കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിൽ സർക്കാർ രൂപികരിക്കാൻ വീണ്ടും കോൺഗ്രസ്; പുതിയ മുഖ്യമന്ത്രി ഉടനെന്ന് ബിജെപി, അനിശ്ചിതത്വം

Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയിൽ ആരാകും പുതിയ മുഖ്യൻ | Oneindia Malayalam

പനാജി: ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വിയോഗത്തോടെ അനിശ്ചിതത്വത്തിലായ ഗോവയിലെ ഭരണം നിലനിർത്താൻ ബിജെപിയിൽ തിരക്കിട്ട ചർച്ചകൾ. മനോഹർ പരീക്കറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായാലുടൻ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. പ്രമോദ് സാവന്ത്, വിശ്വജിത് റാണെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.

അതേസമയം അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസും നീക്കങ്ങൾ ദ്രുതഗതിയിലാക്കിയിരിക്കുയാണ്. സർക്കാർ രൂപികരിക്കാൻ അവകാശ വാദം ഉന്നയിച്ച് കോൺഗ്രസ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.

രാഹുൽഗാന്ധിയുടെ രാഹുൽഗാന്ധിയുടെ "നോട്ടപ്പുള്ളിയായ" കോഴിക്കോട്ടുകാരി ആലത്തൂർ അങ്കത്തിന്

സർക്കാരുണ്ടാക്കാൻ

സർക്കാരുണ്ടാക്കാൻ

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും പ്രദേശിക പാർട്ടികളുടെ പിന്തുണയോടു കൂടി കോൺഗ്രസാണ് സർക്കാർ രൂപികരിച്ചത്. മനോഹർ പരീക്കർ എന്ന ശക്തനായ നേതാവിനെ മുന്നിൽ നിർത്തിയായിരുന്നു ബിജെപി പ്രദേശിക പാർട്ടികളെ ഒപ്പം കൂട്ടിയത്. എന്നാൽ പരീക്കറിന്റെ വിയോഗത്തോടെ പിന്തുണ തുടരണമോയെന്ന കാര്യത്തിൽ പുനരാലോചന വേണ്ടിവരുമെന്നാണ് സഖ്യ കക്ഷികളുടെ നിലപാട്.

 ഭീഷണിയുയർത്തി സഖ്യകക്ഷികൾ

ഭീഷണിയുയർത്തി സഖ്യകക്ഷികൾ

പിന്തുണയ്ക്ക് പകരം മുഖ്യമന്ത്രി പദം വേണമെന്ന നിർദ്ദേശമാണ് മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി നേതാക്കൾ മുന്നോട്ട് വച്ചത്. എന്നാൽ ബിജെപിയും മറ്റൊരു സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയും ഇത് അംഗീകരിച്ചില്ല. 3 എംഎൽഎമാരാണ് എംജിപിക്കുള്ളത്. മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ തേടി എംജിപി നേതാവ് സുധിൻ ദവലികർ നിതിൻ ഗജഡ്കരിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചേക്കില്ലെന്നാണ് സൂചന.

 ആടിയുലഞ്ഞ് ബിജെപി

ആടിയുലഞ്ഞ് ബിജെപി

മനോഹർ പരീക്കറുടെ ആരോഗ്യ നില വഷളായെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ തന്നെ സർക്കാർ രൂപികരിക്കാൻ അവകാശ വാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ സമീപിച്ചിരുന്നു. ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസയുടെ മരണത്തോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നാണ് അവകാശപ്പെട്ടത്. എംഎൽഎയുടെ മരണവും, രണ്ട് എംഎൽഎമാരുടെയും മൂലം 40 അംഗ സഭയിലെ അംഗബലം 37 ആയി ചുരുങ്ങിയിരുന്നു. പരീക്കറുടെ വിയോഗത്തോടെ ഇത് 36 ആയി. കോൺഗ്രസിന് 14ഉം ബിജെപിക്ക് 12ഉം അംഗങ്ങളാണ് ഇപ്പോൾ ഉള്ളത്.

പ്രമോദ് സാവന്ത്

പ്രമോദ് സാവന്ത്

നിയമസഭ സ്പീക്കർ പ്രമോദ് സാവവന്തിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വിശ്വജിത്ത് റാണെയുടെയും പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. മനോഹർ പരീക്കറിന്റെ അടുത്ത അനുയായിയായിരുന്നു പ്രമോദ് സാവന്ത്. എന്നാൽ ഗോവാ ഫോർവേഡ് പാർട്ടിയുടെ പിന്തുണ വിശ്വജിത് റാണെയ്ക്കാണുള്ളത്. എന്നാൽ പ്രമോദ് സാവന്തിനെ അംഗീകരിക്കാനാകില്ലെന്നാണ് പ്രദേശിക പാർട്ടികളുടെ നിലപാട്.

വിനയ് ടെണ്ടൂക്കർ

വിനയ് ടെണ്ടൂക്കർ

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ വിനയ് ടെണ്ടൂൽക്കറിനെ മുഖ്യമന്ത്രിയാക്കിയാൽ പിന്തുണയ്ക്കാമെന്ന് എംജുപിയും ജിഎഫ് പിയും അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബിജെപി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇരു പാർട്ടികളിലെയും 3 എംഎൽഎമാർ വീതവും 3 സ്വതന്ത്ര്യന്മാരും ബിജെപിക്കൊപ്പമാണ്.

ഗവർണറെ കാണാൻ‌

ഗവർണറെ കാണാൻ‌

ഇതിനിടെയാണ് സർ‌ക്കാർ രൂപികരിക്കാൻ അവകാശ വാദം ഉന്നയിച്ച് 14 കോൺഗ്രസ് എംഎൽഎമാരും രാജ്ഭവനിലെത്തിയത്. ഗവർണർ മൃദുല സിംഗ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിൽ നേതാക്കൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരീക്കറിന്റെ വിയോഗത്തോടെ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാമെന്നും സർക്കാർ രൂപികരിക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് കൈമാറി.

English summary
Goa Congress MLAs meet governor, stake claim to form govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X