പരിപാടിക്ക് ആളെ കൂട്ടാന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വക അശ്ലീലനൃത്തം
ലഖ്‌നൊ: ആവശ്യത്തിന് കാണികള്‍ ഇല്ലാതിരുന്നത് കൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദ് ചെയ്യേണ്ട സംഭവം ഉണ്ടായത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് വരെ ഇത്തരത്തില്‍ ആവശ്യത്തിന് കാണികളില്ലാത്ത അനുഭവം ഉണ്ടായിട്ടുണ്ട്.
ഇപ്പോഴാവട്ടെ കാണികള്‍ മാത്രമല്ല രാഹുല്‍ ഗാന്ധിയും ഇല്ല എന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ നിന്നും ലീവെടുത്തുപോയ രാഹുല്‍ ഗാന്ധി എവിടെയാണ് എന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് പോലും അറിയില്ല. അതിനിടെയിലാണ് പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ കൂട്ടാനായി കോണ്‍ഗ്രസ് എം എല്‍ എ ദില്‍നാവസ് ഖാന്‍ പുതിയൊരു വഴി കണ്ടെത്തിയത്.

പണം കൊടുത്ത് ഒരു യുവതിയെ കൊണ്ടുവന്ന് സ്റ്റേജില്‍ അശ്ലീലനൃത്തം അവതരിപ്പിക്കുകയായിരുന്നു ദില്‍നാവസ് ഖാന്‍ ചെയ്തത്. ബുലന്ദശറില്‍ ഒരുക്കിയ പാര്‍ട്ടി പരിപാടിക്ക് ആളെ കൂട്ടാന്‍ വേണ്ടിയായിരുന്നു ദില്‍നാവസ് ഖാന്‍ ഈ കടുംകൈ ചെയ്തത്. ഉത്തര്‍ പ്രദേശിലെ സിയാനയില്‍ നിന്നുളള എം എല്‍ എയാണ് ദില്‍നാവസ് ഖാന്‍.
സമാജ് വാദി പാര്‍ട്ടി നേതാവായ അസംഖാനും പങ്കെടുക്കാനിരുന്ന ചടങ്ങായിരുന്നേ്രത ഇത്. പരിപാടിക്ക് ആളുകൂടിയെങ്കിലും ദില്‍നാവസ് ഖാന്റെ ഈ നടപടി പാര്‍ട്ടിയിലും പുറത്തും ഒട്ടേറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. വീഡിയോ കാണൂ.












Click it and Unblock the Notifications