കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെല്ലുവിളിക്കും; ഡികെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കും?; എല്ലാം 12 ന് ശേഷം അറിയാമെന്ന് ഗുണ്ടറാവു

Google Oneindia Malayalam News

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പ് മുതല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടികളാണ് കോണ്‍ഗ്രസിന് നേരിട്ടുകൊണ്ടിരിക്കുന്നത്. ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും സംസ്ഥാനത്തെ 29 ലോക്സഭാ സീറ്റുകളില്‍ കേവലം ഒരു സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിനു പിന്നാലെയാണ് വിമത എംഎല്‍എമാരുടെ പിന്തുണയോടെ സംസ്ഥാനത്തെ സഖ്യസര്‍ക്കാറിനെ വീഴ്ത്തി ബിജെപി ഭരണം പിടിച്ചെടുത്തത്.

ഇതോടെ വലിയ പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ നേതൃത്വം വരുമെന്ന സൂചനകള്‍ ശക്തമായി. നിലവിലെ അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവുവിന് പകരം മുന്‍ ജലവിഭവ വകുപ്പ് മന്ത്രി ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ പേരുകളായിരുന്നു പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ തന്നെ ഡികെ ശിവകുമാറിന്‍റെ പേരിനായിരുന്നു മുന്‍തൂക്കം.

അധ്യക്ഷനും പ്രതിപക്ഷ നേതാവും

അധ്യക്ഷനും പ്രതിപക്ഷ നേതാവും

ഡികെ ശിവകുമാറിനെ പാര്‍ട്ടി അധ്യക്ഷ സ്ഥനത്തും സിദ്ധരാമയ്യയെ പ്രതിപക്ഷ നേതാവായും നിയമിക്കാനായിരുന്നു ആലോചന. ഡികെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത് പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജമായിമാറുമെന്ന് പാര്‍ട്ടി അണികള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ സമയത്താണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേന്‍റിന്‍റെ നടപടിയും അറസ്റ്റും ഉണ്ടാവുന്നത്.

അറസ്റ്റ്

അറസ്റ്റ്

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ശിവകുമാറിന്‍റെ അറസ്റ്റിന് ശേഷം അദ്ധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിലച്ചിരുന്നു. നേതാവിന്‍റെ അറസ്റ്റിന് ശേഷം സംസ്ഥാന നേതൃത്വത്തിന്‍റെ കീഴില്‍ വ്യാപക പ്രക്ഷോഭമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.

സെപ്തംബര്‍ 12ന് ശേഷം

സെപ്തംബര്‍ 12ന് ശേഷം

ഈ സാഹചര്യത്തില്‍ തന്നെയാണ് അദ്ധ്യക്ഷ സ്ഥാനം ഉള്‍പ്പടേയുള്ള ഭാരവാഹി സ്ഥാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പുനഃരാരംഭിച്ചിരിക്കുന്നത്. സെപ്തംബര്‍ 12ന് ശേഷം ഹൈക്കമാന്‍ഡുമായി ദില്ലിയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടിഭാരവാഹികളെക്കുറിച്ചും പ്രതിപക്ഷനേതാവിനെക്കുറിച്ചു ധാരണയാവുമെന്നാണ് നിലവിലെ അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കുന്നത്.

പിന്തുണ

പിന്തുണ

ഇഡി അറസ്റ്റ് ചെയ്യപ്പെട്ട ശിവകുമാറിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമോയെന്ന കാര്യമാകും 12 ലെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ശിവകുമാറിനെ അധ്യക്ഷനാക്കണമെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം കര്‍ണാട കോണ്‍ഗ്രസിലുണ്ട്.

പ്രതികാരനടപടി

പ്രതികാരനടപടി

ശിവകുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ബിജെപിയുടെ പ്രതികാരനടപടിയുടെ ഭാഗമായാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടതിനാണ് അദ്ദേഹത്തിന് ഈ ഗതിയുണ്ടായത്. അതിനാല്‍ തന്നെ ഈ നിര്‍ണ്ണായ ഘട്ടത്തില്‍ പാര്‍ട്ടിയും അദ്ദേഹത്തെ തള്ളിക്കളയരുതെന്നും അര്‍ഹതപ്പെട്ട ചുമതലകള്‍ അദ്ദേഹത്തിന് നല്‍കണമെന്നും ശിവകുമാറിനെ പിന്തുണയ്ക്കുന്നവര്‍‌ വാദിക്കുന്നു.

എതിര്‍പ്പുകള്‍

എതിര്‍പ്പുകള്‍

അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ മന്ത്രി കൃഷ്ണ ഭൈരേ ഗൗഡയേയോ മുന്‍ ചാമരാജനഗര്‍ എംപി ആര്‍ ദ്രുവനാരായണയേയോ നിയമിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഏതായാലും ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അധ്യക്ഷന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് ഗുണ്ടറാവു വ്യക്തമാക്കുന്നത്.

യാതൊരു ഇടപെടലും നടത്തുന്നില്ല

യാതൊരു ഇടപെടലും നടത്തുന്നില്ല

നേരത്തെ ശിവകുമാര്‍ മൂന്ന് ദിവസം ദല്‍ഹിയില്‍ തങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഇത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടി ശിവകുമാര്‍ നടത്തുന്ന നീക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് വേണ്ടി ബോധപൂര്‍വം യാതൊരു ഇടപെടലും നടത്തുന്നില്ലെന്നായിരുന്നു ശിവകുമാര്‍ വ്യക്തമാക്കിയിരുന്നത്.

 'കള്ളക്കടത്തുകാരുടെ വക്കീല്‍,അഭിഭാഷക രംഗത്തെ വിമതന്‍',നിയമ-രാഷ്ട്രീയ രംഗത്തെ അതികായന്‍ രാം ജഠ്മലാനി 'കള്ളക്കടത്തുകാരുടെ വക്കീല്‍,അഭിഭാഷക രംഗത്തെ വിമതന്‍',നിയമ-രാഷ്ട്രീയ രംഗത്തെ അതികായന്‍ രാം ജഠ്മലാനി

'നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു'; ഐഎസ്ആര്‍ഒയെ വാനോളം പുകഴ്ത്തി നാസ'നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു'; ഐഎസ്ആര്‍ഒയെ വാനോളം പുകഴ്ത്തി നാസ

English summary
congress may select new kpcc president after september 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X