തെലങ്കാനയിലും കര്‍ണാടകയിലും തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്; കേരളത്തിലും ഗുജറാത്തിലും അടിപതറുന്നു
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ മികച്ച പ്രകടനവുമായി തെലങ്കാനയും കര്‍ണാടകയും. എന്നാല്‍ ഗുജറാത്ത്, കേരളം, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ താരതമ്യേന മോശമായ ഫലങ്ങളാണ് കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ ഉണ്ടായത് എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 1-ന് ആരംഭിച്ച് ഏപ്രില്‍ 15-നാണ് കോണ്‍ഗ്രസിന്റെ അംഗത്വ ക്യാംപെയ്ന് അവസാനിച്ചത്. ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് ഡ്രൈവിലെ കണക്കുകള്‍ കാണിക്കുന്നത്, പാര്‍ട്ടിക്ക് രാജ്യത്തുടനീളം 5.6 കോടി പുതിയ അംഗങ്ങളെ ചേര്‍ത്തിട്ടുണ്ടെന്നാണ്.
ഇതില്‍ 2.6 കോടി പുതിയ അംഗങ്ങളെ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ഡ്രൈവ് വഴി ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 11.9 കോടി വോട്ടുകളാണ് കോണ്‍ഗ്രസ് നേടിയത്. 2019-2020 ല്‍ അംഗത്വ ഡ്രൈവ് നടത്തിയ ബി ജെ പിയ്ക്ക് 18 കോടിയിലധികം പുതിയ അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ നേടിയ 22 കോടി വോട്ടിന്റെ 81 ശതമാനമാണിത്.

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോ (പി സി സി) അല്ലെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോ ആണ് ഓരോ സംസ്ഥാനത്തും ഡ്രൈവ് നയിച്ചത്. രാജ്യത്തെ യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ഡിജിറ്റലായി മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തിയ ചുരുക്കം ചില പാര്‍ട്ടികളിലൊന്നാണ് കോണ്‍ഗ്രസെന്ന് എ ഐ സി സി സെക്രട്ടറി കെസി വേണുഗോപാല്‍ ദി പ്രിന്റിനോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് ഡ്രൈവിലെ ആകെയുള്ള അംഗങ്ങളില്‍ 23 ശതമാനവും തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്.

കര്‍ണാടകയില്‍ 75 ലക്ഷം പുതിയ അംഗങ്ങളെ പാര്‍ട്ടി ചേര്‍ത്തു. 2018 ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1.39 കോടി വോട്ടുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടിയത്. ഇതിനര്‍ത്ഥം പാര്‍ട്ടി നേടിയ അംഗങ്ങളുടെ എണ്ണം ആ സമയത്ത് ലഭിച്ച മൊത്തം വോട്ടുകളുടെ 55 ശതമാനമാണ്. തെലങ്കാനയില്‍ 55 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്ത് സംസ്ഥാനത്ത് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചു. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 58 ലക്ഷത്തിലധികം വോട്ടുകള്‍ നേടി. ഇതിനര്‍ത്ഥം സംസ്ഥാനത്തെ പാര്‍ട്ടിയുടെ അംഗത്വ സംഖ്യ അത് നേടിയ വോട്ടുകളുടെ എണ്ണത്തിന് ഏതാണ്ട് തുല്യമാണ് എന്നാണ്.

കര്‍ണാടകയിലെയും തെലങ്കാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഈ കണക്കുകള്‍ വളരെ പ്രധാനമാണ്. ഗുജറാത്ത്, കേരളം, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് താരതമ്യേന മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കണക്കുകള്‍ കാണിക്കുന്നു. പാര്‍ട്ടിയ്ക്ക് ഗണ്യമായ അനുയായികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സംസ്ഥാനങ്ങഴളാണ് ഇവ. ഗുജറാത്തില്‍ പാര്‍ട്ടി 10 ലക്ഷം അംഗങ്ങളെ റിക്രൂട്ട് ചെയ്തു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ 1.24 കോടി വോട്ടുകളില്‍ 10 ശതമാനം മാത്രമാണ്.

ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നിലവില്‍ പാര്‍ട്ടി അധികാരത്തിലുള്ള രാജസ്ഥാനിലും ഈ കണക്ക് സമാനമാണ്. പാര്‍ട്ടി 15 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്തിട്ടുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ 1.39 കോടി വോട്ടിനേക്കാള്‍ 10 ശതമാനം മാത്രം. മുഖ്യ പ്രതിപക്ഷമായ കേരളത്തിലും മധ്യപ്രദേശിലും പാര്‍ട്ടിയുടെ റിക്രൂട്ട്മെന്റ് എണ്ണം കുറവായിരുന്നു. 140 അംഗ സംസ്ഥാന അസംബ്ലിയില്‍ 47 സീറ്റുകളുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് പ്രധാന പ്രതിപക്ഷമായ കേരളത്തില്‍, പാര്‍ട്ടി 10 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്തു.

2021 തിരഞ്ഞെടുപ്പില്‍ ലഭിച്ച 81.9 ലക്ഷം വോട്ടര്‍മാരില്‍ 12 ശതമാനം മാത്രം. മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് 10 ലക്ഷം അംഗങ്ങളെ മാത്രമേ ചേര്‍ക്കാനായുള്ളൂ.2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1.55 കോടി വോട്ടര്‍മാരില്‍ 6 ശതമാനം മാത്രമാണിത്. അടുത്ത വര്‍ഷം രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മറുവശത്ത്, പാര്‍ട്ടിക്ക് സ്വന്തം സര്‍ക്കാര്‍ ഉള്ളതും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുമായ ഛത്തീസ്ഗഡില്‍ പാര്‍ട്ടി താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. പാര്‍ട്ടിക്ക് 2018 ലെ 61.36 ലക്ഷം വോട്ടര്‍മാരില്‍ നിന്ന് 20 ലക്ഷം പുതിയ അംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍, കോണ്‍ഗ്രസ് 45 ലക്ഷം പുതിയ അംഗങ്ങളെ രജിസ്റ്റര്‍ ചെയ്തു. 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 87.52 ലക്ഷം വോട്ടിന്റെ 51 ശതമാനം. മുംബൈയില്‍ മാത്രം 10 ലക്ഷം പുതിയ വോട്ടര്‍മാരെ പാര്‍ട്ടി ചേര്‍ത്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കീഴിലുള്ള മഹാരാഷ്ട്ര ഭരിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭാഗമാണ് കോണ്‍ഗ്രസ് എന്നതിനാല്‍ ഇത് ശ്രദ്ധേയമാണ്. ഹിമാചല്‍ പ്രദേശില്‍ 1.5 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയത്.

അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് യൂണിറ്റുകള്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ വളരെ കുറവ് പുതിയ അംഗങ്ങളെ മാത്രമേ റിക്രൂട്ട് ചെയ്തിട്ടുള്ളൂവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മെയ് ഒന്നിന് ശേഷം ഈ സംസ്ഥാനങ്ങളില്‍ വീണ്ടും ഒരു ഡ്രൈവ് നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജനസംഖ്യാപരമായ വിതരണത്തിന്റെ അടിസ്ഥാനത്തില്‍, ഡിജിറ്റലായി എന്റോള്‍ ചെയ്ത 2.8 കോടി അംഗങ്ങളില്‍ 59 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണെന്ന് പാര്‍ട്ടി പറയുന്നു.

കൂടാതെ, മൊത്തം സംഖ്യയുടെ 42 ശതമാനവും സ്ത്രീകളായിരുന്നു. ജൂലൈയില്‍ ആരംഭിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ കൃത്യമായ കണക്ക് നേതൃത്വത്തിന് നല്കുന്നതിനാലാണ് അംഗത്വ ഡ്രൈവ് പാര്‍ട്ടിക്ക് നിര്‍ണായകമായതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications