കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എകൂടി ബിജെപിയിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തം, വിശദീകരണവുമായി എംഎല്‍എ

  • By
Google Oneindia Malayalam News

മുംബൈ: മോദി തരംഗത്തില്‍ കനത്ത തിരിച്ചടിയാണ് രാജ്യത്ത് കോണ്‍ഗ്രസ് നേരിട്ടത്. പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെ നിരവധി എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രീയില്‍ നിന്നുള്ള എംഎല്‍എ ജയ് കുമാര്‍ ബിജെപിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. ബിജെപി മന്ത്രി ഗിരീഷ് മഹാജനുമായുള്ള ജയ് കുമാറിന്‍റെ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.ഇതോടെ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി ജയ് രംഗത്തെത്തി.

 rahulamed

ബിജെപിയിലേക്ക് പോകില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ജയ് വ്യക്തമാക്കി. ബിജെപിയിലേക്ക് പോകുന്നത് സംബന്ധിച്ചല്ല മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കടുത്ത വരള്‍ച്ചയാണ് തന്‍റെ മണ്ഡലത്തില്‍ നേരിടുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി വെള്ളം വിട്ട് കിട്ടുന്നതിന് വേണ്ടിയാണ് മന്ത്രി സന്ദര്‍ശിച്ചത്, രാഷ്ട്രീയമായിരുന്നില്ല ചര്‍ച്ചയായതെന്നും ജയ് കുമാര്‍ പറഞ്ഞു, ബിജെപി എംപി രജിത് സിങ്ങ് നായിക് നിംബാല്‍ക്കറിനൊപ്പമായിരുന്നു ജയ് കുമാര്‍ ഗൊരേ ജല വിഭവ വകുപ്പ് മന്ത്രിയായ മഹാജനെ സന്ദര്‍ശിച്ചത്.

<strong>'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍</strong>'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍

മഹാരാഷ്ട്രയില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ആകെയുള്ള 48 സീറ്റില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ശിവസേന-ബിജെപി സഖ്യമാണ് മഹാരാഷ്ട്രയില്‍ വിജയിച്ചത്. ഇവിടെ എന്‍സിപിയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്.

English summary
congress mla in talks with bjp in maharashtra? says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X