കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ആരോപണം ശരിതന്നെ!! വോട്ടര്‍ പട്ടികയില്‍ ഏഴ് ലക്ഷം അയോഗ്യര്‍; ആളില്ലാ വിലാസങ്ങള്‍

  • By Ashif
Google Oneindia Malayalam News

ദില്ലി: വോട്ടിങ് മെഷീനില്‍ സംശയം ഇപ്പോഴും മിക്ക പാര്‍ട്ടികള്‍ക്കും തീര്‍ന്നിട്ടില്ല. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തന്നെയാണ് വരുന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെങ്കില്‍ നിലവിലുള്ള ഭരണകക്ഷി തന്നെ അധികാരത്തിലെത്തുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. അതിനിടെയാണ് വോട്ടര്‍ പട്ടികയിലും ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പ്രധാന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ അയോഗ്യരായ ലക്ഷക്കണക്കിന് വോട്ടര്‍മാരെയാണ് പരിശോധനയില്‍ കണ്ടെത്തിയത്. തെലങ്കാനയിലും വിശദമായ പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കാന്‍ കാരണങ്ങള്‍ ഒട്ടേറെയാണ്. പരിശോധയില്‍ അത് ശരിയാകുകയും ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ.....

നാല് സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്

നാല് സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്

നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം. മിസോറാം ഒഴികെയുള്ള മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സെമി ഫൈനല്‍

സെമി ഫൈനല്‍

മിസാറാമില്‍ ഭരണം കോണ്‍ഗ്രസിനാണ്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത് അടുത്ത നവംബറിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായിട്ടാണ് ഈ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കണക്കാക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

തെലങ്കാനയിലും നവംബറില്‍?

തെലങ്കാനയിലും നവംബറില്‍?

നാല് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനോടൊപ്പം തെലങ്കാലനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെലങ്കാന ഭരണകക്ഷി ടിആര്‍എസിന്റെ ആഗ്രഹം. അവര്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിടുക്കത്തില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമെന്ത് എന്നാണ് കോണ്‍ഗ്രസിന്റെ സംശയം.

അനാവശ്യം ഈ നീക്കം

അനാവശ്യം ഈ നീക്കം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാകണമെങ്കില്‍ അടുത്ത മെയ് മാസം വരണം. എന്നാല്‍ അതിന് മുമ്പേ തിരഞ്ഞെടുപ്പിന് കളമൊരുക്കിയിരിക്കുകയാണ് തെലങ്കാല ഭരണകക്ഷിയായ ടിആര്‍എസ്.

സംശയങ്ങള്‍ തീരുന്നില്ല

സംശയങ്ങള്‍ തീരുന്നില്ല

ടിആര്‍എസിന്റെ നീക്കത്തില്‍ കോണ്‍ഗ്രസിന് സംശയമുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ട യാതൊരു സാഹചര്യവുമില്ല. പിന്നെന്തിനാണ് സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അവിടെയാണ് ചില സംശയങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

വ്യാജന്‍മാരെ കണ്ടെത്തി

വ്യാജന്‍മാരെ കണ്ടെത്തി

മധ്യപ്രദേശില്‍ രണ്ടുമാസം മുമ്പാണ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമേക്കേടുകള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസിന്റെ പരാതി പ്രകാരമാണ് വിശദമായ പരിശോധന നടന്നത്. 6.7 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ ക്രമവിരുദ്ധമായി കടന്നുകൂടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. അയോഗ്യരെ നീക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് വ്യക്തമാക്കി.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒട്ടേറെ വോട്ടര്‍മാരെ കണ്ടെത്തി. വിലാസം പരിശോധിച്ചപ്പോള്‍ വ്യാജമായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയതും വ്യാപക പരിശോധന നടത്തിയതും. അപ്പോഴാണ് മരിച്ച ഒട്ടേറെ പേര്‍ ഇപ്പോഴും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

രണ്ടാഴ്ചക്കിടെ ഏഴ് ലക്ഷം

രണ്ടാഴ്ചക്കിടെ ഏഴ് ലക്ഷം

രണ്ടാഴ്ച മാത്രം നടത്തിയ പരിശോധനിലാണ് ഏഴ് ലക്ഷത്തോളം അയോഗ്യരെ കണ്ടെത്തിയത്. വിശദമായ പരിശോധന നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കുറ്റമറ്റ വോട്ടര്‍ പട്ടികയാകും ഉപയോഗിക്കുക എന്നും കമ്മീഷന്‍ പറയുന്നു.

തെലങ്കാനയിലും വ്യാജന്‍മാര്‍?

തെലങ്കാനയിലും വ്യാജന്‍മാര്‍?

മധ്യപ്രദേശിലെ സാഹചര്യം മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ സംശയം പ്രകടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനോട് വോട്ടര്‍ പട്ടിക വിശദമായി പരിശോധിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. തെലങ്കാനയില്‍ എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക എന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ നവംബറില്‍ നടത്തണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടതില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

തിടുക്കംകൂട്ടേണ്ട ആവശ്യമില്ല

തിടുക്കംകൂട്ടേണ്ട ആവശ്യമില്ല

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന് കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വ്യാജന്‍മാരെ കണ്ടെത്തിയ പശ്ചാത്തലവും കത്തില്‍ സൂചിപ്പിച്ചു. ബുധനാഴ്ചയാണ് തെലങ്കാന നിയമസഭ പിരിച്ചുവിട്ടത്. തിടുക്കത്തില്‍ ഇവിടെ തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

കത്തിന്റെ ഉള്ളടക്കം

കത്തിന്റെ ഉള്ളടക്കം

തെലങ്കാനയില്‍ വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് എഐസിസി ലീഗല്‍ സെല്‍ മേധാവിയും മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തങ്ക തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നടത്തിയ പരിശോധനയിലാണ് മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു.

രണ്ടുമാസത്തിനകം

രണ്ടുമാസത്തിനകം

മധ്യപ്രദേശിലും രാജസ്ഥാനിലും വോട്ടര്‍ പട്ടിക പരിശോധന തുടങ്ങിയത് ജൂണിലാണ്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ തെലങ്കാനയിലെ പരിശോധനയ്ക്ക് ഏറെ സമയം വേണ്ടിവരും. നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസമാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.

 മോദി തോറ്റ് കണ്ടാല്‍ മതി, ഇല്ലേല്‍ ഈ നാട് നന്നായി പോകും.. മോദി വിമര്‍ശകരെ ട്രോളി അലി അക്ബര്‍ മോദി തോറ്റ് കണ്ടാല്‍ മതി, ഇല്ലേല്‍ ഈ നാട് നന്നായി പോകും.. മോദി വിമര്‍ശകരെ ട്രോളി അലി അക്ബര്‍

English summary
Congress mounts pressure on EC to spoil KCR poll plan, Fake Voters Warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X