കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡിലും കുതിരക്കച്ചവടം? എംഎഎല്‍എയെ പണവുമായി സമീപിച്ചു, സര്‍ക്കാരിനെ വീഴ്ത്തണം

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിലും സര്‍ക്കാരിനെ വീഴ്ത്തുന്നതിനായി ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് എംഎല്‍എ. തന്നെ പണവുമായി ഇത്തരക്കാര്‍ സമീപിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ നമാന്‍ ബിക്‌സല്‍ കോങ്കരി വെളിപ്പെടുത്തി. മൂന്നാളുകളാണ് തന്നെ ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വീഴ്ത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതെന്ന് പോലീസിനോട് നമാന്‍ ബിക്‌സല്‍ കോങ്കരി പറഞ്ഞു. മൂന്ന് പേര്‍ നേരത്തെ ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നു.

1

മന്ത്രിസ്ഥാനവും ഒപ്പം വലിയൊരു തുകയുമാണ് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് ഓഫര്‍ ചെയ്തതെന്ന് നമന്‍ ബിക്‌സല്‍ പറഞ്ഞു. ജാര്‍ഖണ്ഡിന്റെചുമതലയുള്ള ജനറല്‍ സെക്രട്ടറി രത്തന്‍ജീത്ത് പ്രതാപ് നാരായണ്‍ സിംഗിനെയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഒറാനെയും, നിയമസഭാ കക്ഷി നേതാവ് ആലംഗീര്‍ ആലമിനെയും ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നതായി എംഎല്‍എ പറഞ്ഞു. അതേസമയം ബിജെപി ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് പ്രതിപക്ഷ നേതാവ് ബാബുലാല്‍ മറാണ്ടി പറഞ്ഞു.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

Recommended Video

cmsvideo
എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

കോണ്‍ഗ്രസ് സഖ്യം ഉന്നയിക്കുന്ന കാര്യങ്ങളെ തള്ളിക്കളയുന്നു. അറസ്റ്റിലായ നിരപരാധികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ബാബുലാല്‍ മറാണ്ഡി ആവശ്യപ്പെട്ടു. ബിജെപി ഒരിക്കലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ആയുധമായി പോലീസ് പ്രവര്‍ത്തിക്കരുത്. പോലീസുകാര്‍ ജെഎംഎമ്മിനെ സഹായിക്കുകയാണ്. ഇവരെ ബിജെപി അധികാരത്തിലെത്തിയാല്‍ തുറന്നുകാണിക്കുമെന്നും മറാണ്ടി പറഞ്ഞു.

അതേസമയം അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് ഇവരുടെ ബന്ധുക്കളും പറയുന്നു. കൂലിപ്പണിക്കാരാണ് ഇവരെന്ന് ബന്ധുക്കള്‍ പറയുന്നു. ഇരുവരെയും രണ്ട് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു മണിക്കൂര്‍ കൊണ്ട് വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. റാഞ്ചിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വീഴ്ത്താന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അറസ്റ്റിലായവര്‍ പറഞ്ഞിട്ടുണ്ട്.

English summary
congress mla claims some people offer him money to topple jharkhand govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X