കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് രാഷ്ട്രീയ വിശകലനത്തിന്.... ബിജെപിക്കെതിരെയുള്ള പോരാട്ടം മാറ്റുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്കെതിരെയുള്ള പോരാട്ടം മാറ്റുന്നു | Oneindia Malayalam

ദില്ലി: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ വിശകലനത്തിനൊരുങ്ങുന്നു. ബിജെപി ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പകരം സ്വയം പ്രതിരോധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പുതിയ തന്ത്രമാണ് പാര്‍ട്ടി പുറത്തെടുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യം ബിജെപി മുതലെടുക്കാതിരിക്കാനാണ് നീക്കം.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി മുന്‍തൂക്കം നേടാതിരിക്കാനാണ് കോണ്‍ഗ്രസ് നേരത്തെ തന്നെ സജ്ജമാകുന്നത്. രാഹുല്‍ തന്റെ ടെക്‌നിക്കല്‍ ടീമിന് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് തയ്യാറാക്കാനാണ് നിര്‍ദേശം. പ്രിയങ്കാ ഗാന്ധിക്കും പ്രത്യേകം ചുമതല ഉണ്ടാവുമെന്നാണ് സൂചന.

പുതിയ തന്ത്രമൊരുക്കുന്നു

പുതിയ തന്ത്രമൊരുക്കുന്നു

പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ നേട്ടം ബിജെപി സ്വന്തമാക്കുന്നു എന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍. എന്നാല്‍ ഇതിനെ തടയാന്‍ രാഹുല്‍ തന്നെ രംഗത്തിറങ്ങുകയാണ്. പ്രധാനമായും സഖ്യത്തിന്റെ കാര്യത്തിലാണ് ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. എല്ലാ സംസ്ഥാനത്തും സഖ്യമുണ്ടാക്കാതെ ബിജെപിക്ക് ബദലാവാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം.

സംസ്ഥാന സഖ്യമൊരുങ്ങുന്നു

സംസ്ഥാന സഖ്യമൊരുങ്ങുന്നു

പഞ്ചാബ്, ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സഖ്യത്തിനായി രാഹുല്‍ മുന്‍കൈ എടുക്കുകയാണ്. യുപിയില്‍ പത്ത് സീറ്റെങ്കിലും നേടുകയെന്ന രാഹുലിന്റെ നിര്‍ദേശം സഖ്യമില്ലാതെ നടക്കില്ലെന്നാണ് സൂചന. ചെറുകക്ഷികള്‍ക്ക് പുറമേ ബിജെപിയെ വീഴ്ത്താന്‍ സമാജ് വാദി പാര്‍ട്ടിയുമായും ബിഎസ്പിയുമായും രാഹുല്‍ സഖ്യമുണ്ടാക്കും. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയും ഹരിയാനയില്‍ ചൗത്താലയ്‌ക്കൊപ്പവും, പഞ്ചാബില്‍ ചെറുകക്ഷികളുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കും.

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

യുപിയില്‍ പ്രിയങ്കയുടെ പ്രവേശനത്തോടെ മാറിയിരുന്ന രാഷ്ട്രീയം പെട്ടെന്ന് തന്നെ ബിജെപിക്കൊപ്പമായിരിക്കുകയാണ്. അതേസമയം പ്രിയങ്കയുടെ വരവില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റാല്‍ അത് മൊത്തത്തില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. ദേശീയ തലത്തില്‍ അവര്‍ ഇന്ദിരയുടെ പ്രതിച്ഛായയെ ഉയര്‍ത്തി കാണിച്ചാണ് പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്യുന്നത്. പ്രിയങ്കയുടെ വരവ് എന്ത് വിലകൊടുത്തും മികച്ചതാക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.

ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഗ്രൗണ്ട് റിപ്പോര്‍ട്ട്

കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ടെന്ന് നേരത്തെ ശാശ്വത് ഗൗതവും പ്രവീണ്‍ ചക്രവര്‍ത്തിയും തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് ദേശീയ രാഷ്ട്രീയം മാറിയിരിക്കുകയാണ്. പുതിയ ഗ്രൗണ്ട് റിപ്പോര്‍ട്ടും, ബൂത്ത് തല നിര്‍ദേശങ്ങളും രാഹുല്‍ സ്വീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് അറിയുന്നതിന് വേണ്ടിയാണിത്.

രാഹുല്‍ ഇറങ്ങുന്നു

രാഹുല്‍ ഇറങ്ങുന്നു

രാഹുല്‍ നേരിട്ട് തന്നെ പുതിയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തില്‍ എല്ലാ നേതാക്കളും സന്ദര്‍ശിച്ച് കഴിഞ്ഞു. ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കാനാണ് തീരുമാനം. അതേസമയം തീവ്ര ദേശീയത തന്നെയാണ് രാഹുലും പ്രചാരണ വിഷയമാകുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ വീഴ്ച്ചകളാണ് രാഹുല്‍ ഉന്നയിക്കാന്‍ പോകുന്നത്. സൈനിക സ്‌നേഹമെന്ന മോദിയുടെ പാളിച്ചകളും പൊളിക്കും.

വിധവകളെ കാണും

വിധവകളെ കാണും

കൊല്ലപ്പെട്ട സൈനികരുടെ വിധവകളെ കാണാന്‍ പ്രിയങ്ക എത്തും. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനാണ് പ്രിയങ്ക മഹിളാ കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ജോലി ലഭിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാനും ധനസഹായം എത്രയും പെട്ടെന്ന് തന്നെ ലഭിക്കുന്നതിനുള്ള കാര്യങ്ങളില്‍ ഇടപെടാനും പ്രിയങ്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ പൊതുവികാരം ബിജെപി മാത്രം പോകുന്നതിനെ തടയാനാവും.

മോദിയുമായി പോരാട്ടം

മോദിയുമായി പോരാട്ടം

ബിജെപി നേതാക്കളില്‍ മോദിക്ക് മാത്രമാണ് ജനപ്രീതി പെട്ടെന്ന് ഉയര്‍ന്നത്. അതുകൊണ്ട് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് രാഹുലിന്റെ ഡാറ്റാ അനലിറ്റിക്‌സ് ടീം പറയുന്നത്. മറ്റ് നേതാക്കള്‍ക്കൊന്നും വേണ്ടത്ര ജനപ്രീതിയില്ല. അതേസമയം രാഹുലിന്റെ ജനപ്രീതിയില്‍ യാതൊരു കുറവും വന്നിട്ടില്ല. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയം ശക്തമായി തന്നെ കളിക്കാനാണ് രാഹുലിന് ലഭിച്ച നിര്‍ദേശം. മിണ്ടാതിരുന്നാല്‍ കോണ്‍ഗ്രസിന് അഭിപ്രായമില്ലെന്ന തോന്നല്‍ ശക്തമാവുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.

കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!

English summary
congress may revised elections strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X