കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിൽ എത്തിച്ചത് 40 മുതൽ 50 കോടി വരെ നൽകി'

Google Oneindia Malayalam News

ദില്ലി: ഗോവയിൽ കോൺഗ്രസ് എം എൽ എമാരുടെ കൂടുമാറ്റം പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ 8 പേരാണ് പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. എന്നാൽ കോടികൾ നൽകിയാണ് എംഎൽഎമാരെ ബി ജെ പി മറുകണ്ടം ചാടിച്ചതെന്ന് ആരോപിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു. ഒരു നേതാവിന് 40 മുതൽ 50 വരെ കോടിയാണ് ബിജെപി നൽകിയതെന്നും ഗുണ്ടു റാവു ആരോപിച്ചു.

2


'40 മുതൽ 50 കോടി വരെയാണ് ഒരു എം എൽ എയ്ക്ക് ബി ജെ പി നൽകിയത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കാണും. എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി അതാണല്ലോ ചെയ്യുന്നത്. ഈ പണമൊക്കെ ബി ജെ പിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്? അവർ അധികാരം ധുർവിനിയോഗം ചെയ്യുകയാണ്. അവർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയാണ് തകർക്കുന്നത്', റാവു ആരോപിച്ചു.

നിങ്ങളുടെ ക്യാപ്റ്റനിപ്പോള്‍ എന്തുചെയ്യുന്നു? അമരീന്ദറിന്റെ ബിജെപി പ്രവേശനം, എയറിലായി രാഹുല്‍ മാങ്കൂട്ടത്തില്‍നിങ്ങളുടെ ക്യാപ്റ്റനിപ്പോള്‍ എന്തുചെയ്യുന്നു? അമരീന്ദറിന്റെ ബിജെപി പ്രവേശനം, എയറിലായി രാഹുല്‍ മാങ്കൂട്ടത്തില്‍

2


'ഏതെങ്കിലും ബി ജെ പി എം എൽ എയ്ക്ക് ഇ ഡിയുടെ നോട്ടീസ് ലഭിച്ചതായി നിങ്ങൾക്ക് അറിയുമോ? ഇത്തരത്തിലുള്ള രാഷ്ട്രീയത്തിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. നമ്മൾ പോരാടിയില്ലെങ്കിൽ രാജ്യം നശിക്കും', റാവു പറഞ്ഞു. കോൺഗ്രസ് വിട്ട മുൻ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോനെതിരെയും റാവു ആഞ്ഞടിച്ചു. 'ഞങ്ങൾ വിചാരിച്ചത് ലോബോ ഒരു സിംഹമാണെന്നാണ് എന്നാൽ അദ്ദേഹം ഒരു എലിയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് യാതൊരു നേതൃപാഠവും ഇല്ല. ഞങ്ങൾ അദ്ദേഹത്തിന് കോൺഗ്രസിൽ ഇടം നൽകി. ടിക്കറ്റ് നൽകി, മത്സരിപ്പിച്ചു. അദ്ദേഹം വന്നപ്പോൾ ഞങ്ങൾ വിചാരിച്ചത് കോൺഗ്രസിന് ഗുണമുണ്ടാകുമെന്നാണ്. എന്നാൽ തീരുമാനം വളരെ തെറ്റായിരുന്നുവെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു', റാവു പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബി ജെ പിയിൽ നിന്നും രാജിവെച്ച് ലോബോ കോൺഗ്രസിൽ ചേർന്നത്.

അമരീന്ദർ സിംഗ് ബിജെപിയിലേക്ക്; പാർട്ടിയെ ലയിപ്പിക്കും, പഞ്ചാബിൽ ബിജെപിയുടെ കരുനീക്കങ്ങൾഅമരീന്ദർ സിംഗ് ബിജെപിയിലേക്ക്; പാർട്ടിയെ ലയിപ്പിക്കും, പഞ്ചാബിൽ ബിജെപിയുടെ കരുനീക്കങ്ങൾ

3


അതിനിടെ ഗോവയിലെ ഒരു കോൺഗ്രസ് എം എൽ എയെ 30 കോടി പണവുമായി ബി ജെ പി സമീപിച്ചിരുന്നുവെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് പാട്കർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 30 കോടിക്ക് വരാൻ തയ്യാറല്ലെന്ന് അറിയിച്ചപ്പോൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ബി ജെ പി 30 കോടിയുമായി എം എൽ എയെ സമീപിച്ചു. അതിനും വഴങ്ങില്ലെന്ന് ആയപ്പോൾ 5 കോടി കൂടി നൽകി. ഒടുവിൽ നേതാവ് കൂറുമാറാൻ തയ്യാറായി പാട്കർ പറഞ്ഞു.

4


അതേസമയം കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ ബി ജെ പി നേതൃത്വം തള്ളി. പണത്തിന് വേണ്ടിയല്ല മറിച്ച ബി ജെ പിയുടെ വികസന അജണ്ടയിൽ ആകൃഷ്ടരായാണ് നേതാക്കൾ ബി ജെ പിയിൽ ചേർന്നതെന്ന് ബി ജെ പി നേതൃത്വം പ്രതികരിച്ചു. അതേസമയം കൂറുമാറിയെത്തിയ കോൺഗ്രസ് എം എൽ എമാരെ ബി ജെ പി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നും ഉടൻ തന്നെ മന്ത്രിസഭ വികസനം ഉണ്ടായേക്കുമെന്നാണ് വിവരം. 2 പേർക്കായിരിക്കും അവസരം ലഭിച്ചേക്കുകയെന്നാണ് സൂചന.

വിമര്‍ശനം കേട്ട് പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട; ആഞ്ഞടിച്ച് വീണ്ടും കെഎം ഷാജിവിമര്‍ശനം കേട്ട് പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട; ആഞ്ഞടിച്ച് വീണ്ടും കെഎം ഷാജി

English summary
'Congress MLAs were brought to BJP by paying 40 to 50 crores';alleges gundu rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X