കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രി! പുതിയ വിവാദം

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന് മന്ത്രി

കൊരാര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമ്പോഴും വിവാദ പ്രസ്താവനകള്‍ അവസാനിപ്പിക്കാതെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രി കവാസി ലക്മ. കോണ്‍ഗ്രസ് കങ്കര്‍ ജില്ലയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

വീണ്ടും പോർമുഖം തുറന്ന് പാർവ്വതി! നടിയുടെ കേസിൽ വിചാരണ വൈകിപ്പിക്കുന്നുവീണ്ടും പോർമുഖം തുറന്ന് പാർവ്വതി! നടിയുടെ കേസിൽ വിചാരണ വൈകിപ്പിക്കുന്നു

വോട്ടിംഗ് മെഷീനില്‍ ആദ്യത്തെ പേര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബിരേഷ് ടാക്കൂറിന്റെതാണ്. ആദ്യത്തെ ബട്ടണില്‍ തന്നെ പ്രസ് ചെയ്യണമെന്നാണ് മന്ത്രി പറയുന്നത്. രണ്ടാമത്തെ ബട്ടണില്‍ അമര്‍ത്തിയാല്‍ ഷോക്കടിക്കും. മൂന്നാമത്തെ ബട്ടണില്‍ അമര്‍ത്തിയാലും അതേ അനുഭവം ഉണ്ടാകും എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം.

congress

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കരണം. കങ്കറിലെ ആദ്യഘട്ട വോട്ടിംഗ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് മന്ത്രി വിവാദത്തിലായിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് പ്രമുഖ നേതാക്കളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മൂന്ന് ദിവസത്തെ പ്രചരണ വിലക്ക് കമ്മീഷന്‍ ഏര്‍പ്പെടുത്തി. ബിഎസ്പി നേതാവ് മായാവതിക്ക് രണ്ട് ദിവസത്തെ വിലക്ക് ലഭിച്ചു. ബിജെപിയുടെ മനേക ഗാന്ധി, എസ്പിയുടെ അസം ഖാന്‍ എന്നിവര്‍ക്കെതിരെയും പെരുമാറ്റച്ചട്ട ലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തു.

English summary
Lok Sabha Elections 2019- Electric Shock If You Press 2nd Or 3rd Button": Chhattisgarh Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X