ആപ്പിന് പിന്തുണയില്ല; കോണ്‍ഗ്രസ് മനംമാറ്റുന്നു?
ദില്ലി: സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ട്. നിരുപാധികമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടും എ എ പി വേണ്ടപോലെ പ്രതികരിക്കാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരാശരാക്കുന്നത്. തലസ്ഥാന നഗരമായ ദില്ലിയില്‍ ഭരണപ്രതിസന്ധി വന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനായി ആം ആദ്മിക്ക് പിന്തുണുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നത്.
തങ്ങളുടെ വാഗ്ദാനം ആം ആദ്മി പാര്‍ട്ടി വളരെ ലാഘവത്തോടെയാണ് എടുത്തിരിക്കുന്നത്. മാത്രമല്ല, പാര്‍ട്ടി നേതാക്കളെക്കുറിച്ചും നയങ്ങളെക്കുറിച്ചും അരവിന്ജ് കെജ്രിവാളും കൂട്ടരും ഉപയോഗിക്കുന്ന ഭാഷയും വളരെ ദൗര്‍ഭാഗ്യകരമാണ് - പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

അണ്ണാ ഹസാരെയും തന്നെയും തെറ്റിക്കാന്‍ വേണ്ടി രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട് എന്നംു കെജ്രിവാള്‍ ആരോപിച്ചിരുന്നു. ലോക്പാല്‍ ബില്ല് അംഗീകരിക്കപ്പെട്ടതോടെ അണ്ണാ ഹസാരെയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ അടുത്ത സാഹചര്യത്തില്‍ കെജ്രിവാള്‍ ഉദ്ദേശിച്ചത് കോണ്‍ഗ്രസിനെയാണ് എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
സര്‍ക്കാരുണ്ടാക്കാന്‍ നിരുപാധിക പിന്തുണ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടും അത് കണക്കിലെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന്റെ പിന്തുണ വേണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തുകയാണ് ആം ആദമി പാര്‍ട്ടി. ഹിതപരിശോധനയില്‍ വിജയിച്ച് കെജ്രിവാളും സംഘവും സര്‍ക്കാരുണ്ടാക്കിയേക്കും എന്ന സമയത്ത് കോണ്‍ഗ്രസ് മനസ് മാറ്റിയാല്‍ തലസ്ഥാനത്തെ ഭരണം വീണ്ടും പ്രതിസന്ധിയിലാകും.


Click it and Unblock the Notifications