Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്കിന് സാധ്യത; മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എ

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്കിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നേരത്തെ മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് കമല്‍നാഥ് സര്‍ക്കാര്‍ വീണിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്്ക്കുന്നതായി പ്രഖ്യാപിച്ചത്. മോദിയുടെ ലൈറ്റ് അണയ്ക്കല്‍ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം ലൈറ്റുകള്‍ ഓഫ് ചെയ്തു. മാത്രമല്ല, മോദിയെ പുകഴ്ത്തിയും മോദിയുടെ പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ചും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

C

ഗ്വാളിയോര്‍ സൗത്തിലെ എംഎല്‍എ പ്രവീണ്‍ പഥക്ക് ആണ് കോണ്‍ഗ്രസ് നേതാക്കളില്‍ ആശങ്കയുണ്ടാക്കുന്ന നീക്കങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. രാജ്യം നേരിടുന്ന വിപത്തിനെതിരെ പോരാടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. മോദി രാജ്യത്തിന്റെ നേതാവാണ്. മറ്റു രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്നും പ്രവീണ്‍ എംഎല്‍എ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസില്‍ ഇനിയും കൊഴിഞ്ഞുപോക്കിന് സാധ്യതയുണ്ടെന്നാണ് മധ്യപ്രദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജ്യോതിരാദിത്യ സിന്ധ്യക്ക് സ്വാധീനമുള്ള മേഖലയാണ് ഗ്വാളിയോര്‍. ഇവിടെയുള്ള ചില എംഎല്‍എമാര്‍ അടുത്തിടെ ബിജെപിയിലേക്ക് കൂറ് മാറിയിരുന്നു. അതേസമയം, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച 22 സീറ്റുള്‍പ്പെടെ 24 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കൊറോണ ഭീതി വ്യാപിച്ചതോടെ ഉടനെ തിരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് വിവരം. രാജ്യസഭാ തിരഞ്ഞെടുപ്പും മാറ്റിവച്ചിട്ടുണ്ട്. ഭീതി അകന്നാല്‍ വൈകാതെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും മധ്യപ്രദേശ്.

ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ അധികകാലം വാഴില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാക്കാന്‍ ഒട്ടേറെ പേര്‍ ബിജെപിയില്‍ തയ്യാറായിട്ടുണ്ട്. മാത്രമല്ല, കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയവരും മല്‍സരിക്കാന്‍ തയ്യാറായിരിക്കുന്നു. ഇതാണ് ബിജെപി നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളി. ബിജെപിയില്‍ പോര് രൂക്ഷമാകുമെന്നാണ് കോണ്‍ഗ്രസ് ക്യാപിലെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+