മധ്യപ്രദേശില്‍ നാടകീയ നീക്കം... കോണ്‍ഗ്രസിന്റെ വിമത എംഎല്‍എ രാജിവെച്ചു, സര്‍ക്കാരിന് പ്രതിസന്ധി!!
ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. വിമത എംഎല്‍എ ഹര്‍ദീപ് സിംഗ് ദാങ് രാജിവെച്ചിരിക്കുകയാണ്. ബിജെപിയുടെ കുതിരക്കച്ചവടം അവസാനിച്ചു എന്ന കരുതിയിരിക്കുമ്പോഴാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതേസമയം ഹര്‍ദീപ് സിംഗിന്റെ രാജിക്കത്ത് ഇതുവരെ സെക്രട്ടറിയേറ്റിന് ലഭിച്ചിട്ടില്ല. നേരത്തെ മധ്യപ്രദേശിലേക്ക് മടങ്ങാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു ഹര്‍ദീപ് സിംഗ്.

ഹര്‍ദീപ് സിംഗിനെ ബിജെപി നേതാക്കള്‍ കടത്തി കൊണ്ടുപോയതാണെന്ന് കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാരുടെ കൂട്ടത്തിലും ഇയാളുണ്ടായിരുന്നു. ബംഗളൂരുവിലേക്കോ ചികമംഗളൂരുവിലേക്കോ ബിജെപി ഹര്‍ദീപ് സിംഗിനെ മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിട്ടും ഇയാള്‍ തിരികെ പോവാന്‍ തയ്യാറായിരുന്നില്ല.
എംഎല്‍എമാരായ ബിസാഹുലാല്‍ സിംഗ്, രഞ്ജു രാജ് കന്‍സാന, സ്വതന്ത്ര എംഎല്‍എ താക്കൂര്‍ സുരേന്ദ്ര സിംഗ്, എന്നിവരെ കുറിച്ചും യാതൊരു വിവരവുമില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അതേസമയം വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും അതേപോലെ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണിത്. മന്ദ്‌സോറിലെ സുവസ്ര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഹര്‍ദീപ് സിംഗ്.
അതേസമയം മന്ത്രിസ്ഥാനം കിട്ടാത്തതില്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഹര്‍ദീപ് സിംഗ്. ഇതിനിടെ എംഎല്‍എ ബിസാഹുലാലിനെ കാണാനില്ലെന്ന് കാണിച്ച് ടിടി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരാള്‍ പരാതി നല്‍കിയിരിക്കുകയാണ്. മൂന്ന് ദിവസമായി കാണാനില്ലെന്നാണ് പരാതി. എന്നാല്‍ എല്ലാ എംഎല്‍എമാരും വൈകാതെ തന്നെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് ജയവര്‍ധന്‍ സിംഗ് പറഞ്ഞു. നിലവില്‍ സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം.












Click it and Unblock the Notifications