കോണ്‍ഗ്രസ് പുതിയ സഖ്യത്തിന്; രണ്ടാഴ്ചയ്ക്കകം തീരുമാനം!! രാഹുല്‍ ഗാന്ധി എത്തും മുമ്പ്

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം പയറ്റുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ സ്വീകരിച്ച നിലപാട്. എന്നാല്‍ ഹൈക്കമാന്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതും സഖ്യമുണ്ടാക്കുന്നതും. മായാവതിയുടെ ബിഎസ്പിയുമായിട്ടാണ് സഖ്യം. മധ്യപ്രദേശില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുനീക്കം. ഇതിന് ചില കാരണങ്ങളുമുണ്ട്....

സ്വാധീനമില്ല, എങ്കിലും

സ്വാധീനമില്ല, എങ്കിലും

മധ്യപ്രദേശില്‍ ബിഎസ്പിക്ക് അത്ര സ്വാധീനമില്ല. എങ്കിലും ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ മതിയെന്നും വിജയം ഉറപ്പാണെന്നുമായിരുന്നു ഇതുവരെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. എന്നാല്‍ തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

 നാല് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിന്

നാല് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിന്

ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭരിക്കുന്നത് ബിജെപിയാണ്. മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണം.

വേറെയും ചില നേട്ടങ്ങള്‍

വേറെയും ചില നേട്ടങ്ങള്‍

മധ്യപ്രദേശില്‍ ഏറെ കാലമായി ബിജെപിയാണ് ഭരിക്കുന്നത്. ഭരണവിരുദ്ധ വികാരം ഇവിടെ നിലനില്‍ക്കുന്നു. ഇത് അനുകൂലമാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ബിഎസ്പിയെ കൂടെ ചേര്‍ത്താന്‍ വേറെയും ചില നേട്ടമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.

 യുപിയാണ് കോണ്‍ഗ്രസ് ലക്ഷ്യം

യുപിയാണ് കോണ്‍ഗ്രസ് ലക്ഷ്യം

ഉത്തര്‍ പ്രദേശില്‍ ബിഎസ്പിക്ക് ശക്തമായ സ്വാധീനമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. യുപിയില്‍ ബിഎസ്പിയും എസ്പിയും സഖ്യം ചേര്‍ന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുക. കോണ്‍ഗ്രസ് ഈ സഖ്യത്തില്‍ ചേരാന്‍ ശ്രമിക്കുന്നുണ്ട്.

ബിജെപിയെ തുരത്താന്‍ തന്ത്രം

ബിജെപിയെ തുരത്താന്‍ തന്ത്രം

മധ്യപ്രദേശില്‍ ബിഎസ്പിയെ കൂടെ ചേര്‍ത്താന്‍ യുപിയില്‍ നേട്ടം കൊയ്യാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഎസ്പി-എസ്പി സഖ്യത്തില്‍ കോണ്‍ഗ്രസിനും ചേരാന്‍ സാധിക്കും. ഇതോടെ ബിജെപിയെ യുപിയില്‍ നിന്ന് പൂര്‍ണമായും തുരത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

തീരുമാനം രണ്ടാഴ്ചക്കകം

തീരുമാനം രണ്ടാഴ്ചക്കകം

മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളാണുള്ളത്. ഇതില്‍ 25 സീറ്റുകള്‍ ബിഎസ്പിക്ക് കൈമാറും. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കും. ബാഗേല്‍ഖണ്ഡ്, ഗിര്‍ഡ് മേഖലകളിലെ സീറ്റുകളാണ് ബിഎസ്പിക്ക് വിട്ടുകൊടുക്കുക. രണ്ടാഴ്ചക്കകം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

രാഹുല്‍ 17ന് എത്തും

രാഹുല്‍ 17ന് എത്തും

ഈ മാസം 17ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ എത്തുന്നുണ്ട്. ഭോപ്പാല്‍, വിദിഷ എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാനാണ് രാഹുല്‍ വരുന്നത്. അതിന് മുമ്പ് ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്നാണ് വിവരം. ഈ സഖ്യം വച്ച് യുപിയില്‍ കോണ്‍ഗ്രസ് വിലപേശല്‍ നടത്തി കൂടുതല്‍ സീറ്റ് കൈവശപ്പെടുത്തുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+