കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്; 'ബിജെപിയെ താഴെയിറക്കണം'; ദളുമായി കോണ്‍ഗ്രസ് വീണ്ടും കൈകോര്‍ത്തേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകയില്‍ BJPയെ തകര്‍ക്കാന്‍ വീണ്ടും ദള്‍ - കോണ്‍ഗ്രസ് സര്‍ക്കാര്‍ | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബിജെപിയോടുള്ള ജെഡിഎസിന്‍റെ മൃദു സമീപനം ഇതിന്‍റെ തുടക്കമാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയാണ്.

കര്‍ണാടകത്തില്‍ ഇനിയെല്ലാം സോണിയ ഗാന്ധിയുടെ നിലപാട് പോലെയാകുമെന്ന ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയുടെ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ജി പരമേശ്വര. വിശദാംശങ്ങളിലേക്ക്

കര്‍ണാടകയിലും

കര്‍ണാടകയിലും

ബിജെപിയെ താഴെയിറക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് കര്‍ണാടകത്തില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സഖ്യത്തില്‍ ഭിന്നതകള്‍ ഉടലെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത പരസ്യമായി.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം

സഖ്യത്തിലെത്താനുള്ള നേതൃത്വത്തിന്‍റെ തിരുമാനത്തില്‍ അസംതൃപ്തിയിലായ കോണ്‍ഗ്രസ്-ജെഡിഎസ് പ്രാദേശിക നേതാക്കള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ പരസ്പരം പാലം വലിച്ചു. ആകെയുള്ള 28 സീറ്റില്‍ 25 ലും ബിജെപി വിജയിച്ചു.സഖ്യത്തിലെ ഈ ഭിന്നത മുതലെടുത്താണ് കര്‍ണാടകത്തില്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് പുറത്തെടുത്തും സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതും. 17 കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളാണ് ബിജെപിയിലേക്ക് കാല് മാറിയത്.

ജെഡിഎസുമായി സഖ്യം

ജെഡിഎസുമായി സഖ്യം

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനായില്ലേങ്കില്‍ കോണ്‍ഗ്രസ് വീണ്ടും ജെഡിഎസുമായി കൈകോര്‍ക്കുമെന്നാണ് മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര പറഞ്ഞത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ചുള്ള ദേവഗൗഡയുടെ പ്രതികരണത്തിന് പിന്നാലെയാണ് പരമേശ്വരയും നിലപാട് വ്യക്തമാക്കിയത്.

സോണിയയുടെ നിലപാട്

സോണിയയുടെ നിലപാട്

മഹാരാഷ്ട്രയുടെ അനുരണങ്ങള്‍ കര്‍ണാടകത്തിലും ഉണ്ടാകുമെന്നായിരുന്നു ദേവഗൗഡ പറഞ്ഞത്. ഇനി എല്ലാം തിരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്നും ദേവഗൗഡ പ്രതികരിച്ചിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കും

സര്‍ക്കാര്‍ രൂപീകരിക്കും

വിമതര്‍ക്കെതിരെ ഇപ്പോള്‍ തന്നെ ജനം രംഗത്തെത്തിയിട്ടുണ്ട്. വിമതരെ ജയിപ്പിക്കാനായില്ലേങ്കില്‍ ബിജെപി സര്‍ക്കാര്‍ സ്വാഭാവികമായും താഴെ വീഴും. അത്തരം ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാം.

സാധ്യതകള്‍

സാധ്യതകള്‍

അതല്ലെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തേക്കാം. ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാനും സാധ്യത ഉണ്ട്, പരമേശ്വര പറ‍ഞ്ഞു. ദേവഗൗഡയുടെ പ്രസ്താവയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പരമേശ്വരയുടെ പ്രതികരണം ഇങ്ങനെ, സഖ്യത്തിന് തയ്യാറാണെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

6 സീറ്റുകള്‍

6 സീറ്റുകള്‍

അധികാരത്തിലേറണമെങ്കില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ സഖ്യത്തിലെത്തണം. ഒന്നുകില്‍ ബിജെപിയും ജെഡിഎസും. അല്ലേങ്കില്‍ കോണ്‍ഗ്രസും ജെഡിഎസും, പരമേശ്വര വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 6 സീറ്റുകളെങ്കിലും നേടിയാലെ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കൂ.

മഹാരാഷ്ട്രയ്ക്ക് കര്‍ണാടകത്തില്‍ മറുപണി!! 15 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മഹാരാഷ്ട്രയ്ക്ക് കര്‍ണാടകത്തില്‍ മറുപണി!! 15 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

 169 പേരുടെ പിന്തുണ നേടി മഹാ വികാസ് അഘാഡി സര്‍ക്കാര്‍; ബഹിഷ്കരിച്ച് ബിജെപി, വിട്ടുനിന്ന് സിപിഎം 169 പേരുടെ പിന്തുണ നേടി മഹാ വികാസ് അഘാഡി സര്‍ക്കാര്‍; ബഹിഷ്കരിച്ച് ബിജെപി, വിട്ടുനിന്ന് സിപിഎം

സൗദിയെ ഹൂത്തികള്‍ ചതിച്ചു; തടവുകാരെ വിട്ടയച്ചതിന് പിന്നാലെ ആക്രമണം, ഹെലികോപ്റ്റര്‍ തകര്‍ത്തുസൗദിയെ ഹൂത്തികള്‍ ചതിച്ചു; തടവുകാരെ വിട്ടയച്ചതിന് പിന്നാലെ ആക്രമണം, ഹെലികോപ്റ്റര്‍ തകര്‍ത്തു

English summary
Congress may once again join hands with JDS in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X