Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗ, സിനിമാ പ്രദര്‍ശനം, പാസ്ത മേക്കിംഗ്; രാജസ്ഥാന്‍ റിസോട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരക്കില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായുള്ള പരസ്യപോര് തുടരുന്നതിനിടെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമയം ചെ,വഴിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

യോഗ, ചലച്ചിത്ര പ്രദര്‍ശനം, പാചക ക്ലാസുകള്‍ എന്നിങ്ങനെയൊക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമയം ചെലവഴിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന്‍ പൈലറ്റിനൊപ്പം 18 എംഎല്‍എമാരുടെ അയോഗ്യത നടപടികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇൗ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

 യോഗ

യോഗ

ജയ്പൂരിലെ ഒരു ആഢംബര ഹോട്ടലിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. ഹോട്ടിലിന്റെ പുറത്ത് പച്ചപരവതാനായില്‍ കാഷ്വല്‍ വെയറില്‍ യോഗ ചെയ്യുന്ന എംഎല്‍എമാരുടെ ചിത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുമ്പോഴും എംഎല്‍എമാരില്‍ ആരും തന്നെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലായെന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം.

സാമൂഹിക അകലം

സാമൂഹിക അകലം

യോഗ ചെയ്യുന്ന എംഎല്‍എമാര്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിട്ടില്ല. പലരുെ അടുത്തടുത്താണ് ഇരിക്കുന്നത്. ചില എംഎല്‍എമാര്‍ പാചക പരീക്ഷണങ്ങളിലാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് പാചകം.

സിനിമാ പ്രദര്‍ശനം

സിനിമാ പ്രദര്‍ശനം

തങ്ങള്‍ പിസ, പാസ്ത, ബട്ടര്‍ പനീര്‍ തുടങ്ങിയവ ഉണ്ടാക്കുകയാണെന്ന് എംഎല്‍എമാര്‍ തന്നെ പറയുന്നു. 1960 കളിലെ ഹിറ്റ് സിനിമയായിരുന്ന മുഗള്‍-ഇ-അസം എന്ന ചിത്രമാണ് വെള്ളിയാഴ്ച്ച എംഎല്‍എമാര്‍ക്ക് വേണ്ടി ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചത്.

Recommended Video

cmsvideo
    Hours After Priyanka Gandhi Vowed Help, He Was Sacked: Team Pilot | Oneindia Malayalam
    മുഖ്യമന്ത്രി സ്ഥാനം

    മുഖ്യമന്ത്രി സ്ഥാനം

    അതേസമയം തന്നെ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകളും നീക്കങ്ങളും നടക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം എന്ന പ്രഖ്യാപനം നടത്താതെ സോണിയാഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമായോ ചര്‍ച്ചക്കില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ നിലപാട്. അദ്ദേഹം പ്രിയങ്കാഗാന്ധിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

    അയോഗ്യത

    അയോഗ്യത

    എന്നാല്‍ പ്രിയങ്കയുമായുള്ള മൂന്ന് മണിക്കൂര്‍ ചര്‍ച്ചക്ക് പിന്നാലെയായിരുന്നു സച്ചിന്‍ പൈലറ്റിനെതിയുള്ള പാര്‍ട്ടി നടപടി. എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ തിരുത്തുമായി സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ എതിര്‍പ്പുകളും അനിഷ്ടങ്ങളും അറിയിക്കുന്നത് ഒരിക്കലും അയോഗ്യതയ്ക്കുള്ള കാരണമായി കാണാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ തിരുത്ത് വരുത്തിയിട്ടുണ്ട്.

    ഗെഹ്ലോട്ടിന്റെ പ്രതികരണം

    ഗെഹ്ലോട്ടിന്റെ പ്രതികരണം

    എന്നാല്‍ ഒരു അനുനയത്തിനും സച്ചിന്‍ പൈലറ്റ് തയ്യാറല്ലായെന്ന് പറയുമ്പോള്‍ അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം ഇപ്രകാരമാണ്. ഒരു വര്‍ഷമായി സച്ചിന്‍ പൈലറ്റുമായി താന്‍ ഒന്നും സംസാരിക്കാറില്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. എന്താണ് സച്ചിന്‍ തന്റെ സര്‍ക്കാരിനെതിരെ ചെയ്യുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കുകയെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ ചോദ്യം.

    രാഹുല്‍ ഗാന്ധി

    രാഹുല്‍ ഗാന്ധി

    ഇനിയുള്ള എല്ലാ നീക്കങ്ങളും രാഹുല്‍ ഗാന്ധിയുടെ കൈയ്യിലാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സച്ചിനെ തിരിച്ചെടുക്കണമെന്ന് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. 2018ല്‍ അധികാരത്തില്‍ വന്നത് മുതല്‍ തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന സച്ചിന്‍ നടത്തുന്നുണ്ട്. എങ്ങനെ തന്റെ സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് സച്ചിന്‍ ചിന്തിച്ചതെന്നും ഗെഹ്ലോട്ട് ആരോപിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+