പ്രചാരണത്തിനിടെ നഗ്മക്ക് ചുംബനം, വീഡിയോ പുറത്ത്
മീററ്റ്: സിനിമാ താരവും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആയ നഗ്മക്ക് പരസ്യ ചുംബനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
കോണ്‍ഗ്രസ് എംഎല്‍എ ആയ ഗജ് രാജ് ശര്‍മയാണ് നഗ്മയോട് മോശമായി പെരുമാറിയത്. നഗ്മയെ ചേര്‍ത്ത് പിടിച്ച് പരസ്യമായി ചുംബിക്കുകയായിരുന്നു.

മീററ്റിലെ ഹാപുര്‍ നഗരത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു നഗ്മ. ഇതോടനുബന്ധിച്ച് നടത്തിയ റാലിക്കിടെയാണ് ഗജ് രാജിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കം ഉണ്ടായത്. ഇയാളെ നഗ്മ പരസ്യമായി തന്നെ തള്ളി നീക്കിക്കൊണ്ട് നടന്നുപോവുകയും ചെയ്തു.
ഹാപൂരില്‍ ഒരു പാര്‍ട്ടി ഓഫീസ് ഉദ്ഘാടനമായിരുന്നു നഗ്മയുടെ പ്രധാന പരിപാടി. അടുത്തുളള ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടത്താനും കൂടിയാണ് ഹാപൂരില്‍ എത്തിയത്. അപമര്യാദയായ പെരുമാറ്റത്തെത്തുടര്‍ന്ന് നഗ്മ ഹാപൂരിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തില്ല.
എന്തായാലും കോണ്‍ഗ്രസ് എംഎല്‍എയുടെ വിക്രിയ വീഡിയോ ആയി പ്രചരിക്കുന്നുണ്ട്. സ്ഥലത്തെ ചില സ്ത്രീവാദികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. എംഎല്‍എയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും എംഎല്‍എ മാപ്പു പറയണം എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നഗ്മ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ നഗ്മക്ക് ഇത്തവണയാണ് കോണ്‍ഗ്രസ് നേതൃത്വം സീറ്റ് അനുവദിച്ചത്.












Click it and Unblock the Notifications