കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വീണ്ടും വിള്ളല്‍... എന്‍പിആര്‍ നടപ്പാക്കിയാല്‍ പ്രക്ഷോഭമെന്ന് എംഎല്‍എ, ഭീഷണി ഇങ്ങനെ!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒന്നിനുപിറകെ ഒന്നായി പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലായിരുന്നു പ്രശ്‌നം. ഇപ്പോഴിതാ എന്‍പിആറില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഗസറ്റ് നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് മുസ്ലീം എംഎല്‍എ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങുമെന്ന് ഭോപ്പാല്‍ എംഎല്‍എ ആരിഫ് മസൂദ് പറഞ്ഞു.

1

കഴിഞ്ഞ ദിവസം കര്‍ഷക വായ്പ നയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാലിച്ചില്ലെന്നും, ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. എന്നാല്‍ സിന്ധ്യ തെരുവിലിറങ്ങട്ടെയെന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. ഇതോടെ കോണ്‍ഗ്രസ് രണ്ട് ചേരിയിലായിരുന്നു. എന്നാല്‍ മുസ്ലീം എംഎല്‍എയുടെ ഭീഷണി കമല്‍നാഥ് ഗൗരവമായി എടുത്തിട്ടുണ്ട്.

എന്‍പിആര്‍ നടപ്പാക്കുന്നത് മധ്യപ്രദേശില്‍ നിര്‍ത്തിവെക്കണമെന്നാണ് മസൂദിന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ അതേ നടപടിയാണ് കോണ്‍ഗ്രസ് സര്‍ക്കാരും ചെയ്തിരിക്കുന്നത.് എന്തിനാണ് ഗസറ്റ് നോട്ടിഫിക്കേഷന്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ആരിഫ് മസൂദ് എന്‍ആര്‍സി, പൗരത്വം നിയമം എന്നിവയുടെ കടുത്ത വിമര്‍ശകനാണ്. ബിജെപിയില്‍ നിന്ന് നേരത്തെ നിരവധി മുസ്ലീം നേതാക്കള്‍ രാജിവെച്ചിരുന്നു. അതേ കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കുമോയെന്ന ഭയത്തിലാണ് കമല്‍നാഥ്.

നേരത്തെ എന്‍ആര്‍സി മധ്യപ്രദേശില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞിരുന്നു. എന്നാല്‍ ഗസറ്റ് പ്രഖ്യാപനം വളരെ തെറ്റായ നടപടിയാണ്. എന്‍ആര്‍സിയുടെ ചെറിയ രൂപമാണ് എന്‍പിആറെന്നും ആരിഫ് ആരോപിച്ചു. അതേസമയം ഭോപ്പാലില്‍ എന്‍ആര്‍സിക്കെതിരെ വമ്പന്‍ പ്രകടനം നടത്താനും മസൂദ് തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന് മുന്നില്‍ ഒരു രേഖയും തന്റെ പൗരത്വത്തിനായി കാണിക്കില്ലെന്നും മസൂദ് വ്യക്തമാക്കി.

ദില്ലിയിലെ വീഴ്ച്ച നേട്ടമാക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവിന് 5 തന്ത്രങ്ങള്‍, ബിജെപിയെ വീഴ്ത്തുംദില്ലിയിലെ വീഴ്ച്ച നേട്ടമാക്കാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവിന് 5 തന്ത്രങ്ങള്‍, ബിജെപിയെ വീഴ്ത്തും

English summary
congress mla urges mp govt to reject npr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X