കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കര്‍ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കി എംഎല്‍എ

  • By Desk
Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയില്‍ സ്പീക്കര്‍ എസ് എന്‍ പാട്രോയ്ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കി കോണ്‍ഗ്രസ് എംഎല്‍എ താരപ്രസാദ് ബഹിനിപതി. ചൊവ്വാഴ്ചയാണ് സഭയില്‍ ചിരിപടര്‍ത്തിയ സംഭവമുണ്ടായത്. തന്റെ മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയതിനാണ് താരപ്രസാദ് സ്പീക്കര്‍ക്ക് ചുംബനം നല്‍കിയത്. തന്റെ നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങളിലേക്കാണ് എംഎല്‍എ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചത്.

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് : ഏറ്റവും സമ്പന്നരായ സ്ഥാനാർത്ഥികൾ ബിജെപിയിൽ നിന്ന്, 13ൽ പത്തും കോടിപതികൾജാർഖണ്ഡ് തിരഞ്ഞെടുപ്പ് : ഏറ്റവും സമ്പന്നരായ സ്ഥാനാർത്ഥികൾ ബിജെപിയിൽ നിന്ന്, 13ൽ പത്തും കോടിപതികൾ

സ്പീക്കറെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചില്ലെന്നും സഭയില്‍ ആദ്യമായി ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയതിന് അദ്ദേഹത്തോടുളള നന്ദി സൂചകമായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും ജെയ്പൂര്‍ എംഎല്‍എ വ്യക്തമാക്കി. ''സ്പീക്കറോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ നിയോജകമണ്ഡലങ്ങളിലെ പിന്നോക്ക മേഖലകളിലെ പ്രശ്‌നങ്ങളോട് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതിനാല്‍ നന്ദി സൂചകമായാണ് പറക്കുന്ന ചുംബനം നല്‍കിയത്. ആദ്യത്തെ ചോദ്യം ഉന്നയിക്കാന്‍ സഭയിലെ 147 അംഗങ്ങളില്‍ വെച്ച് എനിക്ക് അവസരം നല്‍കിയതിന് ഞാന്‍ സ്പീക്കറോട് കടപ്പെട്ടിരിക്കുന്നു''ബഹിനിപതി നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

odisha

കഴിഞ്ഞ ആഴ്ചയും സമാനമായ പെരുമാറ്റം എംഎല്‍എയുടെ ഭാഗത്ത് നിന്നുമുണ്ടായി. ശീതകാല സെഷന്റെ ആദ്യ ദിവസം മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സമീപിച്ച് സര്‍ അപ്‌നാ ഖുഷി ഥാ (നിങ്ങള്‍ സന്തോഷമായിരിക്കുന്നോ) എന്ന് എംഎല്‍എ ചോദിച്ചു. താന്‍ വളരെ സന്തോഷവാനാണെന്ന് അദ്ദേഹം മറുപടി നല്‍കി. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെഡി പ്രസിഡന്റ് വോട്ടര്‍മാരോട് അപ്‌നാ ഖുഷി ഥാ (നിങ്ങള്‍ സന്തോഷമായിരിക്കുന്നോ) എന്ന് ചോദിച്ചായിരുന്നു വോട്ട് തേടിയത്. ഇതോടെ ഈ വാക്യം സംസ്ഥാനത്ത് വളരെയധികം പ്രചാരം നേടി. അപ്‌നാ ഖുഷി ഥാ എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ഓണ്‍ലൈനിലും വന്‍ ഹിറ്റായി.

English summary
Congress MLA gives flying kiss to Odisha assembly speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X