കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; അധികാര മോഹം പൊലിഞ്ഞു, പ്രമുഖ എംഎല്‍എ രാജിവച്ചു

Google Oneindia Malayalam News

ഷില്ലോങ്: ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരം കോണ്‍ഗ്രസിന് ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ. എന്നാല്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ കൂടി ജയിച്ചതോടെ കര്‍ണാടക മോഡല്‍ നീക്കം നടന്നേക്കുമെന്ന് നേതാക്കള്‍ സൂചന നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണ വാദവുമായി ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

അതിനിടെയാണ് എല്ലാ മോഹങ്ങള്‍ക്കും മങ്ങലേല്‍പ്പിച്ച് കൊണ്ട പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചിരിക്കുന്നത്. അദ്ദേഹം ബിജെപി സഖ്യകക്ഷിയായ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുമത്രെ. ഏറെ കാലം കോണ്‍ഗ്രസ് ഭരിച്ച മേഘാലയയില്‍ നിന്നുള്ള പുതിയ രാഷ്ട്രീയ വിവരങ്ങള്‍ ഇങ്ങനെ....

സാഹചര്യം ഇങ്ങനെ

സാഹചര്യം ഇങ്ങനെ

മേഘാലയ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. 60 അംഗ സഭയില്‍ കോണ്‍ഗ്രസിന് 21 സീറ്റുണ്ട്. പ്രാദേശിക കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 സീറ്റാണുള്ളത്. ഇവരെ പിന്തുണച്ചാണ് രണ്ട് സീറ്റുള്ള ബിജെപി ഭരണത്തില്‍ പങ്കാളിത്തം വഹിക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചിരിക്കുന്നത്.

മാര്‍ട്ടിന്‍ എം ഡാങ്കോ

മാര്‍ട്ടിന്‍ എം ഡാങ്കോ

കോണ്‍ഗ്രസിന്റെ പ്രമുഖ എംഎല്‍എ ആയ മാര്‍ട്ടിന്‍ എം ഡാങ്കോയാണ് രാജിവച്ചത്. റാണികോര്‍ എംഎല്‍എ സ്ഥാനം മാത്രമല്ല, കോണ്‍ഗ്രസ് അംഗത്വവും അദ്ദേഹം രാജിവച്ചു. നാഷണല്‍ പീപ്പിള്‍ പാര്‍ട്ടില്‍ ചേരുമെന്നാണ് വിവരം. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിരുന്നു. പക്ഷേ ഔദ്യോഗകമായി ഡാങ്കോ ഇക്കാര്യം പറഞ്ഞിട്ടില്ല.

 കോണ്‍ഗ്രസിന് നഷ്ടം

കോണ്‍ഗ്രസിന് നഷ്ടം

തന്റെ എല്ലാ പദവികളും രാജിവയ്ക്കുകയാണെന്ന് ഡാങ്കോ പാര്‍ട്ടിയെ അറിയിച്ചു. സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ നിയമസഭാംഗത്വം രാജിവയ്ക്കുന്നതായി ബോധിപ്പിച്ച് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്താനിരുന്ന കോണ്‍ഗ്രസ് പത്തി മടക്കി. കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പദവി നഷ്ടമായി.

ഡാങ്കോ പറയുന്നു

ഡാങ്കോ പറയുന്നു

ജനങ്ങളുടെയും തന്റെ മണ്ഡലത്തിലുള്ളവരുടെയും ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്ന് ഡാങ്കോ പറഞ്ഞു. അഞ്ചുതവണയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച വ്യക്തിയാണിദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും ഡാങ്കോ രാജിവച്ചിട്ടുണ്ട്.

 മേഘാലയ ഭരിക്കുന്നത് ഇവര്‍

മേഘാലയ ഭരിക്കുന്നത് ഇവര്‍

മേഘാലയ ജനാധിപത്യ സഖ്യമാണ് മേഘാലയ ഭരിക്കുന്നത്. 20 എംഎല്‍എമാരുള്ള എന്‍പിപി, ഏഴ് അംഗങ്ങളുള്ള ഐക്യ ജനാധിപത്യ പാര്‍ട്ടി, ജനകീയ ജനാധിപത്യ മുന്നണിയുടെ നാല് അംഗങ്ങള്‍, ബിജെപി രണ്ട്, ഹില്‍ സ്റ്റേറ്റ് ജനകീയ ജനാധിപത്യ പാര്‍ട്ടി രണ്ട് എന്നിവരാണ് സംഖ്യത്തിലുള്ളത്. കൂടാതെ എന്‍സിപിയും രണ്ട് സ്വതന്ത്രന്‍മാരും സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നു.

English summary
Congress MLA Resigns; Party Loses 'Single Largest Party' Tag in Meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X