കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി, പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്തേക്ക് തരൂര്‍ എത്തും!!

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി

ദില്ലി: കോണ്‍ഗ്രസ് മാറ്റം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം തന്നെ സൂചിപ്പിച്ചിരുന്നു. അതേസമയം തോല്‍വിയെ മറന്ന് പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനയിലെ മാറ്റങ്ങള്‍ക്കും തയ്യാറെടുക്കുകയാണ് രാഹുല്‍ ഗാന്ധി. തന്റെ അടുപ്പക്കാരുടെ സ്വാധീനം കുറയ്ക്കുമെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന് പുറമേ ഇനി പ്രതിപക്ഷ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍.

രാഹുല്‍ സംസ്ഥാന സമിതിയെ മാറ്റങ്ങളും മനസ്സില്‍ കണ്ടിട്ടുണ്ട്. അതേസമയം കേരളത്തിന് കോണ്‍ഗ്രസിന്റെ ഭരണസമിതിയില്‍ കാര്യമായ റോളുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. അപ്രതീക്ഷിതമായ ഉള്‍പ്പെടുത്തലുകളും പ്രതീക്ഷാവുന്നതാണ്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാന സമിതികള്‍ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ലെന്നും, മക്കള്‍ രാഷ്ട്രീയത്തിനാണ് പല മുഖ്യമന്ത്രിമാരും തയ്യാറായതെന്നും രാഹുല്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിലെ പൊളിച്ചെഴുത്ത്

കോണ്‍ഗ്രസിലെ പൊളിച്ചെഴുത്ത്

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കിയുള്ള സമ്പ്രദായമാണ് കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നത്. കര്‍ശന നീക്കങ്ങളാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. രൂക്ഷ വിമര്‍ശനം സംസ്ഥാന നേതൃത്വത്തിനും, മുഖ്യമന്ത്രിമാര്‍ക്കുമെതിരെ രാഹുല്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് വരെ രാഹുല്‍ സംഘടനയില്‍ സ്വീകരിച്ച മൃദു സമീപനം ഒഴിവാക്കിയെന്നാണ് വ്യക്തമാകുന്നത്. അമരീന്ദര്‍ സിംഗിനെ പോലുള്ളവര്‍ മുന്‍നിരയിലേക്ക് വരണമെന്നും രാഹുല്‍ സൂചിപ്പിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യക്ക് പ്രാധാന്യം

ദക്ഷിണേന്ത്യക്ക് പ്രാധാന്യം

വയനാട്ടിലെ വമ്പന്‍ ജയം രാഹുല്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അതുകൊണ്ട് ദക്ഷിണേന്ത്യക്ക് വന്‍ പ്രാധാന്യം കോണ്‍ഗ്രസിലുണ്ടാവും. പ്രതിപക്ഷ കക്ഷി നേതാവ് ദക്ഷിണേന്ത്യയില്‍ നിന്നുണ്ടാവും. പ്രതിപക്ഷ പദവി ലഭിക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി 23 സീറ്റുകള്‍ ലഭിച്ചതാണ് കോണ്‍ഗ്രസ് ഈ തീരുമാനത്തിലേക്ക് എത്താന്‍ കാരണം.

രാഹുല്‍ പദവിയിലേക്ക് ഇല്ല

രാഹുല്‍ പദവിയിലേക്ക് ഇല്ല

രണ്ട് സീറ്റില്‍ മത്സരിച്ചെങ്കിലും അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് സഹായിക്കാനാവാത്തതായിരുന്നു. രാഹുലിനെയും ഈ തോല്‍വി ഉലച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രതിപക്ഷ കക്ഷി നേതാവെന്ന ചുമതല അദ്ദേഹം ഏറ്റെടുക്കാതിരിക്കുന്നത്. അമേഠിയിലും വന്‍ മാര്‍ജിനില്‍ വിജയിച്ചിരുന്നെങ്കില്‍ രാഹുല്‍ സ്ഥാനം ഏറ്റെടുക്കുമായിരുന്നു. സംഘടനയിലെ സമ്പൂര്‍ണ മാറ്റവും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും മാത്രമാണ് ഇനി രാഹുലിന് മുന്നിലുള്ളത്. ബാക്കിയെല്ലാ സ്ഥാനത്തേക്കും ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കൊണ്ടുവരും.

കേരളത്തില്‍ നിന്ന് നേതാക്കള്‍

കേരളത്തില്‍ നിന്ന് നേതാക്കള്‍

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. അദ്ദേഹം ജമ്മു കശ്മീരില്‍ നിന്നുള്ള നേതാവാണ്. ലോക്‌സഭയില്‍ ഇത് ശശി തരൂര്‍ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ചതും, ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിച്ചതും, സംഘനടയ്ക്കുള്ളിലും ജനങ്ങള്‍ക്കിടയിലും അദ്ദേഹത്തിനുള്ള സ്വാധീനവും രാഹുല്‍ ഉന്നയിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ആഗോള പ്രതിച്ഛായയുള്ളതും, സാംസ്‌കാരിക മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും പ്രതിപക്ഷ കക്ഷി നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമാകും.

ചിദംബരത്തിന്റെ അഭ്യര്‍ത്ഥന

ചിദംബരത്തിന്റെ അഭ്യര്‍ത്ഥന

രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് ഏറ്റവും ശക്തമായി അഭ്യര്‍ത്ഥിച്ചത് പി ചിദംബരമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു വൈകാരികമായി ചിദംബരം പ്രതികരിച്ചത്. ഈ അഭ്യര്‍ത്ഥനയാണ് പാര്‍ട്ടിയിലെ പൊളിച്ചെഴുത്തിന് രാഹുലിനെ പ്രേരിപ്പിച്ചതും. ഇത് കൂടി കണക്കിലെടുത്താണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കോണ്‍ഗ്രസ് സമിതിയില്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. കൊടിക്കുന്നില്‍ സുരേഷിനും കെ മുരളീധരനും പ്രത്യേക പദവികള്‍ ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് കേരളത്തില്‍ നിന്നാണ്.

സംസ്ഥാന സമിതികളില്‍ മാറ്റം

സംസ്ഥാന സമിതികളില്‍ മാറ്റം

സംസ്ഥാന സമിതികളിലേക്ക് കൂടുതല്‍ യുവാക്കളെ കൊണ്ടുവരാനാണ് രാഹുലിന്റെ ആദ്യ ശ്രമം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ എതിരാളികളായ ഇന്ദിരാ ഹൃദയേഷ്, പ്രീതം സിംഗ് എന്നിവരെ പുറത്താക്കാന്‍ ഒരുങ്ങുകയാണ്. ഇവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ്. ഇവര്‍ കാരണമാണ് ഉത്തരാഖണ്ഡില്‍ തോറ്റതെന്ന് രാഹുലിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ മാറ്റമുണ്ടാവുക. രാഹുലുമായി അടുപ്പമുള്ളവര്‍ സമിതിയില്‍ ഉണ്ടാവില്ലെന്നാണ് സൂചന.

പ്രശ്‌നക്കാരെ ഒഴിവാക്കും

പ്രശ്‌നക്കാരെ ഒഴിവാക്കും

കോണ്‍ഗ്രസിനുള്ളില്‍ വിമത സ്വരം ഉയര്‍ത്തി നില്‍ക്കുന്നവരുമായി ഇനി യാതൊരു തരത്തിലുള്ള ചര്‍ച്ചയും രാഹുല്‍ നടത്തില്ല. കര്‍ണാടകത്തില്‍ രമേശ് ജാര്‍ക്കിഹോളിയെ മാത്രം ഒപ്പം നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചാബില്‍ സിദ്ദുവിനെതിരെ അച്ചടക്ക നടപടി ഉണ്ടാവും. ജോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന് മികച്ച സ്ഥാനം തന്നെ പാര്‍ട്ടിക്കുള്ളില്‍ ലഭിക്കും. കെസി വേണുഗോപാലിനും സംഘടനാ ചുമതലയുണ്ടാവും. അതേസമയം ഷീലാ ദീക്ഷിത്, അജയ് മാക്കന്‍, അശോക് ഗെലോട്ട്, കമല്‍നാഥ്, എന്നിവരെ പദവികള്‍ നിന്നൊഴിവാക്കും. കമല്‍നാഥും ഗെലോട്ടും മക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ തുറന്നടിച്ചിരുന്നു.

രാഹുലിന്റെ വരവ് ഹിന്ദു വോട്ടുബാങ്കിനെയും സ്വാധീനിച്ചു, ഈഴവ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പംരാഹുലിന്റെ വരവ് ഹിന്ദു വോട്ടുബാങ്കിനെയും സ്വാധീനിച്ചു, ഈഴവ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം

English summary
congress may pick opposition leader from south shashi tharoor have a chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X