കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഡികെ യുഗം വരുന്നു... നേതാക്കളെ വെട്ടിനിരത്തുന്നു, അവര്‍ മതിയെന്ന് സിദ്ധരാമയ്യ!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ ശുദ്ധികലശത്തിനൊരുങ്ങി കോണ്‍ഗ്രസ്. സഖ്യ സര്‍ക്കാര്‍ വീണെങ്കിലും ഇനി പാര്‍ട്ടിക്ക് മുന്നില്‍ രണ്ട് കാര്യങ്ങളാണ് ബാക്കിയുള്ളത്. നേതൃത്വത്തില്‍ ആത്മാര്‍ത്ഥയില്ലാത്ത നേതാക്കളെ പുറത്തുകളയുന്നതാണ് ആദ്യ ഘട്ടം. ഇപ്പോള്‍ പാര്‍ട്ടിയിലുള്ള പലരും ജെഡിഎസ്സുമായുള്ള സഖ്യ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

കോണ്‍ഗ്രസില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഒരിക്കല്‍ കൂടി കരുത്താര്‍ജിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഇവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സംഘടനാ കേന്ദ്രീകൃതമായ സംവിധാനത്തിലേക്കാണ് കോണ്‍ഗ്രസ് മാറാനൊരുങ്ങുന്നത്. ദേശീയ സമിതിയില്‍ നിന്ന് ഇതിനുള്ള പൂര്‍ണമായ സമ്മതം ലഭിച്ചിട്ടുണ്ട്. അതേസമയം ജെഡിഎസ്സുമായുള്ള സഖ്യം തുടരുമോ എന്ന് ഇവര്‍ തീരുമാനിക്കും എന്നാണ് വ്യക്തമാകുന്നത്.

കോണ്‍ഗ്രസ് മാറ്റത്തിലേക്ക്

കോണ്‍ഗ്രസ് മാറ്റത്തിലേക്ക്

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടായിട്ടില്ലെന്നും, പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്നുമാണ് വിലയിരുത്തല്‍. സംസ്ഥാന സമിതിയിലും സിദ്ധരാമയ്യ, കുമാരസ്വാമി സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാരെയും സൂക്ഷ്മമായി പരിശോധിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാന സമിതിയില്‍ അഴിച്ചുപണിക്കാണ് ശ്രമം. വന്‍ വെട്ടിനിരത്തലുകളും ഉണ്ടാവും. സീനിയര്‍ നേതാക്കള്‍ സംസ്ഥാന സമിതിയില്‍ നല്ല പരിഗണന വേണമെന്ന പിടിവാശിയിലാണ്.

സംസ്ഥാന അധ്യക്ഷന്‍ മാറുമോ

സംസ്ഥാന അധ്യക്ഷന്‍ മാറുമോ

ജൂണ്‍ 19ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ടിരുന്നു. എല്ലാ പ്രമുഖരെയും തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു, വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ കാന്ദ്രെ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. ഇതില്‍ ദിനേഷ് ഗുണ്ടുറാവുവിനെ മാറ്റണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സിദ്ധരാമയ്യ ഇത് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഡികെ ശിവകുമാറിനെ അധ്യക്ഷനാക്കാനുള്ള നീക്കവും ഇതിനിടയില്‍ നടക്കുന്നുണ്ട്.

ലോക്‌സഭാ പ്രകടനം

ലോക്‌സഭാ പ്രകടനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും സംസ്ഥാനത്ത് രണ്ട് സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ജെഡിഎസ്സിനും കോണ്‍ഗ്രസിനും ഓരോ സീറ്റ് വീതമായിരുന്നു ലഭിച്ചത്. സംസ്ഥാന സമിതിയിലേക്ക് ഡികെ ശിവകുമാറിനെ കൂടാതെ, ജി പരമേശ്വര, കൃഷ്ണ ബൈര ഗൗഡ, എന്നിവരെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടിരുന്നത്. എന്നാല്‍ ഇവരില്‍ ആര് വന്നാലും അത് കോണ്‍ഗ്രസിന്റെ മൊത്തം നേതൃശേഷിയെ ദുര്‍ബലമാക്കുമെന്നാണ് സിദ്ധരാമയ്യയുടെ വാദം. ഇവരോട് സംസ്ഥാനത്ത് ഉടനീളം നടന്ന് സംഘടനയെ ശക്തിപ്പെടുത്താനാണ് നിര്‍ദേശം.

2012ലെ നീക്കം

2012ലെ നീക്കം

പാര്‍ട്ടിക്ക് ഭാരമായി നില്‍ക്കുന്നവരെ പ്രമുഖ സ്ഥാനങ്ങളില്‍ നിന്ന് വെട്ടിനിരത്താനാണ് ശിവകുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2012ല്‍ ജി പരമേശ്വര കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ ഈ നീക്കം വിജയകരമായി നടപ്പാക്കിയിരുന്നു. ഇത് സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. നല്ല പ്രവര്‍ത്തനം നടത്തുന്നവരെ പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. അതേസമയം വിമത ഭീഷണിയുണ്ടായിട്ടും പാര്‍ട്ടിയില്‍ പിടിച്ച് നിന്ന മുന്‍ മന്ത്രിമാരെ സംസ്ഥാന സമിതിയില്‍ നിയമിച്ച് ജില്ലാ സമിതികള്‍ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.

ഡികെ യുഗം വരുന്നു

ഡികെ യുഗം വരുന്നു

കോണ്‍ഗ്രസില്‍ ഡികെ ശിവകുമാര്‍ യുഗം വരുന്നു എന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ ശിവകുമാര്‍ മുംബൈയില്‍ എംഎല്‍എമാരെ കാണാനെത്തുകയും അവിടെ നടന്ന സംഭവങ്ങളും അദ്ദേഹത്തെ ദേശീയ തലത്തില്‍ വരെ പ്രശസ്തനാക്കിയിരിക്കുകയാണ്. ഹൈക്കമാന്‍ഡ് ശിവകുമാറിന്റെ പ്രവര്‍ത്തനത്തില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ഈ വിഷയത്തില്‍ നല്ല രീതിയില്‍ ഉപയോഗിക്കാനും ഡികെയ്ക്ക് സാധിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ അദ്ദേഹത്തെ ടോപ് ത്രീയില്‍ നിയമിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.

പ്രതിപക്ഷ സ്ഥാനത്തേക്കില്ല

പ്രതിപക്ഷ സ്ഥാനത്തേക്കില്ല

ഡികെ ശിവകുമാറിനെ ദില്ലിയിലേക്ക് കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധിക്ക് ആഗ്രഹമുണ്ട്. ദേശീയ തലത്തില്‍ വലിയൊരു ടീമിനെ ഉണ്ടാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍. തനിക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വേണ്ടെന്ന് അദ്ദേഹവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് വലിയൊരു പദവി അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഒരു പക്ഷേ സംസ്ഥാനത്ത് തുടരുകയും, കൂടുതല്‍ മികച്ച പദവി ലഭിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അദ്ദേഹം മാറാനും സാധ്യതയുണ്ട്.

കൂറില്ലാത്ത നേതാക്കള്‍

കൂറില്ലാത്ത നേതാക്കള്‍

സംസ്ഥാനത്ത് സിദ്ധരാമയ്യയും ശിവകുമാറും തീരുമാനമെടുക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അധികാരം മോഹിച്ച് പാര്‍ട്ടിയോട് കൂറില്ലാത്തവര്‍ കോണ്‍ഗ്രസിലെത്തിയിട്ടുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. അത്തരക്കാര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്ന് സംസ്ഥാന സമിതി അറിയിച്ചിട്ടുണ്ട്. വിമതര്‍ പാര്‍ട്ടി വിട്ടതിലും കോണ്‍ഗ്രസിന് സംതൃപ്തിയാണ് ഉള്ളത്. സംസ്ഥാനത്ത് അടുത്തിടെ കോണ്‍ഗ്രസിന് മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്ന കാര്യവും ചര്‍ച്ചയായിട്ടുണ്ട്. 2008, 2018 വര്‍ഷങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ഇത് മോശം സമയം, ഒരു ദിവസം നിങ്ങള്‍ സ്വതന്ത്രനാവും, കുല്‍ദീപ് സെംഗാറിനെ പിന്തുണച്ച് ബിജെപി എംഎല്‍എഇത് മോശം സമയം, ഒരു ദിവസം നിങ്ങള്‍ സ്വതന്ത്രനാവും, കുല്‍ദീപ് സെംഗാറിനെ പിന്തുണച്ച് ബിജെപി എംഎല്‍എ

English summary
congress ministers angle for party posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X