Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് എംഎല്‍എമാരെ ഉദയ്പൂരിലേക്ക് മാറ്റി, മുഖ്യമന്ത്രിയും ഒപ്പം, രാജസ്ഥാനില്‍ റിസോര്‍ട്ട് നാടകം

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ രാജസ്ഥാനില്‍ വീണ്ടും റിസോര്‍ട്ട് നാടകം. ആറ് എംഎല്‍എമാരെ കൂടി കോണ്‍ഗ്രസ് ഉദയ്പൂരിലെ റിസോര്‍ട്ടില്‍ എത്തിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരാണ് വരാമെന്ന് സമ്മതിച്ചത്. ഒപ്പം ഗെലോട്ടും എത്തിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ബിജെപി എംഎല്‍എമാരെ കൂറുമാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബിജെപി എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതിയും നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ജൂണ്‍ പത്തിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

1

രാജസ്ഥാനിലെ നാല് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റ് ആരുടെയും പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ജയിക്കാം. എന്നാല്‍ മൂന്നാമത്തെ സീറ്റുകള്‍ വിജയിക്കാന്‍ സ്വതന്ത്ര എംഎല്‍എമാരുടെയും മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരുടെയും സഹായം വേണം. ഇപ്പോള്‍ എത്തിയ ആറ് എംഎല്‍എമാര്‍ 2019ല്‍ ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവരാണ്. ഈ ആറു പേരും കവിഞ്ഞ ദിവസം ജയ്പൂരിലുള്ള ഗെലോട്ടിന്റെ വസതിയിലെത്തിയിരുന്നു. ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് വരാന്‍ തീരുമാനിച്ചത്. രാജേന്ദ്ര ഗുദ, സന്ദീപ് യാദവ്, വാജിബ് അലി, ലഖന്‍ മീണ, ഗിരിരാജ് സിംഗ് മലിംഗ്, കില്ലാഡി ലാല്‍ ബെര്‍വ എന്നിവരാണ് ബിഎസ്പിയില്‍ നിന്ന് വന്ന എംഎല്‍എമാര്‍.

കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രതിസന്ധി വന്നപ്പോള്‍ സഹായിച്ചവരാണ് ഈ എംഎല്‍എമാരെന്ന് ഗെലോട്ട് പറഞ്ഞു. ഇവര്‍ നിബന്ധനകളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസിനൊപ്പം ഇവര്‍ നിന്നത്. ബിജെപി എങ്ങനെയാണ് ഇവരുടെ പിന്തുണ ലഭിക്കുമെന്ന് കരുതുക. എംഎല്‍എമാര്‍ക്കുണ്ടായിരുന്ന പരാതികളും പ്രശ്‌നങ്ങളും ചെറുതാണ്. അതൊക്കെ പരിഹരിക്കും. രാജ്യസഭയിലെ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പായും ജയിക്കും. ബിജെപിയുടെ കുതിരക്കച്ചവടം കോണ്‍ഗ്രസ് ഇത്തവണയും തകര്‍ത്തു. മാധ്യമ മുതലാളി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് കുതിരക്കച്ചവടത്തിനാണ്. ബിജെപി ഇതിനൊപ്പമാണെന്നും ഗെലോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി, രണ്‍ദീപ് സുര്‍ജേവാല എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ള നേതാക്കളാണ്. അതുകൊണ്ട് എതിര്‍പ്പ് കോണ്‍ഗ്രസില്‍ രൂക്ഷമാണ്. ആരെങ്കിലും എതിര്‍ത്ത് വോട്ട് ചെയ്യുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. നേരത്തെ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിന്റെ സമയത്തും എംഎല്‍എമാര്‍ റിസോര്‍ട്ടിലായിരുന്നു. 2020ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും എംഎല്‍എമാരെ ഇതേ പോലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. അതേസമയം ഹരിയാനയിലും എംഎല്‍എമാര്‍ റിസോര്‍ട്ടിലാണ്. വിമത നേതാക്കളൊന്നും പക്ഷേ റിസോര്‍ട്ടിലേക്ക് മാറിയിട്ടില്ല. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് എല്ലാ മുന്‍കരുതലും പാര്‍ട്ടി എടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+