കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഭരണം പൊളിയും... കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം വേണം!! കുമാരസ്വാമിയെ വീഴ്ത്തും!!

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Elections 2018 : കര്‍ണാടകത്തില്‍ ഭരണം പൊളിയും | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി പുറത്താക്കി കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം അധികാരത്തിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം ഇവിടെ ആരംഭിച്ചിരിക്കുകയാണ്. ജെഡിഎസിന് ഭരണത്തില്‍ കൂടുതല്‍ മേല്‍ക്കൈ ലഭിച്ചിരിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ പരാതി. അതുകൊണ്ട് മുഖ്യമന്ത്രി പദത്തിന് വരെ അവര്‍ അവകാശമുന്നയിച്ചിരിക്കുകയാണ്. വൈകാതെ തന്നെ സഖ്യകക്ഷികള്‍ തമ്മില്‍ പരസ്യമായ പോര് തുടങ്ങുമെന്നാണ് സൂചന.

എന്ത് വന്നാലും കോണ്‍ഗ്രസിനെതിരെ പരസ്യമായ പോരാട്ടത്തിന് ജെഡിഎസ് തയ്യാറല്ലെന്ന് പാര്‍ട്ടി യോഗങ്ങളില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളെല്ലാം കടുത്ത അതൃപ്തിയിലാണ്. ഏറ്റവും വലിയ കക്ഷിയായിട്ടും അര്‍ഹിച്ച സ്ഥാനങ്ങള്‍ കിട്ടിയില്ല എന്നാണ് നേതാക്കളുടെ പരാതി. നേരത്തെ ബിജെപിയുടെ നേതാവ് ബിഎസ് യെദ്യൂരപ്പ ഈ സര്‍ക്കാരിന് മൂന്നു മാസം പോലും ആയുസ്സില്ലെന്ന് പറഞ്ഞിരുന്നു. ഇത് സത്യമാകാനാണ് ഏറെ കുറെ സാധ്യതയെന്ന് കോണ്‍ഗ്രസ് തന്നെ പറയുന്നുണ്ട്.

മന്ത്രിപദത്തിനായി തര്‍ക്കം

മന്ത്രിപദത്തിനായി തര്‍ക്കം

കുമാരസ്വാമിക്കാണ് പിന്തുണ നല്‍കിയതെന്നും അല്ലാതെ ജനതാദളിനെ വളര്‍ത്തി വലുതാക്കാമെന്ന് കോണ്‍ഗ്രസ് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. മന്ത്രി പദം കിട്ടുന്നതിനായിരുന്നു കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നത്. സംസ്ഥാന നേതൃത്വത്തിന് നേതാക്കളില്‍ നിന്ന് വലിയ രീതിയില്‍ സമ്മര്‍ദവുമുണ്ട്. എന്നാല്‍ കൂടുതല്‍ മന്ത്രിമാരെയൊന്നും തരാന്‍ പറ്റില്ലെന്നും ഉള്ളത് കൊണ്ട് തൃപ്തിപ്പെടണമെന്നുമാണ് ജെഡിഎസ് പറഞ്ഞിരിക്കുന്നത്. ജെഡിഎസ് പറയുന്നത് പോലെ ഒന്നും നടക്കില്ലെന്നും കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷിയെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സംസ്ഥാന നേതൃത്വം പറയുന്നു.

ചടങ്ങ് നീട്ടി....

ചടങ്ങ് നീട്ടി....

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുന്ന അന്ന് തന്നെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതില്‍ നാല് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ബാക്കിയുള്ളവ ജെഡിഎസില്‍ നിന്നും എന്നതായിരുന്നു ധാരണം. എന്നാല്‍ പ്രധാന വകുപ്പുകളെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഈ നീക്കം 29ലേക്ക് മാറ്റുകയായിരുന്നു. കര്‍ണാടകയില്‍ ഏറ്റവുമധികം മന്ത്രിസ്ഥാനം കിട്ടേണ്ടത് കോണ്‍ഗ്രസിനാണെന്ന് വാദമുണ്ട്. നിലവില്‍ അവര്‍ക്ക് 22 മന്ത്രിമാരെ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ സത്യപ്രതിജ്ഞയും ചെയ്യും. എന്നാല്‍ ഇത് കൊണ്ടൊന്നും മതിയായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

മുഖ്യമന്ത്രി പദം വേണം

മുഖ്യമന്ത്രി പദം വേണം

്ജെഡിഎസുമായുള്ള തര്‍ക്കം രൂക്ഷമാവാന്‍ കാരണം കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടത് കൊണ്ടാണ്. ഇത് എല്ലാവരെയും ഞെട്ടിക്കുന്ന ആവശ്യമായിരുന്നു. രണ്ടരവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്നാണ് ആവശ്യം. പക്ഷേ എന്ത് വന്നാലും ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി കസേരയിലിരുന്ന കുമാരസ്വാമി ഇത് വിട്ടുനല്‍കണമെന്ന് പറഞ്ഞതിനാണ് ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചത്. ഈ ചരിത്രം അദ്ദേഹത്തിന് മുമ്പിലുള്ളതിനാല്‍ കോണ്‍ഗ്രസിന്റെ ആഗ്രഹം നടക്കില്ലെന്നാണ് സൂചന. ന്യായപ്രകാരം മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

യെദ്യൂരപ്പ കണക്കുകൂട്ടിയത്.....

യെദ്യൂരപ്പ കണക്കുകൂട്ടിയത്.....

കര്‍ണാടകത്തിലെ സര്‍ക്കാരിന് ആയുസ്സില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യെദ്യൂരപ്പയും കണക്കുകൂട്ടുന്നത്. ഇവര്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. ഈ സഖ്യത്തിനെ പൊളിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു ബിജെപി നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ അതിന്റെ ആവശ്യം ഉണ്ടാവില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് ഈ സഖ്യം പൊളിക്കുമെന്നാണ് യെദ്യൂരപ്പ കരുതുന്നത്. അതിന് ശേഷം തിരഞ്ഞെടുപ്പുണ്ടായാല്‍ അനായാസം അധികാരത്തിലെത്താമെന്നും ബിജെപിക്ക് ഉറപ്പാണ്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് കോണ്‍ഗ്രസ്.

സംസ്ഥാനത്തിന്റെ വിശ്വാസം

സംസ്ഥാനത്തിന്റെ വിശ്വാസം

തിരഞ്ഞെടുപ്പില്‍ സംസ്ഥാനം വിശ്വാസമര്‍പ്പിച്ചത് കോണ്‍ഗ്രസിലാണെന്ന് നേതാക്കള്‍ പറയുന്നു. ജെഡിഎസിനേക്കാള്‍ കൂടുതല്‍ സീറ്റുകളും കോണ്‍ഗ്രസിനാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വിവിധ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുത്തത് കോണ്‍ഗ്രസ് ഒറ്റയ്ക്കാണ്. ഇത് നിലനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി അധികാരത്തില്‍ ഉണ്ടാവണം. അതല്ലെങ്കില്‍ വോട്ടുബാങ്കില്‍ പോലും ചോര്‍ച്ച ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംസ്ഥാന കമ്മിറ്റിയില്‍ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മൈസൂരുവില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിദ്ധരാമയ്യയെ ഘെരാവോ ചെയ്തിട്ടുണ്ട്. മകന്‍ യതീന്ദ്രയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

ചെങ്ങന്നൂരില്‍ ചെങ്കൊടി ഉയരുമോ.... സിപിഎമ്മും എല്‍ഡിഎഫും ശക്തം... സജി ചെറിയാന്റെ സാധ്യതകള്‍ ഇങ്ങനെ!!ചെങ്ങന്നൂരില്‍ ചെങ്കൊടി ഉയരുമോ.... സിപിഎമ്മും എല്‍ഡിഎഫും ശക്തം... സജി ചെറിയാന്റെ സാധ്യതകള്‍ ഇങ്ങനെ!!

ശിവസേനയും ബിജു ജനതാദളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തില്ല.... തിരക്കിലാണെന്ന് ഉദ്ധവ്!!ശിവസേനയും ബിജു ജനതാദളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തില്ല.... തിരക്കിലാണെന്ന് ഉദ്ധവ്!!

English summary
Congress MLAs in Karnataka push for bigger share
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X