കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു... സ്റ്റാഫിന് മര്‍ദനം, രേഖകള്‍ മോഷ്ടിച്ചു!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസില്‍ അക്രമികളുടെ വിളയാട്ടം. വീടിനോട് ചേര്‍ന്ന അദ്ദേഹത്തിന്റെ ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. നാലംഗ സംഘം ഓഫീസിലെത്തി ജീവനക്കാരെ മര്‍ദിക്കുകയും, ഫയലുകള്‍ മോഷ്ടിച്ച് കൊണ്ടുപോവുകയും ചെയ്തു. അതേസമയം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം വലയി രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമണം ഉണ്ടായത്.

1

കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഭരണപക്ഷത്തിനെതിരെ ചൗധരി ഉന്നയിക്കുന്നത്. ഇതിന്റെ പ്രതികാരമാണോ ആക്രമണമെന്ന് സംശയിക്കുന്നുണ്ട്. അതേസമയം അധീര്‍ ചൗധരിക്ക് നേരിട്ട് അറിയാവുന്നവരാണഅ ആക്രമണം നടത്തിയതെന്നാണ് സൂചന. അക്രമികള്‍ സാധാരണ രീതിയില്‍ ശാന്തരായിട്ടാണ് വീട്ടിലേക്ക് കടന്നത്. ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഇവരെ ചൗധരിക്ക് നേരത്തെ അറിയുന്നത് കൊണ്ടാണ് കടത്തി വിട്ടത്. ഹൂമയൂണ്‍ റോഡിലാണ് അദ്ദേഹത്തിന്‍രെ വീട്. ചൗധരിയുടെ സ്റ്റാഫുകളെ അക്രമികള്‍ ക്രൂരമായി മര്‍ദിച്ചതായി പിഎ വ്യക്തമാക്കി. അതിന് ശേഷമാണ് ഇവിടെ നിന്ന് ഫയലുകള്‍ എടുത്ത് കൊണ്ടുപോയത്. പോലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഇവിടേക്ക് സംഭവമറിഞ്ഞ് ഓടിയെത്തുകയായിരുന്നു.

്അതേസമയം മോഷ്ടിക്കപ്പെട്ടത് നിര്‍ണായക രേഖകളാണോ എന്ന് വ്യക്തമായിട്ടില്ല. നേരത്തെ ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധം കൈയ്യാങ്കളിയിലെത്തിയിരുന്നു. അച്ചടക്ക ലംഘനമുണ്ടായാല്‍ എംപിമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ദില്ലി കലാപത്തില്‍ ഗൂഢാലോചനയുണ്ടെന്നും, അത് പുറത്ത് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അധീര്‍ ചൗധരി പറഞ്ഞിരുന്നു.

ഹര്‍ദിക്ക് പട്ടേലിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ ഇങ്ങനെ, ഒരേയൊരു വെല്ലുവിളി!!ഹര്‍ദിക്ക് പട്ടേലിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ ഇങ്ങനെ, ഒരേയൊരു വെല്ലുവിളി!!

English summary
congress mp adhir ranjan chowdhury's house in delhi attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X