കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചു! വെളിപ്പെടുത്തലുമായി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍

  • By Aami Madhu
Google Oneindia Malayalam News

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി ബിജെപി ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന വാര്‍ത്തയ്ക്കിടെ സര്‍ക്കാരിനെ ഞെട്ടിച്ച് വീണ്ടും ബിജെപി നീക്കം. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്നാണ് വെളിപ്പെടുത്തല്‍. വിമതസ്വരമുയര്‍ത്തിയ ജാര്‍ഖിഹോളി സഹോദരന്‍മാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി പാര്‍ട്ടിയുടെ ചുമതലയുടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പാര്‍ട്ടിയില്‍ അതൃപ്തി പ്രകടിപ്പിച്ച എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

 വിമത നീക്കം

വിമത നീക്കം

ബെല്‍ഗാവില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ സതീഷ് ജാര്‍ക്കിഹോളിയും സഹോദരനും മന്ത്രിയുമായ രമേശ് ജര്‍ക്കിഹോളിയും വിമത നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് കോണ്‍ഗ്രസില്‍ ആശങ്ക പരത്തിയത്. ഇതോടെ ഭരണപ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കും ചൂട് പിടിച്ചു.

 ബിജെപി നീക്കം

ബിജെപി നീക്കം

സര്‍ക്കാരില്‍ അതൃത്പ്തിയുള്ള നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. പണവും സ്വാധീനവും ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.

 അനുനയിപ്പിക്കാന്‍

അനുനയിപ്പിക്കാന്‍

ഇതോടെ വിമത സ്വരമുയര്‍ത്തിയ ജാര്‍ക്കിഹോളി സഹോദരന്‍മാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. യൂറോപ്പ് പര്യടനത്തിലായിരുന്ന സിദ്ധരാമയ്യയും പാര്‍ട്ടിയുടെ കര്‍ണാടകത്തിലെ എഐസിസി സെക്രട്ടറിയുമായ കെ സി വേണുഗോപാലും ഇരുവരുമായി ചര്‍ച്ച നടത്തിയെങ്കിലും നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായില്ലെന്നാണ് വിവരം.

 മുന്നില്‍

മുന്നില്‍

വരാനിരിക്കുന്ന ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് ചില വിമത എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയതായി ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസങ്ങളില്‍ രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കെത്തുമെന്നാണ് മുന്നറിയിപ്പ്.

 വിലപേശും

വിലപേശും

പ്രതിസന്ധ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യങ്ങള്‍ നേതൃത്വത്തിന് മുന്നില്‍ വെയ്ക്കാനാണ് വിമതരുടെ നീക്കം. ആവശ്യങ്ങള്‍ നിറവേറ്റിയില്ലേങ്കില്‍ രാജി വെച്ച് ഒഴിഞ്ഞ് പോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 അസംതൃപ്തി

അസംതൃപ്തി

നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ളപ്പെടെയുള്ള പല എംഎല്‍എമാരും മന്ത്രി ഡികെ ശിവകുമാറിനെതിരെ രംഗത്തുണ്ട്. ഇവരെല്ലാവരും ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ക്കൊപ്പമാണെന്നും സാഹചര്യം ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാന്‍ വരെ തയ്യാറാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

 ചര്‍ച്ച

ചര്‍ച്ച

അതേസമയം വിമതരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചയാരംഭിച്ച് കഴിഞ്ഞു. ചര്‍ച്ചയ്ക്കിടയിലം പാര്‍ട്ടിക്ക് ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സര്‍ക്കാരില്‍ പലരും അസംതൃപ്തരാണെന്നും സ്ഥിതി തുടര്‍ന്നാല്‍ പലരും രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് സതീഷ് ജര്‍ക്കിഹോളി കഴിഞ്ഞ ദിവസം കോണ്‍ദഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

 കുറ്റപ്പെടുത്തരുത്

കുറ്റപ്പെടുത്തരുത്

അത്തരത്തില്‍ ഒരു നീക്കം എംഎല്‍മാരുടെ ഭാഗത്ത് വിന്ന് ഉണ്ടായാല്‍ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സതീഷ് വ്യക്താമക്കിയിട്ടുണ്ട്. അതേസമയം താനും സഹോദരനും രാജിവെച്ച് പാര്‍ട്ടി വിട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സതീഷ് വ്യക്തമാക്കി.

 സ്വാധീനിച്ചു

സ്വാധീനിച്ചു

ഇതിനിടെ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെ സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്ന പ്രതിസന്ധികളില്‍ ഹൈക്കമാന്‍റ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

 പരിഹരിക്കണം

പരിഹരിക്കണം

ഏത് വിധേനയും പ്രശ്നം പരിഹരിക്കണമെന്നാണ് ഹൈക്കമാന്‍റിന്‍റെ നിര്‍ദ്ദേശം. അതേസമയം പാര്‍ട്ടിയില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടെന്നും എല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞഅഞു. കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

 സിദ്ധരാമയ്യ

സിദ്ധരാമയ്യ

നിവിലെ പ്രശ്നങ്ങളെല്ലാം പരിഹാരിക്കാന്‍ സിദ്ധരാമയ്യയ്ക്ക് ആകുമെന്ന പ്രതീഷക്ഷയിലാണ് സംസ്ഥാന നേതൃത്വം.ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടും മുന്‍പ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഒരുങ്ങണമെന്ന് സിദ്ധരാമയ്യ ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 അനാവശ്യം

അനാവശ്യം

അതേസമയം കോണ്‍ഗ്രസിലെ ആഭ്യന്ത്ര പ്രശ്നങ്ങശളില്‍ ബിജെപിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പണം നല്‍കിയെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങളേയും ബിജെപി തള്ളി. ആരോപണം ഉന്നയിച്ചതുകൊണ്ടായില്ല, തെളിവുകള്‍ നിരത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവട്ടെയെന്നും ബിജെപി വ്യക്തമാക്കി.

English summary
congress-mlas-go-underground-flashpoint-for-coalition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X