Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപി പിന്തുണ പിന്‍വലിയ്ക്കാന്‍ സമ്മര്‍ദ്ദം

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദില്ലിയില്‍ അധികാരത്തിലേറുന്നതിനു മുമ്പു തന്നെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ പിന്‍വലിച്ച പാര്‍ട്ടി നേതൃത്വത്തിനെതിരേ വിമതസ്വരം ശക്തമായ സാഹചര്യത്തിലാണ് ഈ വീണ്ടു വിചാരം.

എഎപി പിന്തുണ നല്‍കിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ടു ചേരികളുണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. വിധി കോണ്‍ഗ്രസിനെതിരാണ്. പ്രതിപക്ഷത്തിരിക്കുകയാണ് വേണ്ടത്- പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു.

Congress Workers Delhi

തിങ്കളാഴ്ച ദില്ലിയിലെ പാര്‍ട്ടി ഓഫിസിനു മുന്നില്‍ വിമതര്‍ പ്രകടനം നടത്തിയിരുന്നു. അണ്ണാ ഹസാരെയെ പറ്റിച്ച കെജ്രിവാളിന് അവസരം കൊടുക്കരുതെന്ന മുദ്രാവാക്യമാണ് സംഘം ഉയര്‍ത്തിയത്. എഎപിയ്ക്ക് നല്‍കിയ പിന്തുണ എത്രയും വേഗം പിന്‍വലിക്കണം. അവരെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കാതെയുള്ള തീരുമാനമായിരുന്നു ഇതെന്ന് ചില നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. അതേ സമയം രാഹുല്‍ഗാന്ധി സമീപകാലത്തെടുത്ത ഏറ്റവും നല്ല രാഷ്ട്രീയതന്ത്രങ്ങളില്‍ ഒന്നാണിതെന്ന നിലപാടുള്ള ചിലരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+