Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും; ബിജെപിക്ക് വെല്ലുവിളി, തന്ത്രങ്ങള്‍ സജീവമാക്കി കമല്‍നാഥ്

ഭോപ്പാല്‍: കൊറോണ​ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും മറുവശത്ത് ഉപതിരഞ്ഞെടുപ്പിന് കളം ഒരുക്കുന്നതിന്‍റെ തിരക്കിലാണ് മധ്യപ്രദേശിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും. ബിജെപിക്ക് അധികാരം നിലനിര്‍ത്താനുള്ള അവസരമാണെങ്കിലും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൈവിട്ട അധികാരം തിരികെ പിടിക്കാനുള്ള ഏക മാര്‍ഗ്ഗമാണ് ഉപതിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് പോയ 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 സീറ്റിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കേവല ഭൂരിപക്ഷത്തിന്

കേവല ഭൂരിപക്ഷത്തിന്

24 സീറ്റുകളില്‍ ഒഴിവ് വന്നതോടെയാണ് 106 അംഗങ്ങളുള്ള ബിജെപിക്ക് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‌ കഴിഞ്ഞത്. എന്നാല്‍ ഉപതിര‍ഞ്ഞെടുപ്പോടെ സഭയുടെ അംഗബലം വീണ്ടും 230 ആയി ഉയരും. അപ്പോള്‍ 116 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഏറ്റവും കുറഞ്ഞത്

ഏറ്റവും കുറഞ്ഞത്

ബിജെപിക്ക് ഈ സംഖ്യയിലേക്ക് എത്തണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. മറുവശത്ത് പ്രതിപക്ഷത്തിന് ഇപ്പോള്‍ സഭയില്‍ 99 അംഗങ്ങളുടെ പിന്തുണയാണ് നിയമസഭയില്‍ ഉള്ളത്. ( കോണ്‍ഗ്രസ്- 92, ബിഎസ്പ-2, എസ്പി-1 സ്വതന്ത്രര്‍ 5) ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരം തിരികെ പിടിക്കണമെങ്കില്‍ 17 സീറ്റുകളിലെങ്കിലും വിജയം കരസ്ഥമാക്കേണ്ടിവരും.

കടമ്പ

കടമ്പ

നിലവിലെ സാഹചര്യത്തില്‍ ഇത് വലിയൊരു കടമ്പയാണെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. അതിനാല്‍ തിരഞ്ഞെടുപ്പില്‍ ബിഎസ്പി, എസ്പി എന്നിവരുടേയും മറ്റ് പ്രാദേശിക കക്ഷികളുടേയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

ബിഎസ്പിയുമായി

ബിഎസ്പിയുമായി

ബിഎസ്പിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ കാര്യം മായാവതിയുടേയാരിക്കും. 2018 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മായാവതിക്ക് താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങളായിരുന്നു വെല്ലുവിളിയായി നിലനിന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍

എന്നാല്‍ പിന്നീട് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ രക്ഷക്ക് ആദ്യം എത്തിയത് ബിഎഎസ്പിയായിരുന്നു. കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാതെ വന്ന കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുണയായത് ബിഎസ്പിയുടെ രണ്ട് അംഗങ്ങളുടെ സ്വതന്ത്രരുടേയും പിന്തുണയായിരുന്നു.

മതിയാവില്ല

മതിയാവില്ല

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും ബിഎസ്പിക്ക് അംഗങ്ങള്‍ ഉണ്ടെങ്കിലും ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അത് മതിയാവില്ലെന്നതായ് യാഥാര്‍ത്യം. അതിനാല്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതിയില്ല. എന്നാല്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

മായാവതിയുടെ ഇടപെടല്‍

മായാവതിയുടെ ഇടപെടല്‍

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും കോണ്‍ഗ്രസിനും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതിനാല്‍ ദേശീയ അധ്യക്ഷ മായാവതിയുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമാകും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുവെന്നാണ് ബിഎസ്പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സോണിയ ഗാന്ധി മയാവാതിയുമായി ബന്ധപ്പെടുന്നതിലൂടെ ഇതിന് പരിഹാരം കാണാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബിഎസ്പി പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ബിജെപിക്ക് അത് വലിയ വെല്ലുവിളിയാവും.

തിരികെ വരും

തിരികെ വരും

ഉപതിര‍ഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു കമല്‍നാഥ് നേരത്തെ അഭിപ്രായപ്പെട്ടത്.

കൃത്യമായി അറിയാം

കൃത്യമായി അറിയാം

സംസ്ഥാനത്തെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് വോട്ടര്‍മാര്‍ക്ക് കൃത്യമായി അറിയാം. ഈ സാഹചര്യത്തില്‍ അവര്‍ നിശബ്ദരായിരിക്കാം. പക്ഷെ അവര്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് അവര്‍ക്ക് അറിയാം. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് എനിക്ക് യാതൊരു വിധ ആശങ്കകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിക്കാന്‍ കഴിയില്ല

അതിജീവിക്കാന്‍ കഴിയില്ല

ഉപതിരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ ശിവരാജ് സിങ് സര്‍ക്കാറിന് കഴിയില്ല. ഞങ്ങള്‍ക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇരുപത് മുതല്‍ 22 സീറ്റില്‍ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിക്കും. അതിന് ശേഷം ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പ് എങ്ങനെ സാധ്യമാവും. നിരവധി ബിജെപി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+