കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍

Google Oneindia Malayalam News

പട്ന: മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയായ നാലം അങ്കത്തിനൊരുങ്ങുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നീതീഷ് കുമാര്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തുന്നത്. ബിജെപിയുമായുള്ള സഖ്യത്തിലൂടെ തനിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് ഹാട്രിക്ക് തികയക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. എല്‍ജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് സഖ്യത്തിനിടയിലെ ഏക ആശങ്ക. ബിജെപി നേതൃത്വം ഇടപെട്ട് ഇത് എത്രയു പെട്ടെന്ന് പരിഹരിക്കുമെന്നും ഇരുന്നൂറിലേറെ സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്നും ജെഡിയു നേതാക്കള്‍ അവകാശപ്പെടുന്നു.

ശിഥിലമാവുന്ന പ്രതിപക്ഷം

ശിഥിലമാവുന്ന പ്രതിപക്ഷം

കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം അനുദിനം ശിഥിലമായിക്കൊണ്ടിരിക്കുകയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ അവിടം വിട്ട് തങ്ങള്‍ക്കൊപ്പം ചേരുന്നത് ഒരു പതിവ് സംഭവമായിരിക്കുകയാണെന്നും ഒരു ജെഡിയു നേതാവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ വാക്കുകള്‍ ശരിവെക്കുന്ന തരത്തില്‍ 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം ജെഡിയുവില്‍ ചേര്‍ന്നിരിക്കുകയാണ്.

 ഭരണം പിടിക്കാന്‍

ഭരണം പിടിക്കാന്‍

ബിഹാറില്‍ ഭരണം പിടിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൂടുമാറ്റം. കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംഎല്‍എമാരായ പൂർണിമ യാദവ്, സുദർശൻ കുമാർ എന്നിവരാണ് വെള്ളിയാഴ്ച പാര്‍ട്ടി വിട്ട് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദൾ (യുണൈറ്റഡ്) ൽ ചേര്‍ന്നത്.

 ജെഡി യു അംഗത്വം സ്വീകരിച്ചു

ജെഡി യു അംഗത്വം സ്വീകരിച്ചു

മുൻ മന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർ‌ജെ‌ഡി) നേതാവുമായ ഉദയ് നരേൻ റായ് എന്ന ഭോല റായും ഇവരോടൊപ്പം ജെഡി യു അംഗത്വം സ്വീകരിച്ചു. വൈശാലി ജില്ലയിലെ രഘോപൂർ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഇദ്ദേഹം. നേരത്തെ ജെഡിയു വിട്ട് കോണ്‍ഗ്രസില്‍ എത്തിയ നേതാവായിരുന്നു പൂര്‍ണ്ണിമ യാദവ്.

2015 ല്‍

2015 ല്‍

പൂര്‍ണ്ണ യാദവിന്‍റെ ഭര്‍ത്താവ് നവാഡ കൗശല്‍ യാദവ് ജെഡിയു നോതാവും നിയമസഭാംഗവുമാണ്. ജെഡിയു വിട്ടെത്തിയ പൂര്‍ണ്ണിമ യാദവിനെ 2015 ല്‍ കോണ്‍ഗ്രസ് ഗോവിന്ദ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അന്ന് കോണ്‍ഗ്രസും ജെഡിയുവും ആര്‍ജെഡിയും മഹാസഖ്യത്തിന്‍റെ ഭാഗമായിട്ടായിരുന്നു മത്സരിച്ചത്.

പോവാന്‍ നേരത്തെ പദ്ധതി

പോവാന്‍ നേരത്തെ പദ്ധതി

മുൻ കോൺഗ്രസ് നേതാവ് രാജോ സിങ്ങിന്റെ ചെറുമകനായ ബാർബിഗ എം‌എൽ‌എ സുദർശൻ കുമാർ മന്ത്രി അശോക് ചൗധരിയുടെ സ്വാധീനത്താലാണ് ജെഡിയുവിൽ ചേർന്നത്. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അശോക് ചൗധരി 2017 സെപ്റ്റംബറിൽ ജെഡിയുവില്‍ ചേര്‍ന്നയാളാണ്. അന്ന് ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടിക്ക് പുറത്തു പോവാന്‍ പദ്ധതിയിട്ട നിയമസഭാംഗങ്ങളിൽ ഒരാളാണ് സുദര്‍ശന്‍.

ദീര്‍ഘകാല സഹചാരി

ദീര്‍ഘകാല സഹചാരി

മുതിര്‍ന്ന ആര്‍ജെഡി നേതാവും പാര്‍ട്ടി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ ദീര്‍ഘകാല സഹചാരികളിലൊരാളുമായിരുന്ന രഘുവംശ്‌ പ്രസാദ് സിങും കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രഘുവംശും ജെഡിയുവില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാലു പ്രസാദ് യാദവ് ജനതാദളില്‍ ആയിരുന്നപ്പോഴും 1997-ല്‍ ആര്‍ജെഡി രൂപീകരിച്ചത് മുതലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നേതാവാണ് രഘുവംശ്‌ പ്രസാദ് സിങ്.

തേജസ്വി യാദവിന് കീഴിയില്‍

തേജസ്വി യാദവിന് കീഴിയില്‍

കര്‍പുരി ഠാക്കൂറിന്റെ മരണശേഷം ഞാന്‍ 32 വര്‍ഷം നിങ്ങളുടെ പിന്നില്‍ നിന്നു. എന്നാല്‍ ഇനിയില്ല.'- എന്നാണ് ലാലു പ്രസാദിന് അയച്ച സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്തില്‍ 74 വയസുകാരനായ രഘുവംശ് എഴുതിയത്. തേജസ്വി യാദവിന്‍റെ നേതൃത്വത്തിന് കീഴിയില്‍ മുന്നോട്ടുകൊണ്ടുപോകുന്ന പാര്‍ട്ടിയില്‍ രഘുവംശ് കുറച്ചുകാലമായി അസന്തുഷ്ടനായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം


അതേസമയം, എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക് പാര്‍ട്ടിയുടെ വിജയ പ്രതീക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. കൂടുമാറ്റങ്ങളെക്കുറിച്ച് പാർട്ടിക്ക് മുൻകൂട്ടി അറിയാമായിരുന്നെന്നും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് ദീര്‍ഘകാലമായി അവരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നെന്നുമാണ് കോൺഗ്രസ് എം‌എൽ‌സി പ്രേം ചന്ദ്ര മിശ്ര പറഞ്ഞത്.

അനീതി കാണിച്ചു

അനീതി കാണിച്ചു

എം‌എൽ‌സിയായും മന്ത്രിയായും ഉയര്‍ത്തിയ പാര്‍ട്ടിയോട് ഭോല റായി അനീതി കാണിച്ചെന്നായിരുന്നു ആർ‌ജെ‌ഡിയുടെ മുഖ്യ വക്താവ് ഭായ് ബിരേന്ദ്രയുടെ പ്രതികരണം. ആർ‌ജെ‌ഡിയില്‍ ലഭിച്ച ബഹുമാനം മറ്റൊരു പാർട്ടിയും അദ്ദേഹത്തിന് നൽകില്ല. എന്നിരുന്നാലും, അദ്ദേഹം പണ്ടേ പാർട്ടി വിട്ടിരുന്നു, ജെഡിയുവിൽ ചേരുന്നത് ആർ‌ജെഡിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും ബിരേന്ദ്ര പറഞ്ഞു.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam
കഴിഞ്ഞ മാസം

കഴിഞ്ഞ മാസം

മൂന്ന് ആർ‌ജെ‌ഡി എം‌എൽ‌എമാർ കഴിഞ്ഞ മാസം ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആർ‌ജെ‌ഡി തലവൻ ലാലു പ്രസാദിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യയുടെ അച്ഛന്‍ കൂടിയായ ചന്ദ്രിക റായ് (പാർസ നിയമസഭാ മണ്ഡലം); ജയ്വർധൻ യാദവ് എന്ന ബച്ച യാദവ് (പലിഗഞ്ച്), ഫറാസ് ഫാത്മി (കിയോട്ടി) എന്നിവായിരുന്നു ജെഡിയുയിൽ ചേർന്നത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് ഫത്‌മിയെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

 കങ്കണയിലുടക്കി മഹാരാഷ്ട്ര വീഴുമോ? മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷം,മന്ത്രിയും രംഗത്ത് കങ്കണയിലുടക്കി മഹാരാഷ്ട്ര വീഴുമോ? മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷം,മന്ത്രിയും രംഗത്ത്

English summary
congress mlas Purnima Yadav and Sudarshan Kumar join jdu in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X