കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നനായ ആമിറിനെ കോണ്‍ഗ്രസ് എംഎല്‍എ വസ്ത്രം ധരിപ്പിച്ചു

  • By Gokul
Google Oneindia Malayalam News

മുംബൈ: റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ പി.കെയുടെ പോസ്റ്ററില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട ബോളിവുഡ് ഹീറോ ആമീറിനെ കോണ്‍ഗ്രസ് എംഎല്‍എ വസ്ത്രം ധരിപ്പിച്ചു. മുംബൈയിലെ കോണ്‍ഗ്രസ് എംഎല്‍എയായ കൃഷ്ണ ഹെഗ്ഡയാണ് പുതുമയാര്‍ന്ന പ്രതിഷേധവുമായി രംഗത്തെത്തിയത്. ആമിറിന്റെ കട്ടൗട്ടില്‍ ടീ ഷര്‍ട്ടും പാന്റ്‌സും ധരിപ്പിച്ചായിരുന്നു പ്രതിഷേധം.

ആമിറിനെ വസ്ത്രമുടുപ്പിക്കുന്ന പ്രതിഷേധ പരിപാടിയിയില്‍ നിരവധിപേര്‍ പങ്കെടുത്തു. ആമിര്‍ പോസറ്റര്‍ അതിരുകടക്കുന്നതാണെന്നും നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൃഷ്ണ ഹെഗ്‌ഡെ പറഞ്ഞു. ആമിര്‍ നല്ല അഭിനേതാവാണ്, അതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ പികെയിലെ പോസ്റ്റര്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹെഗ്‌ഡെ വ്യക്തമാക്കി.

amir-khan

രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മയാണ് നായിക. വിനോദ് ചോപ്ര ഫിലിംസും, ഹിരാനിയും, യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനെതിരെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പോസറ്റര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതിയും നില നില്‍ക്കുന്നുണ്ട്.

എന്നാല്‍, സിനിമ കണ്ടതിനുശേഷം പ്രേക്ഷകര്‍ക്ക് മനസിലാകും എന്തിനാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റര്‍ പുറത്തിറക്കിയെന്നാണ് ആമിര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. രാജ്കുമാര്‍ ഹിരാനി എല്ലായ്‌പ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ്. അത്തരം ചിന്തകളില്‍ നിന്നാണ് പോസ്റ്ററിന്റെ പിറവി. തീര്‍ച്ചയായും സിനിമ കണ്ടുകഴിയുമ്പോള്‍ അത് ബോധ്യമാകുമെന്ന് ആമിര്‍ ഉറപ്പു നല്‍കുന്നു.

English summary
Congress MLA dresses up Aamir Khan's nude 'PK' poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X