India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ കാല് തൊട്ട് വന്ദിച്ച് കോണ്‍ഗ്രസ് എംഎല്‍എ, മധ്യപ്രദേശില്‍ വീണ്ടും കൂറുമാറ്റമൊരുങ്ങുന്നു?

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്പരപ്പിച്ചൊരു രാഷ്ട്രീയ നീക്കം നടന്നിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എ സതീഷ് സിക്കര്‍വാര്‍ ബിജെപി നേതാവിന്റെ കാല്‍ തൊട്ട് വണങ്ങിയതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ആ ബിജെപി നേതാവ് മറ്റാരുമല്ല, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ്. അദ്ദേഹത്തിന്റെ കാല്‍ പൊതുമധ്യത്തില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് പിടിക്കുന്നത് വലിയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ വിഭാഗീയത വളരെ രൂക്ഷമാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര നേട്ടവും കോണ്‍ഗ്രസിനുണ്ടായില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹമുണ്ട്.

മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിളമരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള

സതീഷ് സിക്കര്‍വാര്‍ പാര്‍ട്ടി വിടുമോ എന്ന ചോദ്യം കോണ്‍ഗ്രസ് ക്യാമ്പില്‍ ശക്തമായിരിക്കുകയാണ്. സിന്ധ്യയുമായി വളരെ അടുത്ത ബന്ധവും സികര്‍വാറിനുണ്ട്. ഗ്വാളിയോറില്‍ സിന്ധ്യയുടെ സന്ദര്‍ശനത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇയാള്‍ ഡയസിലേക്ക് ചാടി കേറി വന്ന് സിന്ധ്യയുടെ കാല്‍ തൊട്ട് വണങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ബിജെപി മന്ത്രി മായാ സിംഗിന്റെ കാലിലും ഇയാള്‍ വീഴുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായിയാണ് മായാ സിംഗ്. ബിജെപി നേതൃത്വുമായി അടുപ്പം സ്ഥാപിക്കാനുള്ള നീക്കമാണ് സതീഷ് നടത്തിയെതന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കേന്ദ്ര മന്ത്രിയായ സിന്ധ്യയുടെ മഹത്വവും വ്യക്തിത്വവും എന്നേക്കാളും എത്രയോ വലുതാണ്. ബഹുമാനത്തിന്റെ പുറത്താണ് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചതെന്നും സതീഷ് സികര്‍വാര്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഇത് വലിയ പ്രാധാന്യം നല്‍കാത്തത് പോലെയാണ് പ്രതികരിക്കുന്നത്. ഇത് ഇന്ത്യന്‍ സംസ്‌കാരമാണെന്നും, ബഹുമാനസൂചകമായി കാല്‍ തൊട്ട് വണങ്ങാറുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്. എന്നും കോണ്‍ഗ്രസിനൊപ്പം തന്നെ അദ്ദേഹമുണ്ടാകുമെന്നും നരേന്ദ്ര സലൂജ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് അടുത്തിടെയായി മധ്യപ്രദേശില്‍ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. നിരവധി പേര്‍ സിന്ധ്യക്കൊപ്പം പോയെങ്കിലും ഈ വര്‍ഷം തന്നെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ ഒക്ടോബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് കൂടിയെങ്കിലും വിജയം പിടിക്കാന്‍ സാധിച്ചിരുന്നില്ല. കമല്‍നാഥിന് പാര്‍ട്ടിയെ നയിക്കാനാവുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതിനൊപ്പം പാര്‍ട്ടിയിലെ വിഭാഗീയത കൂടി ശക്തമായതാണ് ഏത് നിമിഷവും നേതാക്കന്‍മാര്‍ പാര്‍ട്ടി വിടുമെന്ന തോന്നലുണ്ടാക്കാന്‍ കാരണം.

സതീഷ് സികര്‍വാര്‍ അത്തരത്തില്‍ രണ്ട് മനസ്സില്‍ നില്‍ക്കുന്നയാളാണെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ ബിജെപിക്കൊപ്പമായിരുന്നു ഇയാള്‍. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് സികര്‍വാര്‍ മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മുന്നാലാല്‍ ഗോയലിനോട് തോല്‍ക്കുകയായിരുന്നു. ഗോയല്‍ സിന്ധ്യയുടെ വിശ്വസ്തന്‍ കൂടിയാണ്. നേരത്തെ ബിജെപി ക്യാമ്പിലേക്ക് സിന്ധ്യക്കൊപ്പം മുന്നാലാല്‍ ഗോയലും പോയിരുന്നു. ഇതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്ന മണ്ഡലത്തില്‍ സികര്‍വാറിന് ബിജെപി നേതൃത്വം ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. ഇത് വിമത ഭീഷണിയിലേക്കാണ് കാര്യങ്ങളെ നയിച്ചത്.

ടിക്കറ്റ് നിഷേധിച്ചതോടെ സതീഷ് സിക്കര്‍വാര്‍ ബിജെപി വിടുകയായിരുന്നു. അദ്ദേഹത്തോട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സീറ്റില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു. ഗോയലിനാണ് ടിക്കറ്റ് നല്‍കുകയെന്നും പറഞ്ഞിരുന്നു. അതേസമയം സിന്ധ്യയുടെ വരവോടെ ബിജെപിയില്‍ തന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായെന്ന് ഗോയല്‍ കരുതുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിലേക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. ഗ്വാളിയോര്‍ ഈസ്റ്റില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റ് മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തെ ജയിപ്പിച്ച് എംഎല്‍എയാക്കുകയും ചെയ്തു. നേരത്തെയും സിക്കര്‍ വാര്‍ സിന്ധ്യയുടെ കാല്‍ തൊട്ട് വണങ്ങിയിട്ടുണ്ട്. ഗ്വാളിയോറിന്റെ വികസനത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടിഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടി

cmsvideo
  സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു, വേദി വിട്ട് അധ്യക്ഷ | Oneindia Malayalam
  English summary
  congress mla touched jyotiraditya scindia's feet, speculation rises in opposition camp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X