കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിദ്ധരാമയ്യുടെ മകന്‍റെ മരണത്തിന് കാരണക്കാരന്‍ കോണ്‍ഗ്രസ് എംഎല്‍എ'; ആരോപണവുമായി എംടിബി നാഗരാജ്

Google Oneindia Malayalam News

ബെംഗളൂരു: സംസ്ഥാന സര്‍ക്കാറിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ നടക്കാന്‍ പോവുന്നത്. കോണ്‍ഗ്രസും ജെഡിഎസും തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് തീരുമാനം വന്നതിന് ശേഷം മാത്രമാണ് ബിജെപി നിലപാട് വ്യക്തമാക്കുകയുള്ളു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സെപ്തംബര്‍ 30 ന് മുമ്പ് കോടതിയില്‍ നിന്ന് തീരുമാനം വന്നാല്‍ ബിജെപി പിന്തുണയോടെ വിമര്‍ തന്നെയായിരിക്കും ഉപതിരഞ്ഞെപ്പ് നടക്കുന്ന മണ്ഡ‍ലങ്ങളില്‍ മത്സരിക്കുക. കോടതി കേസ് പരിഗണിക്കുന്ന ബുധനാഴ്ച്ച തന്നെ തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാവുമെന്നും തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമെന്നുമാണ് വിമതര്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇതിനിടയിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഭാരതി സുരേഷിനെതിരെ വലിയ ആരോപണവുമായി വിമതനായ എംടിബി നാഗരാജ് രംഗത്ത് എത്തിയിരിക്കുന്നത്.

മരണത്തിന് പിന്നില്‍ സുരേഷ്

മരണത്തിന് പിന്നില്‍ സുരേഷ്

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യടെ ഇളയമകന്‍ രാകേഷിന്‍റെ മരണത്തിന് പിന്നില്‍ ഹെബ്ബാള്‍ എംഎല്‍എയായ ഭാരതി സുരേഷാണെന്നാണ് എംടിബി നാഗരാജിന്‍റെ ആരോപണം. ഉപതിരഞ്ഞെടുപ്പില്‍ നഗാരാജിന്‍റെ തട്ടകമായ ഹൊസ്കോട്ടയില്‍ സുരേഷിന്‍റെ ഭാര്യ പത്മവാതി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണം ശക്തമാകുന്നതിനിടയിലാണ് നാഗരാജിന്‍റെ ആരോപണം എന്നതും ശ്രദ്ധേയമാണ്.

സുരേഷിന്‍റെ വിമര്‍ശനം

സുരേഷിന്‍റെ വിമര്‍ശനം

അയോഗ്യനാക്കപ്പെട്ട ഹോസ്കോട്ട് എംഎല്‍എകൂടിയായ നാഗരാജ് ഒരു കൊള്ളക്കാരനാണെന്നും അനധികൃതമാര്‍ഗത്തിലൂടെ താന്‍ സമ്പാദിച്ച പണത്തിന്‍റെ പുറത്താണ് അദ്ദേഹം ജീവിക്കുന്നതെന്നും കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ നടന്ന റാലിയില്‍ സുരേഷ് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാകേഷിന്‍റെ മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്ന ആരോപണവുമായി നാഗരാജ് രംഗത്ത് എത്തിയത്.

ആരോപണം

ആരോപണം

രാഷ്ട്രീയത്തില്‍ ഒരു കുട്ടിയാണ് സുരേഷ്. സിദ്ധരാമയ്യയുടെ മകന്‍റെ നിര്യാണത്തിന് പിന്നിലെ പ്രധാനകാരണക്കാരന്‍ സുരേഷാണ്. രാകേഷിനെ ചൂഷണം ചെയ്തവരില്‍ പ്രധാനിയാണ് അവന്‍. സുരേഷിന്‍റെ തെറ്റായ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ സിദ്ധരാമയ്യയുടെ മകന്‍ വര്‍ഷങ്ങളോളം ജീവിക്കുമായിരുന്നു- നാഗരാജ് ആരോപിച്ചു.

2016 ജൂലൈ 31

2016 ജൂലൈ 31

2016 ജൂലൈ 31 നായിരുന്നു സിദ്ധരാമയ്യയുടെ മകനായ രാകേഷ് ബെല്‍ജിയത്തില്‍ വെച്ച് മരണപ്പെട്ടത്. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് യൂണിവേഴ്‌സിറ്റി ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. രാകേഷിന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സുരേഷ്

പ്രധാന ഭാരവാഹി

പ്രധാന ഭാരവാഹി

ജന്മദിനം ആഘോഷിക്കാനായിരുന്നു അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം രാകേഷ് ബെല്‍ജിയത്തിലേക്ക് പോയത്. എന്നാല്‍ ആഗ്നേയ ഗ്രന്ഥിയിലുണ്ടായ തകരാറിനെ തുടര്‍ന്ന് കുഴഞ്ഞി വീണ് രാകേഷിനെ ആശുപത്രിയില്‍ പ്രവശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. മൈസൂര്‍ മേഖലയിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന ഭാരവാഹിയായിരുന്നു രാകേഷ്.

 പോളിങ്ങ് ദിനത്തില്‍ 'വെടിപൊട്ടിച്ച്' പിജെ ജോസഫ് വിഭാഗം; ഒറ്റക്കെട്ടായി നിന്നില്ല, ആശങ്കയോടെ യുഡിഎഫ് പോളിങ്ങ് ദിനത്തില്‍ 'വെടിപൊട്ടിച്ച്' പിജെ ജോസഫ് വിഭാഗം; ഒറ്റക്കെട്ടായി നിന്നില്ല, ആശങ്കയോടെ യുഡിഎഫ്

English summary
congress MLA is behind siddaramaiha's son's death; alleges rebel MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X