കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യത്തില്‍ വിള്ളല്‍ ശക്തം... രാജി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എ, മന്ത്രസ്ഥാനത്തില്‍ തമ്മിലടി!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണത്തില്‍ മഹാസഖ്യത്തില്‍ വിള്ളല്‍. ശിവസേന എംഎല്‍എ രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. ജല്‍നയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ഗോറാന്ത്യാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ എല്ലാ പദവികളും രാജിവെക്കുമെന്നും, താന്‍ മാത്രമല്ല നിരവധി പ്രവര്‍ത്തകരും ഒപ്പം പദവികള്‍ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1

സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ശക്തമാകുന്നു എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിന്റെ എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രവര്‍ത്തകര്‍ പൂനെയിലെ ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. എല്ലാവരെയും മന്ത്രിയാക്കാന്‍ സാധിക്കില്ലെന്നാണ് ഉദ്ധവ് താക്കറെയുടെ നിലപാട്. അതേസമയം താന്‍ രാജിവെക്കാന്‍ തീരുമാനിച്ചത് ജില്ലാ കമ്മിറ്റിയിലെ തീരുമാനം അനുസരിച്ചാണെന്ന് കൈലാഷ് ഗോറാന്ത്യാല്‍ പറഞ്ഞു

സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റിന്റെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് കൈലാഷ് പ്രഖ്യാപിച്ചു. ജല്‍ന മുനിസിപ്പല്‍ കൗണ്‍സിലിലെയും സിലാ പരിഷത്തിലെയും അംഗങ്ങള്‍ കൈലാഷിനൊപ്പം രാജിവെക്കും. ജല്‍നയിലെ എല്ലാ തഹസിലിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ചതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എന്നെ അവഗണിച്ചു. നീതി കാണിച്ചില്ലെന്നും കൈലാഷ് ആരോപിച്ചു.

അതേസമയം ശിവസേന എംഎല്‍എ അബ്ദുള്‍ സത്താര്‍ രാജിവെച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് ശിവസേന നേതൃത്വം തള്ളി. ഒരു രാജിയും അംഗീകരിച്ചിട്ടില്ലെന്ന് രാജ്യസഭാ എംപി അനില്‍ ദേശായ് പറഞ്ഞു. അബ്ദുള്‍ സത്താര്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഉദ്ധവ് താക്കറെയെ സത്താര്‍ നാളെ കാണുന്നുണ്ട്. സിലോഡില്‍ നിന്നുള്ള എംഎല്‍എയാണ് സത്താര്‍. കോണ്‍ഗ്രസില്‍ നിന്നാണ് ഇയാള്‍ ശിവസേനയിലെത്തിയത്. ഇയാള്‍ക്ക് ക്യാബിനറ്റ് ബെര്‍ത്ത് നല്‍കിയില്ലെന്നാണ് പരാതി.

മതഭ്രാന്ത് അപകടകരമാണ്, ഗുരുദ്വാര ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി, പാകിസ്താന് വിമര്‍ശനംമതഭ്രാന്ത് അപകടകരമാണ്, ഗുരുദ്വാര ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി, പാകിസ്താന് വിമര്‍ശനം

English summary
congress mla says will quit party posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X