കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ബാധിച്ച് മരിച്ച എംപി പാര്‍ലമെന്റില്‍ സംസാരിച്ചതും അത് തന്നെ, പ്രസംഗം തടസ്സപ്പെടുത്തി!!

Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപി എച്ച് വസന്തകുമാര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. കോവിഡിന്റെ ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ചായിരുന്നു വസന്തകുമാര്‍ അവസാനമായി പാര്‍ലമെന്റില്‍ സംസാരിച്ചത്. എത്ര ഗുരുതരമായ രോഗമാണെന്ന് ഇത് സഭയെ ബോധ്യപ്പെടുത്താനും മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പ്രതിസന്ധിയെ നേരിടാന്‍ നിരവധി നിര്‍ദേശങ്ങളും വസന്തകുമാര്‍ നല്‍കിയിരുന്നു.

1

കോണ്‍ഗ്രസില്‍ നിന്ന് ഇത്ര വലിയൊരു നീക്കമുണ്ടായിട്ടും, അതൊന്നും സ്പീക്കര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. വസന്തകുമാറിന്റെ മൈക്ക് സ്പീക്കര്‍ ഓഫാക്കുന്നതിനും ഇതിനിടെ സഭ സാക്ഷിയായി. സ്പീക്കര്‍ സര്‍, കൊറോണ വൈറസിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന രോഗമാണിത്. വരുമാനം തീര്‍ത്തും ഇല്ലാതാവുന്നത് വായ്പാ അടവിനെ വലിയ രീതിയില്‍ ബാധിക്കും. അടുത്ത മൂന്ന് മാസത്തേക്ക് ചെറുകിട വ്യാപാരികളുടെ വായ്പാ അടവ് നീട്ടണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും വസന്തകുമാര്‍ പറയുന്നു.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

ഏറ്റവും ഗൗരവമേറിയ കാര്യം, സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും വസന്തകുമാര്‍ പറഞ്ഞതിലുള്ളതാണ്. വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വരും. നിത്യ വേതനക്കാര്‍ കോവിഡ് കാരണം പ്രതിസന്ധിയിലേക്ക് വീഴും. എല്ലാ കുടുംബങ്ങള്‍ക്കും രണ്ടായിരം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് വസന്തകുമാര്‍ പറയുന്നുണ്ട്. ഇതിനിടെയാണ് സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ട് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. മറ്റൊരു നേതാവിനോട് സംസാരിക്കാനായിരുന്നു ആവശ്യപ്പെട്ടത്.

സ്പീക്കറോട് ഒരു മിനുട്ട് കൂടി തനിക്ക് സംസാരിക്കാന്‍ തരണമെന്ന് വസന്തകുമാര്‍ അഭ്യര്‍ത്ഖിക്കുന്നുണ്ട്. ജിഎസ്ടിയിലെ ഇളവ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ സ്പീക്കര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയിയോട് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചിരിച്ച് കൊണ്ട് കോണ്‍ഗ്രസ് എംപിയോട് മൈക്ക് ഓഫ് ചെയ്യാനും സ്പീക്കര്‍ ആവശ്യപ്പെടുന്നുണ്ട്. വസന്തകുമാറിന്റെ മരണശേഷമാണ് ഈ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലെത്തിയത്. സ്പീക്കറും ബിജെപിയും ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

വസന്തകുമാര്‍ കഴിഞ്ഞ വര്‍ഷം ആദ്യമായിട്ടാണ് വിജയിച്ച് ലോക്‌സഭയിലെത്തുന്നത്. നങ്കുനേരിയില്‍ നിന്ന് രണ്ട് തവണ അദ്ദേഹം തമിഴ്‌നാട് നിയമസഭയില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. വസന്ത് ആന്‍ഡ് കോ എന്ന പേരില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോറൂം ശൃംഖല തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സെയില്‍സ്മാനായി തുടങ്ങിയാണ് അദ്ദേഹം വളര്‍ന്ന് ഇത്രത്തോളമെത്തിയത്. തമിഴ്‌നാട്ടില്‍ ഒന്നാകെ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന വസന്തകുമാറിന്റെ ചിത്രങ്ങള്‍ വലിയ പ്രശസ്തി നേടിയവയാണ്.

English summary
congress mp from tamil nadu whod died of covid, talk about the deadly disease in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X