കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കളി തുടങ്ങി സിന്ധ്യ.... 40 എംഎല്‍എമാര്‍ കൂറുമാറും, കോണ്‍ഗ്രസിന്റെ അടിത്തറയിളക്കും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച സര്‍ക്കാര്‍ വീണത് കൊണ്ട് മാത്രം അവസാനിക്കില്ല. അധികാരം പോയതോടെ നിരവധി പേരാണ് മറുകണ്ടം ചാടാന്‍ ശ്രമിക്കുന്നത്. ഗുജറാത്ത് മോഡലാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെ പൊളിക്കാനായി രംഗത്തിറങ്ങിയിരിക്കുകയാണ്. അസമില്‍ ഹിമന്ത ബിശ്വ ശര്‍മ എങ്ങനെ കോണ്‍ഗ്രസിനെ തകര്‍ത്തോ അതേ രീതിയിലാണ് സിന്ധ്യ ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഇതിനിടെ വിമത എംഎല്‍എമാര്‍ സിന്ധ്യയെ കണ്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഒന്നാമത്തെ കാര്യം കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള ഗ്യാംഗിനെ തകര്‍ക്കുകയാണ്. അതിലൂടെ ദിഗ് വിജയ് സിംഗിനും മറുപടി നല്‍കുകയാണ് ലക്ഷ്യം. സിന്ധ്യക്ക് എല്ലാ പിന്തുണയും നല്‍കി മുന്നിലുള്ളത് ശിവരാജ് സിംഗ് ചൗഹാനാണ്. ബിജെപി ദേശീയ സമിതിയുടെ എല്ലാ പിന്തുണയും സിന്ധ്യക്ക് ലഭിക്കുന്നതില്‍ ചൗഹാനും നരേന്ദ്ര സിംഗ് തോമറും നിര്‍ണായകമായിരിക്കുകയാണ്.

അമിത് ഷായുടെ പച്ചക്കൊടി

അമിത് ഷായുടെ പച്ചക്കൊടി

കോണ്‍ഗ്രസിന്റെ പതനത്തിന് തുടക്കമിടാന്‍ സിന്ധ്യയ്ക്ക് എല്ലാ സഹായവും അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒന്നാമത്തെ കാര്യം കമല്‍നാഥ് തന്നെയാണ്. അമിത് ഷായ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം അധികാരമില്ലാതെ നില്‍ക്കാന്‍ പല കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. ഇവര്‍ സ്വന്തം മണ്ഡലങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയ പല കാര്യങ്ങളും നഷ്ടമാകാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 40 എംഎല്‍എമാര്‍ സിന്ധ്യയെ ബന്ധപ്പെട്ടിരിക്കുകയാണ്.

വില്ലന്‍ കമല്‍നാഥ്

വില്ലന്‍ കമല്‍നാഥ്

കമല്‍നാഥിന് മധ്യപ്രദേശിലെ ജനങ്ങളില്‍ നിന്ന് യാതൊരു സഹതാപവും ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. ഒരു സര്‍ക്കാരിനെ നല്ല രീതിയില്‍ നയിക്കാന്‍ അദ്ദേഹത്തിനാവില്ലെന്ന് നേരത്തെ തന്നെ ജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കമല്‍നാഥിന് സീറ്റുകളെല്ലാം നഷ്ടമായതിന് കാരണം മോദി തരംഗമല്ല. കര്‍ഷക വായ്പ പത്ത് ദിവസത്തിനുള്ളില്‍ എഴുതി തള്ളുമെന്ന വാഗ്ദാനം പാലിക്കാത്തതാണ്. തുടര്‍ച്ചയായി സംസ്ഥാനത്ത് കറന്റ് കട്ടുകള്‍ വരാന്‍ തുടങ്ങിയത് പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കി. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ വരെ ലഭിക്കുമായിരുന്നത് ഇല്ലാതാക്കിയത് കമല്‍നാഥാണ്. സിന്ധ്യയുടെ തോല്‍വിക്ക് കാരണമായത് ഇതാണ്.

സിന്ധ്യ ലക്ഷ്യമിടുന്നത്

സിന്ധ്യ ലക്ഷ്യമിടുന്നത്

സിന്ധ്യ ലക്ഷ്യമിടുന്നത് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയാണ്. ഇവിടെ വിമതര്‍ പോയതോടെ വലിയ വിടവാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. പകരം നേതാക്കളും കോണ്‍ഗ്രസിനില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റില്‍ 26 എണ്ണമാണ് കോണ്‍ഗ്രസ് ഈ മേഖലയില്‍ നിന്ന് നേടിയത്. ഇത്തവണ എല്ലാ സീറ്റും ബിജെപി നേടും. ബിജെപിയുടെ പ്രാദേശിക നേതൃത്വം ഇവിടെ വളരെ ശക്തമാണ്. നരോത്തം മിശ്ര സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയ ശേഷം ഇവിടെ വീര്യം കൂടിയിരിക്കുകയാണ്. സിന്ധ്യക്ക് വിമതരെ ജയിപ്പിക്കുകയും അതിലൂടെ മറ്റ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനും ഈ നീക്കം ധാരാളമാണ്.

22 പേര്‍ ബിജെപിയില്‍

22 പേര്‍ ബിജെപിയില്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച 22 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരുടെ രാജിയാണ് കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയത്. ഇവര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ടാണ് പാര്‍ട്ടി പ്രവേശനം നടത്തിയത്. സിന്ധ്യ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം ഇനി സിന്ധ്യക്ക് കാര്യങ്ങള്‍ എളുപ്പമാണ്. കോണ്‍ഗ്രസില്‍ ഇവരോടുള്ള കൂറുള്ള നിരവധി എംഎല്‍എമാരുണ്ട്. കമല്‍നാഥ് സര്‍ക്കാരില്‍ ഒന്നരക്കൊല്ലമായിട്ടും യാതൊരു പ്രാതിനിധ്യവും കിട്ടാത്ത ഈ നേതാക്കള്‍ വൈകാതെ തന്നെ കോണ്‍ഗ്രസ് വിടും. ഇവര്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഗുജറാത്ത് മോഡല്‍

ഗുജറാത്ത് മോഡല്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 സീറ്റുകളോളം കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അധികാരം നേടാനാവാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരുടെ കുത്തൊഴുക്കായിരുന്നു. നിലവില്‍ 68 എംഎല്‍എമാരാണ് ഗുജറാത്തില്‍ ഉള്ളത്. ഒരു പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികള്‍ക്ക് ചാഞ്ചാട്ടം സാധാരണ ഉണ്ടാവാറുണ്ട്. എസ്പിയും ബിഎസ്പിയും ബിജെപി പക്ഷത്തേക്ക് മാറാനും സ്വതന്ത്ര എംഎല്‍എ പിന്തുണ അറിയിച്ചതും ഇതുകൊണ്ടാണ്.

സിന്ധ്യയുടെ പ്രതികാരം

സിന്ധ്യയുടെ പ്രതികാരം

കമല്‍നാഥുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടഞ്ഞിരിക്കുകയാണ്. അധികാരം നഷ്ടമായതില്‍ കടുത്ത അമര്‍ഷത്തിലാണ് സോണിയാ ഗാന്ധി. ദിഗ് വിജയ് സിംഗിനെ അകറ്റി നിര്‍ത്താന്‍ കമല്‍നാഥ് തയ്യാറായേക്കും. എന്നാല്‍ സിന്ധ്യ തന്റെ വേരോട്ടം ചിന്ദ്വാരയിലേക്കും കൊണ്ടുപോയാല്‍ സ്വന്തം കോട്ടയും കമല്‍നാഥിന് നഷ്ടമാകും. നകുല്‍ നാഥിനെ തകര്‍ക്കാനുള്ള നിര്‍ദേശവും സിന്ധ്യ ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. കമല്‍നാഥിന്റെ ഏകാധിപത്യ സ്റ്റൈലില്‍ നിന്ന് മാറിയുള്ള സിന്ധ്യയുടെ നേതൃത്വം പല എംഎല്‍എമാരെയും പ്രലോഭിപ്പിക്കുന്നുണ്ട്. ദിഗ് വിജയ് സിംഗ് സര്‍ക്കാരില്‍ ഇടപെട്ടത് പരാതിപ്പെട്ട എംഎല്‍എമാരാണ് പാര്‍ട്ടി വിടുകയെന്നാണ് സൂചന.

ഇനിയുള്ള കളി

ഇനിയുള്ള കളി

കോണ്‍ഗ്രസിന് നിലവില്‍ 92 പേരുടെ പിന്തുണയാണ് ഉള്ളത്. 52 പേരുടെ പിന്തുണ മാത്രമേ ഉണ്ടാവൂ. അതായത് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പോലും ഇല്ലാത്ത തിരിച്ചടി. സിന്ധ്യക്ക് ഇതറിയാം. അതേസമയം മധ്യപ്രദേശിലെ നേട്ടത്തിന് സിന്ധ്യക്ക് വലിയൊരു പദവി തന്നെ നല്‍കാനുള്ള മത്സരത്തിനാണ് ചൗഹാനും നരോത്തം മിശ്രയും. കേന്ദ്രത്തില്‍ വളരെ പ്രാമുഖ്യമുള്ള വകുപ്പ് തന്നെ അദ്ദേഹത്തിന് നല്‍കണമെന്ന് മധ്യപ്രദേശ് ബിജെപിയില്‍ നിന്ന് നിര്‍ദേശമുണ്ടാകും. എന്നാല്‍ മധ്യപ്രദേശ് കേന്ദ്രീകരിച്ചുള്ള കളികള്‍ അവസാനിപ്പിക്കില്ലെന്ന സൂചനയാണ് സിന്ധ്യ ചൗഹാനും നല്‍കുന്നത്.

English summary
congress may see more defection in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X