• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി യുദ്ധക്കളം, പ്രിയങ്കയുടെ മാസ്റ്റര്‍ ബ്രെയിന്‍ അറസ്റ്റില്‍, മുസ്ലീം നേതാവ്, വിടാതെ കോണ്‍ഗ്രസ്!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ന്യൂനപക്ഷ നേതാവിനെ യുപി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നൂറിലധികം നേതാക്കള്‍ നേരത്തെ തന്നെ കേസ് നേരിടുന്നുണ്ട്. പാര്‍ട്ടിയെ തുടര്‍ച്ചയായി വേട്ടയാടുകയാണ് യോഗിയുടെ പോലീസ്. നേരത്തെ സംസ്ഥാന അധ്യക്ഷനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറങ്ങിയാണ് നിറഞ്ഞ് കളിച്ചത്. വമ്പന്‍ പ്രക്ഷോഭമാണ് ഇന്നലെ രാത്രി നടന്നത്. ഒരുവശത്ത് പ്രിയങ്കയും ബിജെപിയെ നേരിടുന്നുണ്ട്.

ന്യൂനപക്ഷ നേതാവ് അഴിക്കുള്ളില്‍

ന്യൂനപക്ഷ നേതാവ് അഴിക്കുള്ളില്‍

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ചെയര്‍മാനായ ഷാനവാസ് ആലത്തിനെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം നേതാവാണ് ആലം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട അക്രമത്തിലാണ് ആലത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് പറയുന്നത് ഇയാള്‍ക്കെതിരെ തെളിവുണ്ടെന്നാണ്. ലഖ്‌നൗവില്‍ ആലം നടത്തിയ പ്രക്ഷോഭം പോലീസിനെ പ്രകോപിപ്പിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ പോലീസുകാര്‍ അപ്പാര്‍ട്‌മെന്റില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്തുള്ള അപ്പാര്‍ട്‌മെന്റാണ്. ഇത് ഷാനവാസിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതാണെന്നും, ബലം പ്രയോഗിച്ചാണ് എല്ലാ നീക്കങ്ങളും നടത്തിയതെന്നും കോണ്‍ഗ്രസ് പറയുന്നു. ആലത്തിനെ വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്ന് സൂചനയുണ്ട്.

പ്രിയങ്കയുടെ വലംകൈ

പ്രിയങ്കയുടെ വലംകൈ

പ്രിയങ്കയുടെ വലംകൈയ്യാണ് ഷാനവാസ് ആലം. ജനുവരിയിലാണ് 37കാരനായ ആലത്തിനെ ന്യൂനപക്ഷ സെല്‍ ചെയര്‍മാനായി നിയമിച്ചത്. കിഴക്കന്‍ യുപിയിലെ ബല്ലിയയില്‍ നിന്നുള്ള മുസ്ലീം നേതാവാണ് അദ്ദേഹം. കിഴക്കന്‍ യുപി മുസ്ലീങ്ങള്‍ ധാരാളമുള്ള മേഖലയാണ്. തിരഞ്ഞെടുപ്പ് നേട്ടം കൂടി ആലത്തിന്റെ നിയമത്തിന് പിന്നിലുണ്ട്. ഇത് യോഗിക്കും അറിയാം. പ്രിയങ്ക താരമായി വരുന്ന സാഹചര്യത്തില്‍ അവരുടെ കൂടെയുള്ളവരെ പൂട്ടുമെന്ന സൂചനകള്‍ യോഗി നേരത്തെ നല്‍കിയിരുന്നു. ഇത് നടപ്പാക്കാനും തുടങ്ങി.

cmsvideo
  ‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
  അറസ്റ്റും കേസും

  അറസ്റ്റും കേസും

  യുപിയില്‍ കോണ്‍ഗ്രസ് നടത്തിയ ഓരോ നീക്കവും രാഷ്ട്രീയ ശരിയായിരുന്നുവെന്ന് വ്യക്തമാവുകയാണ്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെയാണ് യോഗി ആദ്യം ജയിലിലാക്കിയത്. ഇത് രണ്ടാമത്തെ അറസ്റ്റാണ്. പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിംഗും അറസ്റ്റ് ഭീഷണിയിലാണ്. ഏത് നിമിഷവും അറസ്റ്റിലാവാം. പ്രിയങ്കയ്‌ക്കെതിരെയും യോഗി സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടിയാണെന്നും, ഭയപ്പെടില്ലെന്നും പ്രിയങ്ക തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റിനായി പ്രിയങ്കയും കാത്തിരിക്കുകയാണ്.

  യുദ്ധക്കളമാക്കി കോണ്‍ഗ്രസ്

  യുദ്ധക്കളമാക്കി കോണ്‍ഗ്രസ്

  പോലീസ് സ്‌റ്റേഷന് മുന്നില്‍ യുദ്ധക്കളമായിരുന്നു കോണ്‍ഗ്രസ് തീര്‍ത്തത്. ലഖ്‌നൗവില്‍ രാത്രിയില്‍ ഇരച്ചെത്തുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പോലീസുകാരെ ലല്ലു തട്ടിക്കയറുന്നതും ചില ദൃശ്യങ്ങളിലുണ്ട്. ഇത് ഏകാധിപത്യമാണെന്ന് അദ്ദേഹം ഉറക്കെ വിളിച്ച് പറയുന്നുണ്ട്. നിങ്ങളുടെ കൈവശം പെന്‍ ഉണ്ടെന്ന് കരുതി ആര്‍ക്കെതിരെയും കേസെടുക്കാന്‍ സാധിക്കില്ല. പോയി കോടതിയെ സമീപിക്കാനായി പോലീസ് ആവശ്യപ്പെട്ടത്.

  പ്രിയങ്കയുടെ നിര്‍ദേശം

  പ്രിയങ്കയുടെ നിര്‍ദേശം

  പ്രിയങ്ക പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തില്‍ പോലീസുകാര്‍ കലിപ്പിലായിരുന്നു. ഇവര്‍ക്കെതിരെ ലാത്തിച്ചാര്‍ജും നടത്തി. അടിച്ചോടിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഷാനവാസിന് വേണ്ടി നിയമയുദ്ധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഷാനവാസിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേരെ വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.

  കോണ്‍ഗ്രസിനെ മാത്രം....

  കോണ്‍ഗ്രസിനെ മാത്രം....

  കോണ്‍ഗ്രസ് യുപിയില്‍ വന്‍ തരംഗമായി എന്ന് ഉറപ്പാണ്. പൗരത്വ നിയമ പ്രക്ഷോഭം, അതിഥി തൊഴിലാളി വിഷയം എന്നീ കാര്യങ്ങളില്‍ കോണ്‍ഗ്രസ് മാത്രമാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാത്രമാണ് അതുകൊണ്ട് കേസും ഉള്ളത്. മുഖ്യപ്രതിപക്ഷങ്ങളായ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മുങ്ങിയത് കോണ്‍ഗ്രസിന് നേട്ടമാവുകയാണ്. എന്നാല്‍ ആ ശബ്ദത്തെ ഇല്ലാതാക്കാനാണ് യോഗിയുടെ ശ്രമം. അതിഥി തൊഴിലാളി വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേസമയം ആഗ്രയിലെ വീഴ്ച്ചകള്‍ അടക്കം പ്രിയങ്ക പുറത്തുകൊണ്ടുവന്നത് യോഗിയെ ചൊടിപ്പിച്ചിരിക്കുകയാണ്.

  രാജ്യത്തിനൊപ്പം നില്‍ക്കൂ

  രാജ്യത്തിനൊപ്പം നില്‍ക്കൂ

  മായാവതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക. ബിജെപി സര്‍ക്കാരിന്റെ അപ്രഖ്യാത വക്താവെന്ന് മായാവതിയെ ഒരിക്കല്‍ കൂടി പ്രിയങ്ക വിശേഷിപ്പിച്ചു. രാജ്യത്തിനൊപ്പമാണ് ഈ അവസരത്തില്‍ നില്‍ക്കേണ്ടത്. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമല്ല. ചില പ്രതിപക്ഷ നേതാക്കള്‍ ബിജെപി വക്താക്കളെ പോലെയാണ് പെരുമാറുന്നതെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ ലഡാക്ക് സംഘര്‍ഷത്തില്‍ ബിജെപിക്കൊപ്പമാണെന്ന് മായാവതി പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ യുപിയില്‍ യുദ്ധം മുറുകിയിരിക്കുകയാണ്.

  English summary
  congress minority wing chairperson arrested protest grows against yogi adityanath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more