• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആണ്‍കുട്ടിയെ പ്രതീക്ഷിച്ച ജനത്തിന് കിട്ടിയത് 5 പെണ്‍കുട്ടികളെ; കടുത്ത സ്ത്രീവിരുദ്ധത; ക്ഷമാപണം

 • By News Desk

ഭോപ്പാല്‍: കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതില്‍ കടുത്ത് സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജിതു പത്വാരിയുടെ പരാമര്‍ശമാണ് വലിയ വിമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത്. ട്വിറ്ററിറിലൂടെയാണ് ജിുപത്വാരി രംഗത്തെത്തിയിത്. എന്നാല്‍ സംഭവം വിവാദമായതോടെ ക്ഷമാപണം നടത്തിയ തടിയൂരിയിരിക്കുകയാണ് മുന്‍ വിദ്യഭ്യാസ മന്ത്രി കൂടിയായ ജിതു പത്വാരി. വിശദാംശങ്ങളിലേക്ക്.

ഷംന കാസിം മാത്രമല്ല, തട്ടിപ്പില്‍പ്പെട്ടത് മോഡലും സീരിയല്‍ താരവും വരെ, സ്വകാര്യ നമ്പര്‍ കിട്ടി?

ജിതു പത്വാരി

ജിതു പത്വാരി

കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ഒരു മകനെ പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ക്ക് പകരം കിട്ടിയത് അഞ്ച് പെണ്‍മക്കളെയാണെ്ന്നായിരുന്നു ജിതു പത്വാരി പറഞ്ഞത്. പെണ്‍മക്കളെല്ലാം ജനിച്ചെങ്കിലും വികസവനം എന്ന മകന്‍ ഇതുവരെ ജനിച്ചിട്ടില്ലെന്ന് ജിതു ട്വിറ്ററില്‍ കുറിച്ചു.

സ്ത്രീ വിരുദ്ധം

സ്ത്രീ വിരുദ്ധം

ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യത്തിനെ പരിഹസിച്ചുകൊണ്ടായിരുന്നു പത്വാരിയുടെ പരാമര്‍ശം. നോട്ട് നിരോധനം, ജിഎസ്ടി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, മാന്ദ്യം എന്നിവയെയാ് പത്വാരി വിമര്‍ശിച്ചത്.

cmsvideo
  പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു | Oneindia Malayalam
  സാമ്പിത് പത്ര

  സാമ്പിത് പത്ര

  ട്വീറ്റിന് പിന്നാലെ ഭരണകക്ഷിയായ ബിജെപിയും സോഷ്യല്‍മീഡിയ ഉപഭോക്താക്കളും കോണ്‍ഗ്രസ് നേതാവിനെതിരെ രൂക്ഷമായി രംഗത്തെത്തി. സംഭവത്തില്‍ ബിജെപി ദേശിയ വക്താവ് ദേശിയ വനിതാ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ രേഖ ശര്‍മയെ ടാഗ് ചെയ്ത് കൊണ്ട് ' തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയില്‍ നിന്നും ഉണ്ടായ ഇത്തരമൊരു പരാമര്‍ശം പിന്തിരിപ്പന്‍ സമീപമാണ്. ഇതില്‍ നടപടി സ്വീകരിക്കണം' സാമ്പിത് പത്ര പറഞ്ഞു.

  രേഖ ശര്‍മ

  രേഖ ശര്‍മ

  പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് കൊണ്ട് രേഖ ശര്‍മ രംഗത്തെത്തി. ഇത്തരം മനോഭാവം വെച്ചുപുര്‍ത്തുന്നവരെ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതില്‍ ദുഃഖം തോന്നുന്നു. അവര്‍ അവരുടെ അനുയായികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പരാമര്‍ശത്തില്‍ അദ്ദേഹത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെടും. രേഖ ശര്‍മ ഉറപ്പ് നല്‍കി.

   ക്ഷമാപണം

  ക്ഷമാപണം

  എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ ജിതിന്‍ പത്വാരി ക്ഷമാപണം നടത്തി. ' പെണ്‍കുട്ടികള്‍ ദേവതമാരാണ്. വികസനം ആഗ്രഹിച്ചുകൊണ്ടാണ് ഞാന്‍ ഒരു ട്വീറ്റ് ചെയ്തു. എന്നാല്‍ ബിജെപി അവരുടെ ബലഹീനതകള്‍ മറക്കാന്‍ അതിനെ ഉപയോഗിച്ചു. രാജ്യം മുഴുവന്‍ വികസനം ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ ഇപ്പോഴും ഉറപ്പിച്ച് പറയുകയാണ്.

   ജനം പ്രതീക്ഷിച്ചത്

  ജനം പ്രതീക്ഷിച്ചത്

  മറ്റൊരു ട്വീറ്റില്‍ പത്വാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായി രംഗത്തെത്തി. നോട്ട് നിരോധനം, ജിഎസ്ടി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, മാന്ദ്യം എന്നിവകൊണ്ട് മോദി രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തുവെന്നും വികസനം വരുമെന്ന് ജനം പ്രതീക്ഷിച്ചു.എന്റെ പരാമര്‍ശത്തില്‍ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും പത്വാരി പറഞ്ഞു.

  English summary
  Congress MLA Sexist Remark Make Controversial That Country Get Five Daughters For a son
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X