കോണ്‍ഗ്രസ് എംഎല്‍എ വീട്ടമ്മയെ ബലാത്സംഗം ചെയ്തു

കോണ്‍ഗ്രസ് എം എല്‍ എ ഉദയ്‌ലാല്‍ അഞ്ജാനയാണ് വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതിയുള്ളത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ നാല്‍പ്പത്തഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ചത്. താന്‍ മൂന്ന് തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായിട്ടുണ്ട് എന്നും ഇവര്‍ പറയുന്നു.
1984 മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ടത്രെ. ഏതാണ്ട് പതിനഞ്ചുവര്‍ഷം മുമ്പാണ് എം എല്‍ തന്നെ ആദ്യമായി പീഡിപ്പിച്ചത് എന്നും ഇവര്‍ പരാതിപ്പെടുന്നു. അമ്പലത്തില്‍വെച്ച് താലി കെട്ടി എന്നല്ലാതെ തന്നെ ഭാര്യയായി അംഗീകരിക്കാന്‍ എം എല്‍ എ തയ്യാറാകുന്നില്ല എന്നാണ് ഇവരുടെ പരാതി. ഏതാണ്ട് ആയിരത്തോളം പ്രേമലേഖനങ്ങളാണ് എം എല്‍ എ ഇവര്‍ക്കയച്ചത്. അത് മുഴുവനും പരാതിയോടൊപ്പം ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.
രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭയില്‍ നിന്ന് സ്ത്രീപീഡനക്കേസില്‍ പെട്ട് മൂന്ന മന്ത്രിമാരാണ് ഇതിനോടകം രാജിവെച്ചത്. ഇതിന് പുറമേയാണ് എം എല്‍ എ ഉദയ്‌ലാലിനെതിരായ പരാതി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത ബാബുലാല്‍, മുതിര്‍ന്ന നേതാവായ മഹിപാല്‍ മന്ദേന, എം എല്‍ മല്‍ഖാന്‍ സിംഗ് എന്നിങ്ങനെ പോകുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തിലെ സ്ത്രീപീഡകരുടെ നിര.


Click it and Unblock the Notifications