കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിനായി കൂടുതല്‍ വോട്ട് പിടിക്കുന്നവര്‍ സൗജന്യ ദുബായ് യാത്ര; ഓഫര്‍ പാര്‍ട്ടി എംഎല്‍എയുടേത്

  • By Desk
Google Oneindia Malayalam News

ലുധിയാന: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കായി ഏറ്റവും കൂടുതല്‍ വോട്ട് നേടിക്കൊടുന്ന കൗണ്‍സിലര്‍മാര്‍ക്ക് ദുബായിലേക്ക് സൗജന്യമായി പഞ്ചനക്ഷത്ര യാത്ര ഒരുക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എയുടെ വാഗ്ദാനം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ലുധിയാനയിലെ പാര്‍ട്ടി സിറ്റിങ്ങ് എംപി രണ്‍വീത് സിങ്ങ് ബിട്ടുവിന് എറ്റവും കൂടുതല്‍ വോട്ട് നേടിക്കൊടുക്കുന്ന കൗണ്‍സിലര്‍മാര്‍ക്കാണ് കോണ്‍ഗ്രസ് എംഎല്‍എ തല്‍വാര്‍ ദുബായ് യാത്ര ഓഫര്‍ ചെയ്തിരിക്കുന്നത്.

രണ്‍വീത് സിങ്ങ് ബിട്ടുവിന് ലുധിയാന ഈസ്റ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുനേടിക്കൊടുക്കന്ന കൗണ്‍സിലര്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍.കൗണ്‍സിലര്‍മാര്‍ക്കും കുടംബത്തിനും മൂന്നുരാത്രിയും പകലും ദുബായിയില്‍ പഞ്ചനക്ഷത്ര സൗകര്യത്തില്‍ കഴിയാം. മുമ്പും ഇത്തരത്തിലുള്ള ഓഫര്‍ തല്‍വാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയിരുന്നു. ലുധിയാനയില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ക്ക് 11 ലക്ഷം രൂപയുടെ ചെക്ക് തിങ്കളാഴ്ച്ച തല്‍വാര്‍ കൈമാറിയിരുന്നു.

congres

പണമോ മറ്റ് സൗജന്യങ്ങളോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഇ്‌പ്പോള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ആ പ്രശ്‌നം ഉദിക്കുന്നില്ലെന്നും പൊതുമണല്ല, സ്വന്തം പണമാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത് എന്നതിനാല്‍ അധാര്‍മികമായി ഒന്നുമില്ലെന്നും തല്‍വാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ പലവ്യത്യസ്ത ഓഫറുകളും ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതില്‍ പലതും പാലിക്കാറില്ല. അതുപോലെയാകുമോ ഈ ഓഫര്‍ എന്നും ആളുകള്‍ സംശയിക്കുന്നു. എന്നാല്‍ പറഞ്ഞ വാക്കുകള്‍ പാലിക്കുന്ന ആളാണ് തല്‍വാറെന്ന് മുന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി തല്‍വാര്‍ അനുകൂലികള്‍ സമര്‍ത്ഥിക്കുന്നു.

English summary
Congress MLA’s offer: Dubai trip for party councillor who gets maximum votes for Bittu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X