Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയില്‍ വച്ച് അശ്ലീല വീഡിയോ കണ്ടു,കോണ്‍ഗ്രസ് എം എല്‍ എയ്ക്ക് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍ : നിയമസഭയ്ക്കുള്ളിവച്ച് മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് എം എല്‍എ സസ്‌പെന്‍ഡ് ചെയ്തു. നബ കിഷോര്‍ ദാസിനെയാണ് ഏഴു ദിവസത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞസ ദിവസം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നബ കിഷോര്‍ ദാസ് വീഡിയോ കാണുന്ന ദൃശ്യം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തു വിട്ടിരുന്നു . ഇതിന് പിന്നാലെയാണ് എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ കര്‍ണാടക നിയമസഭയിലും ഗുജറാത്ത് നിയമ സഭയിലും ഇത്തരത്തിലുള്ള സംഭവങ്ങല്‍ ഉണ്ടായിരുന്നു.

നിയമസഭയിലെ അശ്ലീല വീഡിയോ

നിയമസഭയിലെ അശ്ലീല വീഡിയോ

നിയമ സഭയില്‍ വച്ച് ചോദ്യോത്തര വേള നടക്കുന്ന സമയത്ത് നബ കിഷോര്‍ ദാസ് മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നത് സ്വകാര്യ ചാനല്‍ പുറത്തു വിട്ടതാണ്.

നടപടി എടുക്കണമെന്ന ആവശ്യം

നടപടി എടുക്കണമെന്ന ആവശ്യം

എം എല്‍ എ അശ്ലീല വീഡിയോ കാണുന്ന ദൃശ്യം സ്വകാര്യചാനല്‍ പുറത്തു വിട്ടത് ബിജു ജനദാദള്‍ എംഎല്‍ എ പ്രമീള മല്ലിക കാണുകയുണ്ടായി. ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.

ആരോപണം നിഷേധിച്ച് എംഎല്‍ എ

ആരോപണം നിഷേധിച്ച് എംഎല്‍ എ

ഇത്തരം ആരോപണം ഉയരുന്ന സാഹചര്യത്തില്‍ എംഎല്‍ എ ഇത് നിഷേധിച്ചു. മറ്റൊരു ലിങ്ക് തിരയുന്നതിനിടയില്‍ അബദ്ധത്തില്‍ യു ടുബില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും പ്ലേ ആവുകയും ചെയ്തതാണ്.

തെറ്റ് ചെയ്തിട്ടില്ല

തെറ്റ് ചെയ്തിട്ടില്ല

അബദ്ദത്തില്‍ ലിങ്ക് ക്ലിക്ക് ആയതാണ്. എന്നാല്‍ അശ്ലീലമാണെന്ന് കണ്ടയുടനെ ഫോണ്‍ ഓഫ് ചെയ്തിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും എം എല്‍ എ പറഞ്ഞു.

ഗൂഢാലോചന

ഗൂഢാലോചന

തന്റെ വ്യക്തിത്വത്തിന് കളങ്കമുണ്ടാക്കാന്‍ മന:പ്പൂര്‍വ്വം കെട്ടിച്ചമച്ച ഗൂഢാലോചനയാണെന്നാണ് എം എല്‍ എയുടെ വാദം.

അന്വേഷണം നേരിടും

അന്വേഷണം നേരിടും

ഈ സംഭവവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാന്‍ തയാറാണ് എംഎല്‍ എ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+