കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎ കുംഭകോണ കേസ്; കോൺഗ്രസ് എംഎൽഎ റോഷൻ ബൈഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Google Oneindia Malayalam News

ബെംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎ റോഷൻ ബൈഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച അർദ്ധരാത്രി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. ചാർട്ടേർഡ് വിമാനത്തിൽ ബെംഗളൂരു വിടാനൊരുങ്ങവെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

<strong>ആര്‍എസ്എസ് സൂപ്പര്‍ പവറാകുന്നു.... ലക്ഷ്യം ബിജെപിയുടെ നിയന്ത്രണം, നീക്കങ്ങള്‍ ഇങ്ങനെ</strong>ആര്‍എസ്എസ് സൂപ്പര്‍ പവറാകുന്നു.... ലക്ഷ്യം ബിജെപിയുടെ നിയന്ത്രണം, നീക്കങ്ങള്‍ ഇങ്ങനെ

ഐഎംഎ കുംഭകോണ കേസുമായി ജുലൈ 19ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കണ്ടു പിടിക്കാൻ പറ്റാത്ത ലൊക്കേഷനിലേക്ക് പറക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തുടർന്ന് ബെംഗളൂരു ഇന്റർനാഷണൽ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുക്കുക്കയായിരുന്നെന്ന എസ്ഐടി വ്യക്തമാക്കി.

roshanbaig

അതേസമയം റോഷൻ ബൈഗിന് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയത് ബിജെപിയാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. ഈ സമയത്ത് അവിടെ ബിജെപി എംഎൽഎ യോഗേശ്വറും വുണ്ടായിരുന്നു. മുൻ മന്ത്രിയെ രക്ഷപ്പെടാൻ സഹായിക്കുന്നത് നാണക്കേടാണ്. ബിജെപിയുടെ കുതിരക്കച്ചവടം ഇതിൽ വ്യക്തമാണെന്ന് കുമാരസ്വാമി ആരോപിച്ചു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാകയില്‍ ഏറ്റ തോൽവിയുടെ ഉത്തരവാദിത്തം കെപിസിസി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമാണെന്നും, സംസ്ഥാനത്തിന്റെ ചുമതലയിലുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കോമാളിയെന്നും റോഷൻ ബൈഗ് അധിക്ഷേപിച്ചിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

English summary
Congress MLA Roshan Baig has been detained over the IMA ponzi scheme case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X