കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എയെ കൊണ്ട് 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് ബിജെപി മന്ത്രി! വീഡിയോ

Google Oneindia Malayalam News

ദില്ലി: ജയ് ശ്രീറാം എന്ന വിളി യുദ്ധകാഹളമായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇത്തരം ആക്രമണങ്ങള്‍ ജാമ്യമില്ലാ കുറ്റമായി മാറണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രമുഖ കലാകാരന്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കത്തയച്ച ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ ഒരാളായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. മറ്റൊരു ബംഗാളി നടന് നേരെയും ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.സംഭവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?</strong>കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?

അതിനിടെ കോണ്‍ഗ്രസ് എംഎല്‍എയെ ജയ് ശ്രീം റാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന ജാര്‍ഖണ്ഡ് ബിജെപി മന്ത്രിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു മന്ത്രിയുടെ നടപടി. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍

ജാര്‍ഖണ്ഡ് നഗരവികസന വകുപ്പ് മന്ത്രി സിപി സിംഗാണ് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ അന്‍സാരിയെ ജയ് ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിച്ചത്. നിയമസഭയ്ക്ക മുന്നില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലായിരുന്നു സംഭവം. ഇമ്രാന്‍ ഭായ് താങ്കള്‍ ഒരു തവണ ജയ് ശ്രീറാം വിളിക്കുന്നത് തനിക്ക് കേള്‍ക്കണം എന്ന് മന്ത്രി പറയുന്നത് വീഡിയോയില്‍ ഉണ്ട്.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

ഇമ്രാന്‍ ഖാന്‍റെ മുന്‍ഗാമികള്‍ രാമന്‍റെ ആളുകളായിരുന്നുവെന്നും ബാബറിന്‍റെ ആളുകള്‍ ആയിരുന്നില്ലെന്നും സിപി സിംഗ് അന്‍സാരിയോട് പറയുന്നുണ്ട്. എന്നാല്‍ താങ്കള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ മന്ത്രിയോട് പ്രതികരിച്ചത്. സംഭവത്തിന്‍റെ വീഡിയോ ന്യൂസ് 8 ആണ് പുറത്തുവിട്ടത്.

പ്രതിഷേധം

പ്രതിഷേധം

രാജ്യത്ത് ആവശ്യം തൊഴിലും വൈദ്യുതിയും വികസനവുമാണെന്നും മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കരുതെന്നും സിംഗിന് അന്‍സാരി മറുപടി നല്‍കി. എന്നാല്‍ നിങ്ങളുടെ പൂര്‍വ്വികര്‍ ശ്രീരാമനില്‍ വിശ്വസിച്ചിരുന്നവരാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ബുധനാഴ്ചയും നിയമസഭയ്ക്ക് അകത്തും ബിജെപി അംഗങ്ങള്‍ ജയ് ശ്രീം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. അതേസമയം സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.

റിപ്പോര്‍ട്ട് തേടി

റിപ്പോര്‍ട്ട് തേടി

അതിനിടെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും 10 സംസ്ഥാനങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

വീഡിയോ

വീഡിയോ

<strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്</strong>1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്

English summary
Congress MLA forced to chant Jai sri ram, video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X