കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ന്യൂജന്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് 2014 മാതൃക, 224 സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
ജയിക്കാനായി പുതിയ തന്ത്രങ്ങൾ

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ന്യൂജെന്‍ കോണ്‍ഗ്രസ്, വിജയം മാത്രം ലക്ഷ്യമിട്ട് ഏകദേശ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കഴിഞ്ഞു. രാഹുലിന്റെ സഹായത്തിന് ടെക്‌നിക്കല്‍ ടീമിന്റെ സഹായവും സംസ്ഥാന കമ്മിറ്റികളുടെ സേവനവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാഹുല്‍ സിറ്റിംഗ് എംപിമാരെയാണ് തന്ത്രപ്രധാന മണ്ഡലങ്ങളില്‍ പരിഗണിക്കുന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രിയരായ നേതാക്കള്‍ തന്നെ അണിനിരക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.

ഇതുവരെ സംസ്ഥാനങ്ങള്‍ കൈമാറിയ പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ രാഹുല്‍ വരുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പ്രാദേശിക തലത്തില്‍ വലിയ സ്വാധീനമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവരെ മാറ്റിയതെന്നാണ് സൂചന. അതേസമയം മത്സരിക്കാന്‍ ഇറങ്ങുന്നവരുടെ പശ്ചാത്തലമല്ല, മറിച്ച് വിജയസാധ്യത പ്രധാന ഘടകമാണെന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക അടക്കം രാഹുലിന്റെ മുന്നിലുണ്ട്. അന്തിമ തീരുമാനം രാഹുലാണ് എടുക്കുക. കേരളത്തില്‍ ആലപ്പുഴയാണ് പ്രതിസന്ധിയുള്ള മണ്ഡലം. അതേസമയം മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം ഇത്തവണയും സീറ്റ് ലഭിക്കും. ഇവര്‍ക്ക് ഇത്തവണയും വിജയസാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇവരെ മത്സരിപ്പിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.

44 സീറ്റുകള്‍

44 സീറ്റുകള്‍

44 സീറ്റുകളാണ് കോണ്‍ഗ്രസിന് 2014 ലഭിച്ചത്. നിലവില്‍ 45 സീറ്റുകളാണ് പാര്‍ട്ടിക്ക് ഉള്ളത്. ഇത് മൂന്നിരട്ടിയായി ഉയര്‍ത്തുക എന്ന മിഷന്‍ ലോക്‌സഭയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങി പ്രചാരണം വരെയുള്ള കാര്യങ്ങള്‍ ഒരു തെറ്റും വരുത്താതെ നടപ്പാക്കാനാണ് രാഹുല്‍ ശക്തി ആപ്പ് വഴി നിര്‍ദേശിച്ചിരിക്കുന്നത്. ഏറ്റവും മികച്ചവര്‍ക്ക് മാത്രമേ സീറ്റ് നല്‍കൂ എന്നും രാഹുല്‍ പറയുന്നു.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

സിറ്റിംഗ് ലോക്‌സഭാ എംപിമാരുള്ള മണ്ഡലങ്ങളില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംസ്ഥാന സമിതികള്‍ നിര്‍ദേശിക്കേണ്ടെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ കൂടുതല്‍ സാധ്യത സിറ്റിംഗ് എംപിമാര്‍ക്കായിരിക്കും. അതുകൊണ്ട് മറ്റുള്ളവരെ വെറുതെ പട്ടികയിലേക്ക് വലിച്ചിഴക്കരുതെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാത്തെ പട്ടിക നല്‍കിയവരും ഉണ്ടെന്നാണ് സൂചന.

ചെറിയ തോല്‍വികള്‍

ചെറിയ തോല്‍വികള്‍

2014ല്‍ തോറ്റവരെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. പ്രധാനമായും ചെറിയ മാര്‍ജിനുകളില്‍ കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണയും സീറ്റിനായി പരിഗണിക്കുന്നത്. 224 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 2014ല്‍ രണ്ടാമത്തെത്തിയിരുന്നു. ഇവിടെ വിജയിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇവരെ മത്സരിപ്പിക്കുന്നത് കൊണ്ടുള്ള റിസ്‌ക് രാഹുല്‍ ഏറ്റെടുത്തിട്ടുണ്ട്. മൂന്നോ നാലോ തവണയായി തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളിലാണ് പുതുമുഖങ്ങളെ അണിനിരത്തുന്നത്.

യുപിയില്‍ എല്ലാം ശരിയായി

യുപിയില്‍ എല്ലാം ശരിയായി

ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രാഹുലും സംസ്ഥാന ഘടകവും സംതൃപ്തിയിലാണ്. 2009ല്‍ വിജയിച്ച എല്ലാ എംപിമാര്‍ക്കും ഇത്തവണ സീറ്റ് നല്‍കാനാണ് തീരുമാനം. 2009ല്‍ 21 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ബിഎസ്പിയില്‍ നിന്നും ബിജെപിയില്‍ നിന്നും എത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ എന്തായാലും സീറ്റ് നല്‍കാനാണ് തീരുമാനം. രാജ്യസഭാ എംപിമാരെയും മത്സരിപ്പിക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സീനിയര്‍ നേതാക്കള്‍

സീനിയര്‍ നേതാക്കള്‍

സീനിയര്‍ നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കമുണ്ട്. പക്ഷേ വിജയസാധ്യതയില്ലാത്തവരെ തഴയുമെന്ന് രാഹുല്‍ വ്യക്തമാക്കിിട്ടുണ്ട്. ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക. മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി 26 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക രാഹുലിന് കൈമാറിയിട്ടുണ്ട്. ഇതില്‍ 7 സീറ്റുകളില്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. സുശീല്‍ കുമാര്‍ ഷിന്‍ഡെ അടക്കമുള്ള നേതാക്കള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഇത്തവണ മത്സരിക്കും.

ശക്തി ആപ്പിന്റെ സഹായം

ശക്തി ആപ്പിന്റെ സഹായം

പ്രതിച്ഛായയും വിജയസാധ്യത ഒരേപോലെയുള്ള നേതാക്കളെ ശക്തി ആപ്പ് രാഹുലിനായി നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളും ഇത്തവണ രാഹുലിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കെസി വേണുഗോപാലിന്റെ റിപ്പോര്‍ട്ടും ഇതില്‍ നിര്‍ണായകമാണ്. അതേസമയം കേരളത്തില്‍ നിന്ന് ചില സിറ്റിംഗ് എംപിമാരെ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം പത്തനംതിട്ട ജില്ലാ സമിതി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതില്‍ രാഹുല്‍ കേരള ഘടകത്തെ അതൃപ്തി അറിയിച്ചിരിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്

English summary
congress may re nominate sitting mps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X