Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയങ്ക 'ഗാന്ധി' കുടുംബമല്ല', അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോൺഗ്രസ് എംപി

ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധി പാർട്ടി അധ്യക്ഷയാകണമെന്ന് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക്. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി താൽപര്യം കാണിക്കാത്ത സ്ഥിതിക്ക് പ്രിയങ്ക ഗാന്ധി പദവി ഏറ്റെടുക്കണം.പ്രിയങ്ക, ഗാന്ധി കുടുംബത്തിലെ അംഗമല്ലെന്നും അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാമെന്നും എംപി പറഞ്ഞു.

ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രസിഡന്റാകാനില്ലെന്ന് നേരത്തെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അബ്ദുൽ ഖലീകിന്റെ ട്വീറ്റ്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡന്റാകാമെന്നുമാണ് ഖലീക് ട്വീറ്റ് ചെയ്തത്.

1

photo courtesy- ANI

''രാഹുൽ ഗാന്ധി വിസമ്മതം അറിയിച്ച സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധിയാണ് അധ്യക്ഷയാകാൻ ഏറ്റവും അനുയോജ്യയായ സ്ഥാനാർഥി. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രിയങ്ക, ഗാന്ധി കുടുംബത്തിൽ അംഗമല്ല, അവർക്ക് പ്രസിഡന്റാകാം'' അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തു.

2

സംഘടന ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അടുത്ത കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയ്ക്ക തലപ്പത്തേക്ക് വരണമെന്ന ആവശ്യമായി അബ്ദുൽ ഖലീകിന്റെ ട്വീറ്റ്. "ഞാൻ അദ്ദേഹത്തോട് ഒന്നിലധികം തവണ അഭ്യർത്ഥിച്ചു. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ അധ്യക്ഷനാകണമെന്ന നിർദ്ദേശത്തിൽ രാഹുൽ ഗാന്ധി ഉറച്ച് നിന്നുവെന്നായിരുന്നു ഗെലോട്ടിന്റെ പ്രസ്താവന.

3

അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ സിംഗ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.ഈ മാസം 30ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകുമെന്നാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കായി കേരളത്തിലെത്തിയ സിംഗ്, ഇക്കാര്യം ഗാന്ധിമാരുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. നേരത്തെ മത്സരിക്കുമെന്ന സൂചന എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിംഗ് പ്രകടമാക്കിയിരുന്നു

4

'അശോക് ഗെലോട്ടാണോ ശശി തരൂർ ആണോ?' എന്ന ചോദ്യത്തിന് മറുപടിയായാണ് താനും മത്സരിച്ചേക്കുമെന്ന് ദിഗ്‍വിജയ സിംഗ് പ്രതികരിച്ചത്. 'നമുക്ക് കാണാം. മത്സരിക്കാനുള്ള സാധ്യത ഞാനും എഴുതിത്തള്ളുന്നില്ല. എന്തുകൊണ്ട് നിങ്ങൾ എന്നെ പുറത്തുനിർത്താൻ ആഗ്രഹിക്കുന്നു? എല്ലാവർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. 30-ാം തീയതി വൈകീട്ട് നിങ്ങൾക്ക് അതിന്റെ ഉത്തരം കിട്ടും' -എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിങ് പറഞ്ഞു.

5

ഇരട്ട പദവിക്കായി വാദിച്ചതും പിന്നാലെ സച്ചിനെ മുഖ്യ മന്ത്രിയാക്കുന്നതിനെതിരെ ഉയർന്ന കലാപവുമെല്ലാം ഗെലോട്ടിലുള്ള ഹൈക്കമാൻഡിന്റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആൻറണിയും ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരം ഡൽഹിയിലെത്തിയിരുന്നു. രാജസ്ഥാനിൽ പ്രതിസന്ധികൾക്ക് പിന്നാലെ ഗലോട്ടും ഡൽഹിയിൽ എത്തിയിരുന്നു.

6

ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി ഇനിയും സമയം അനുവദിച്ചിട്ടില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മന്ത്രിമാരുമായി ഗെലോട്ട് ചർച്ച നടത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍റ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാന്‍റ് എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ദിഗ്‍വിജയ സിംഗിന്റെ പേരും ഉയർന്ന് കേൾക്കുന്നത്.

7

സെപ്തംബർ 24 മുതൽ 30 വരെ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്ന് പാർട്ടി വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്‌ടോബർ ഒന്നിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടുമാണ്. ഒക്‌ടോബർ എട്ടിന് വൈകിട്ട് അഞ്ചിന് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.ആവശ്യമെങ്കിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17ന് നടക്കും. വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടക്കും, അന്നുതന്നെ ഫലം പ്രഖ്യാപിക്കും.9,000-ത്തിലധികം കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ വോട്ടെടുപ്പിൽ വോട്ട് ചെയ്യും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+