കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയേയും അമിത് ഷായേയും ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ: പ്രതിഷേധവുമായി ബിജെപി

Google Oneindia Malayalam News

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി. ഗണേഷ് ഘോഗ്ര എംഎല്‍എയ്ക്കെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധിക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുമ്പോഴായിരുന്നു മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഗണേഷ് ഘോഗ്രയുടെ രൂക്ഷമായ വിമര്‍ശനം.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

പെഗാസസ്

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ചെരുപ്പ് കൊണ്ടടിക്കണമെന്നായരുന്നു ജയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഗണേഷ് ഘോഗ്ര അഭിപ്രായപ്പെട്ടത്. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്രാസ, പാർട്ടി എം‌എൽ‌എമാര്‍ എന്നിവരുള്‍പ്പടേയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഗണേഷിന്‍റെ പരാമര്‍ശം.

എന്താണ് ചിന്തിക്കുന്നത്

'നമ്മള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് പോലും ചോര്‍ത്തുകയാണ്. ആര്‍ക്കാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്യാനാകുക? മോദിയ്ക്കും അമിത് ഷായ്ക്കും മാത്രമെ ഇതൊക്കെ പറ്റൂ. അവരെ ചെരുപ്പ് കൊണ്ട് അടിച്ച് ഓടിക്കുകയാണ് വേണ്ടത്,'- പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഗണേഷ് ഘോഗ്ര പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് കാട്ടി ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഗണേഷ് ഘോഗ്ര

ഗണേഷ് ഘോഗ്രയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ എസ്‌സി / എസ്ടി സെൽ സംസ്ഥാന പ്രസിഡന്റ് ജിതേന്ദ്ര മീനയുടെ നേതൃത്വത്തിലാണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ഘോഗ്രയെ വിമർശിക്കുകയും ഇത് കോൺഗ്രസിന്റെ പരമ്പരാഗത ഭാഷയാണെന്ന് ആരോപിക്കുകയും ചെയ്തു.

സതീഷ് പൂനിയ

"ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്നവര്‍ക്കെതിരായ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ പരമ്പരാഗത ഭാഷ. അവർ സ്വയം ഭരണഘടനാ സ്ഥാപനങ്ങൾക്ക് മുകളിലാണെന്ന് കരുതുന്നു,"- സതീഷ് പൂനിയ പ്രസ്താവനയിൽ പറഞ്ഞു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

English summary
Congress MLA's Insult comments against Modi and Amit Shah: BJP protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X