കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒളിവിലെ ജീവിതം' അവസാനിച്ചു!!!എംഎല്‍മാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി

തിരിച്ചെത്തിയത് കനത്ത സുരക്ഷയില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗുജറാത്ത് എംഎല്‍എമാര്‍ നാട്ടില്‍ തിരിച്ചെത്തി. ബെംഗളൂരുവിലെ ബിഡദി ഈഗിള്‍ട്ടന്‍ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടു കൂടി എംഎല്‍എമാര്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി.

എംഎല്‍മാരുടെ വരവിനോടനുബന്ധിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടു കൂടിയാണ് എംഎല്‍എമാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. പിന്നീട് സ്വകാര്യ ബസില്‍ ബൊര്‍സാദ് അനന്ദ് ഹൈവേയിലെ നിജനാട് റിസോര്‍ട്ടിലെത്തിച്ചു. ഇതിനിടെ യന്ത്രത്തകരാറു മൂലം ബസ് നിന്നുപോകുകയും ഇത് എംഎല്‍എമാരില്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നം പരിഹരിച്ച യാത്ര വീണ്ടും ആരംഭിക്കുകയായിരുന്നു.

തിരിച്ചെത്തിയത് വോട്ടു ചെയ്യാന്‍

തിരിച്ചെത്തിയത് വോട്ടു ചെയ്യാന്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനാണ് എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. ദില്ലിയിലെത്തി എംഎല്‍മാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന വാര്‍ത്ത് പ്രചരിച്ചിരുന്നെങ്കിലും ഇവര്‍ നാട്ടിലേക്കു തന്നെയാണ് മടങ്ങുന്നതെന്ന് എഐസിസി വക്താവും ഗുജറാത്ത് എംഎല്‍എയുമായ ശക്തിസിങ് ഗൊഹില്‍ അറിയിച്ചിരുന്നു.

മാറ്റിയത് കൂറുമാറ്റം ഭയന്ന്

മാറ്റിയത് കൂറുമാറ്റം ഭയന്ന്

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറു മാറുമെന്നു ഭയന്നാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവില്‍ ഒളിവില്‍ പാര്‍പ്പിച്ചത്. ജൂലൈ 29 നാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. കര്‍ണ്ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഡികെ ശിവകുമാറിനായിരുന്നു ഇവരുടെ സംരക്ഷണച്ചുമതല.

രാജി

രാജി

ആകെ 57 എംഎല്‍എമാരാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ പ്രധാന നേതാവായ ശങ്കര്‍ സിങ് വഗേല പാര്‍ട്ടി വിട്ടതോടെ ഇദ്ദേഹത്തോടെപ്പം 6 എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബാക്കി എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ തല്‍കാലികമായി മാറ്റിയത്

കര്‍ണ്ണാടക തിരഞ്ഞെടുത്തത്

കര്‍ണ്ണാടക തിരഞ്ഞെടുത്തത്

നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസിന് അധികാരമുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണ്ണാടക. എംഎല്‍എമാര്‍ ഗുജറാത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് അവരെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി കര്‍ണ്ണാടകയിലേക്ക് മാറ്റുന്നതാണ് എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തുകയായിരുന്നു.

പണം,സമ്മര്‍ദ്ദം

പണം,സമ്മര്‍ദ്ദം

പണവും സമ്മര്‍ദവും ചെലുത്തിയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

റെയ്ഡ്

റെയ്ഡ്

കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന റിസോര്‍ട്ടിലും ഡികെ ശിവകുമാറിന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ആദായനികുതി വകുപ്പിനെ കൂടി ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയക്കളിയാണ് ബിജെപി കളിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

English summary
All the MLAs together travelled in an Indigo flight and landed at Ahmedabad airport at 4.45 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X