കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത തവണയെങ്കിലും ധനമന്ത്രിയെ യോഗത്തിന് വിളിക്കണം; പരിഹസിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി അയോഗിലെ സാമ്പത്തിക വിദഗ്ദരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രിയുടെ അസാന്നിധ്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. അടുത്ത യോഗത്തില്‍ എങ്കിലും ദയവ് ചെയ്ത് ധനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഒരു സ്ത്രീയുടെ ജോലി ചെയ്യാന്‍ എത്ര പുരുഷന്‍മാര്‍ വേണ്ടി വരുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

 nirmalamodi-

എംപി ശശി തരൂരും യോഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്താണ് ഇവിടെ നടക്കുന്നത് , ധനമന്ത്രി കഴിവില്ലാത്തവരാണോയെന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. അതേസമയം തരൂരിന് മറുപടിയുമായി നിര്‍മ്മലയുടെ ഓഫീസ് രംഗത്തെത്തി. ഇതിനോടകം തന്നെ വ്യവസായികളുമായും സാമ്പത്തിക വിദഗ്ദരുമായും ധനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ വ്യവസായ പ്രതിനിധികളുമായി അവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ധനമന്ത്രിയുടെ ഓഫീസ് തരൂരിന്‍റെ ട്വിറ്ററില്‍ മറുപടി നല്‍കി.

അതേസമയം ഏറ്റവും ഹീനമായ സെക്സിസ്റ്റ് പ്രയോഗമാണ് ധനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തിയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. പ്രതിപക്ഷം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നീതി ആയോഗിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. മോദിക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തിരുന്നു.

ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!

'ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദാന ശസ്ത്രക്രിയയിലൂടെ',തിരിച്ചടിച്ച് സെൻകുമാർ'ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദാന ശസ്ത്രക്രിയയിലൂടെ',തിരിച്ചടിച്ച് സെൻകുമാർ

ഇറാനുമായി യുദ്ധമില്ല... സമാധാന മാര്‍ഗവുമായി ട്രംപ് യുഎന്നിനെ സമീപിച്ചു, ഇറാന്റെ മറുപടി ഇങ്ങനെഇറാനുമായി യുദ്ധമില്ല... സമാധാന മാര്‍ഗവുമായി ട്രംപ് യുഎന്നിനെ സമീപിച്ചു, ഇറാന്റെ മറുപടി ഇങ്ങനെ

English summary
Congress mocks govt about modi's pre-budget meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X