കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ അച്ചടക്കവാളുയര്‍ത്തി കോണ്‍ഗ്രസ്.... ക്രോസ് വോട്ട് ചെയ്തവരെ പുറത്താക്കും!!

Google Oneindia Malayalam News

ഇംഫാല്‍: കോണ്‍ഗ്രസില്‍ വിമത നീക്കത്തിനെതിരെ നിലപാടുകള്‍ കടുപ്പിച്ച് നേതൃത്വം. മണിപ്പൂര്‍ കോണ്‍ഗ്രസിലും അത്തരമൊരു നീക്കമാണ് നടക്കുന്നത്. രണ്ട് എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇവരെ പുറത്താക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇവര്‍ ക്രോസ് വോട്ട് ചെയ്തതോടെ ബിജെപിയുടെ വിജയം എളുപ്പമായിരുന്നു.

1

മണിപ്പൂര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് രണ്ട് പേര്‍ക്കും നോട്ടീസ് നല്‍കിയത്. ഒക്രം ഹെന്റി, ആര്‍കെ ഇമോ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഒക്രം ഹെന്റി മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ അനന്തരവനാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമാണ് അദ്ദേഹം. ആര്‍കെ ഇമോ ബിജെപിയുടെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ മരുമകനാണ്. ഇവര്‍ രണ്ട് പേരും മനപ്പൂര്‍വം പാര്‍ട്ടി ചട്ടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ബംഗ്ലാവിലാണ് നടന്നത്. ആര്‍കെ ഇമോയ്‌ക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ ദില്ലി വരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അനുഗമിച്ചിരുന്നു ഇമോ. ഇതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയില്ലായിരുന്നു. അനുവാദം മുന്‍കൂട്ടി വാങ്ങാനും ഇമോ തയ്യാറായിരുന്നില്ല. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നു എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

അതേസമയം ബിജെപി നേതൃത്വവുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി ലഭിച്ചില്ലെങ്കില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരില്‍ ഇത്തരമൊരു അച്ചടക്ക നടപടി കോണ്‍ഗ്രസ് തുടങ്ങിയത്.

English summary
congress may take strict action against 2 manipur mla's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X