കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് തിരിച്ചടി.. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇംപീച്ച്‌മെന്റ് പ്രമേയത്തെ തുടക്കത്തില്‍ തന്നെ പിന്തുണയ്‌ക്കേണ്ടതില്ല എന്നതാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് അറിയിക്കും. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതോടെ കോടതിക്കാര്യങ്ങള്‍ വന്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഎം ഇംപീച്ചമെന്റ് നീക്കവുമായി മുന്നോട്ട് വന്നത്.

''ആസ്ഥാന വിധവയുടെ ബൈക്കിലെ കറക്കം''.. തറനിലവാരത്തിൽ സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ!''ആസ്ഥാന വിധവയുടെ ബൈക്കിലെ കറക്കം''.. തറനിലവാരത്തിൽ സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ!

sc

കോണ്‍ഗ്രസിനെ കൂടാതെ മറ്റ് പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, സമാജ് വാദി പാര്‍ട്ടി എന്നിവരും സിപിഎമ്മിന്റെ ഇംപീച്ച്‌മെന്റ് നീക്കത്തെ പിന്തുണച്ചേക്കില്ല. ചീഫ് ജസ്റ്റിസിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. വിവാദമുയര്‍ത്തിയ ജഡ്ജിമാര്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ് എന്നും യെച്ചൂരി പറഞ്ഞിരുന്നു.

English summary
Supreme Court Crisis: Congress may not support CPM's impeachment move against Chief Justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X