കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് തവണ സത്യപ്രതിജ്ഞ... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കണ്‍ഫ്യൂഷന്‍, ഒടുവില്‍ സംഭവിച്ചത്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ കോണ്‍ഗ്രസ് എംഎല്‍എ രണ്ടാം തവണ സത്യപ്രതിജ്ഞ ചൊല്ലി. അമ്പരിപ്പിക്കുന്ന സംഭവങ്ങളാണ് നിയമസഭയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കോണ്‍ഗ്രസ് എംഎല്‍എ കെസി പദ്‌വിയെ ശാസിക്കുകയും ചെയ്തു. സത്യപ്രതിജ്ഞയില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് ഗവര്‍ണര്‍ പറഞ്ഞു. താന്‍ പറഞ്ഞു കൊടുത്ത സത്യവാചകമല്ല പദ്‌വി ഏറ്റുപറഞ്ഞെന്ന് ഗവര്‍ണര്‍ പറഞ്ഞു.

1

സത്യപ്രതിജ്ഞയ്ക്കിടെ ഗവര്‍ണര്‍ ചൂടാവുന്നതിനും ചടങ്ങ് സാക്ഷിയായി. താന്‍ ഏറ്റുപറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തെന്ന് കോഷിയാരി ആരോപിച്ചു. സത്യവാചകത്തില്‍ തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിങ്ങള്‍ക്ക് മുന്നിലിരിക്കുന്ന മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പറയുന്ന കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്ന് പറഞ്ഞ് തരുമെന്നും കോഷിയാരി പദ്‌വിയോട് പറഞ്ഞു.

അതേസമയം സത്യപ്രതിജ്ഞ തെറ്റിയെന്നും, മുതിര്‍ന്ന നേതാക്കള്‍ ഇടപെടണമെന്നും കോഷിയാരി ആവശ്യപ്പെട്ടു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയും, പ്രോട്ടോക്കോള്‍ അനുസരിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹം തയ്യാറാവുകയുമായിരുന്നു. ഇതിനിടെ മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനസംഘടനയും നടന്നു. അജിത് പവാര്‍ രണ്ട് മാസത്തിനിടെ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രിയെ കൂടാതെ ആറ് മന്ത്രിമാരാണ് പുനസംഘടനയ്ക്ക് മുമ്പ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. അശോക് ചവാന്‍, ദിലീപ് വല്‍സെ പാട്ടീല്‍, ധനഞ്ജയ മുണ്ടെ, വിജയ് വാഡെതിവാര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം താക്കറെ കുടുംബത്തില്‍ ആദിത്യ താക്കറെയും മന്ത്രിസഭയിലെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല അദ്ദേഹത്തിന് ലഭിച്ചേക്കും. ബാലാ സാഹേബ് തോററ്റ്, നിതിന്‍ റാവത്ത്, ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ്, ജയന്ത് പാട്ടീല്‍, ഛഗന്‍ ബുജ്ബല്‍, എന്നിവരാണ് നേരത്തെ മന്ത്രിസഭയില്‍ ഇടംപിടിച്ചത്.

കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി... ഉപമുഖ്യമന്ത്രി പദം വേണമെന്ന് ശ്രീരാമുലു, കാരണം ഇതാണ്കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി... ഉപമുഖ്യമന്ത്രി പദം വേണമെന്ന് ശ്രീരാമുലു, കാരണം ഇതാണ്

English summary
congress mla mades to take oath again after governor furious remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X